സ്ഥിര നിക്ഷേപത്തിന് മാത്രമല്ല, സേവിംഗ്സ് അക്കൗണ്ടിനും മികച്ച പലിശ; നിരക്കുകള്‍ ഉയർത്തി ഈ ബാങ്ക്

By Web Team  |  First Published May 16, 2023, 2:43 PM IST

സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തിയതിനൊപ്പം തന്നെ സേവിംഗ്സ് അക്കൗണ്ടുകളുടെയും നിരക്കുയർത്തിയിരിക്കുകയാണ് ഈ ബാങ്ക്. പുതുക്കിയ നീരക്കുകള്‍ അറിയാം


ബാങ്കുകൾ ഇടയ്ക്കിടെ സ്ഥിരനിക്ഷേനിരക്ക് ഉയർത്താറുണ്ട്. എന്നാൽ 2 കോടിയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തിയതിനൊപ്പം തന്നെ സേവിംഗ്സ് അക്കൗണ്ടുകളുടെയും നിരക്കുയർത്തിയിരിക്കുകയാണ് ഡിസിബി ബാങ്ക്. ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം സേവിംഗ്‌സ് അക്കൗണ്ട് ഉടമകൾക്ക് ഇപ്പോൾ 8 ശതമാനം വരെ പലിശ നിരക്ക് നേടാനാകും, അതേസമയം സ്ഥിര നിക്ഷേപങ്ങളിൽ പൊതുജനങ്ങൾക്കും 8.00 ശതമാനമായാണ് നിരക്ക് വർധനവ്, മുതിർന്ന പൗരന്മാർക്ക് 8.50 ശതമാനമായും നിരക്കുയർത്തിയിട്ടുണ്ട്. പുതുക്കിയ നിരക്കുകൾ 2023 മെയ് 8 മുതൽ പ്രാബല്യത്തിൽ വന്നു.

ALSO READ: ഗൂഗിൾ പേ, ഫോൺ പേ, പേടിഎം, യുപിഐ ആപ്പ് ഏതുമാകട്ടെ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കുക

ഡിസിബി ബാങ്ക് സേവിംഗ്സ് അക്കൗണ്ട് നിരക്കുകൾ

അക്കൗണ്ടിൽ ഒരു ലക്ഷം വരെ ബാലൻസുള്ള സേവിംഗ്‌സ് അക്കൗണ്ടുകൾക്ക്, ബാങ്ക് 2.00 ശതമാനം പലിശനിരക്കും അക്കൗണ്ടിൽ 1 ലക്ഷം മുതൽ 2 ലക്ഷത്തിൽ താഴെ ബാലൻസുള്ളവയ്ക്ക് 3.75 ശതമാനം പലിശ നിരക്കും ലഭിക്കും. 2 ലക്ഷം മുതൽ 5 ലക്ഷം വരെ ബാലൻസുള്ള സേവിംഗ്‌സ് അക്കൗണ്ടുകൾക്ക്  ബാങ്ക് 5.25 ശതമാനം പലിശയും,  5 ലക്ഷം മുതൽ 10 ലക്ഷത്തിൽ താഴെയുള്ള ബാലൻസുകൾക്ക് 6.25 ശതമാനം പലിശയും നൽകും.

Latest Videos

undefined

ALSO READ: 'കാപ്പിക്ക് ചൂടേറുന്നു'; 12 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വില 

10 ലക്ഷം മുതൽ 50 ലക്ഷം വരെ ബാലൻസ് ഉള്ള സേവിംഗ്സ് അക്കൗണ്ടിന് 7.00 ശതമാനവും,  50 ലക്ഷം മുതൽ 2 കോടിയിൽ താഴെയുള്ള ബാലൻസുകൾക്ക് 7.25 ശതമാനം പലിശയും നേടാം. 2 കോടി മുതൽ 5 കോടിയിൽ താഴെ വരെയുള്ള അക്കൗണ്ടിലെ ബാലൻസുകൾക്ക് ബാങ്ക് 5.50 ശതമാനം പലിശ ലഭ്യമാക്കും. എന്നാൽ 5 കോടിക്കും 10 കോടിയിൽ താഴെയും ബാലൻസുള്ള അക്കൗണ്ടുകളുടെ പലിശ നിരക്ക് 7 ശതമാനമായി ഉയർന്നിട്ടുണ്ട്.10  കോടി രൂപയ്ക്ക് മുകളിൽ 200 കോടി രൂപ വരെ ബാലൻസുള്ള അക്കൗണ്ടിന് 8 ശതമാനം പലിശയും നൽകുന്നു.  സേവിംഗ്‌സ് അക്കൗണ്ടുകൾ 200 കോടിയോ അതിൽ കൂടുതലോ ഉള്ള ബാലൻസുകൾക്ക് 5.00 ശതമാനം എന്ന നിരക്കിൽ പലിശ ലഭിക്കുന്നത് തുടരും.

എഫ്ഡി നിരക്കുകൾ

7 ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക്, ബാങ്ക് 3.75 ശതമാനവും , 46 ദിവസം മുതൽ 90 ദിവസം വരെ കാലാവധി പൂർത്തിയാകുമ്പോൾ 4.00 ശതമാനം പലിശ നിരക്ക് നൽകുന്നതും തുടരും. 91 ദിവസം മുതൽ 6 മാസത്തിൽ താഴെ വരെയുള്ള നിക്ഷേപ കാലയളവിന് 4.75 ശതമാനവും,  6 മാസം മുതൽ 12 മാസത്തിൽ താഴെയുള്ള നിക്ഷേപ കാലയളവിന് 6.25 ശതമാനം പലിശനിരക്കുമാണ് തുടർന്നും ലഭിക്കുക

ALSO READ:  വിദേശ യാത്രയ്‌ക്കൊരുങ്ങുകയാണോ? ട്രാവൽ ഇൻഷുറൻസ് എടുക്കൂ, ഗുണങ്ങൾ ഇതൊക്കെയാണ്

12 മാസം മുതൽ 15 മാസത്തിൽ താഴെ വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 7.25 ശതമാനം പലിശയും 15 മാസം മുതൽ 18 മാസത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 7.50 ശതമാനം പലിശയും ലഭിക്കും. 18 മാസം മുതൽ 700 ദിവസത്തിൽ താഴെ വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 7.75 ശതമാനം പലിശ നിരക്ക് ബാങ്ക് നൽകുന്നത് തുടരും, എന്നാൽ 700 ദിവസം മുതൽ 36 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 8.00 ശതമാനമായി  ഉയർത്തിയിട്ടുണ്ട്.  ഇതേ കാലയളവിലെ  നിക്ഷേപത്തിന് മുതിർന്ന പൗരൻമാര‍ക്ക് 8.50 ശതമാനം പലിശയും ലഭിക്കും.

click me!