ഏഴ് ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിലെ എഫ്ഡികൾക്ക് ആക്‌സിസ് ബാങ്ക് 3.5% മുതൽ 7.10% വരെ പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.
ദില്ലി: സ്ഥിര നിക്ഷേപ പലിശ നിരക്ക് കുറച്ച് ആകസിസ് ബാങ്ക്. രണ്ട് കോടിയിൽ താഴെയുള്ള നിക്ഷേപങ്ങളിൽ രണ്ട് വർഷം മുതൽ 30 മാസത്തിൽ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്കാണ് ആക്സിസ് ബാങ്ക് നിലവിൽ കുറച്ചിരിക്കുന്നത്. 10 ബേസിസ് പോയിന്റ് (ബിപിഎസ്) ആണ് പലിശനിരക്ക് കുറച്ചിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ പ്രകാരം രണ്ട് വർഷം മുതൽ 30 മാസത്തിൽ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് 7.10 ശതമാനമാണ്. നേരത്തെ ഇത് 7.20 ശതമാനമായിരുന്നു. ബാങ്ക് വെബ്‌സൈറ്റ് പ്രകാരം 2023 ഓഗസ്റ്റ് 28 മുതൽ പുതിയ സ്ഥിരനിക്ഷേപ നിരക്ക് പ്രാബല്യത്തിൽ വരും.
ഏഴ് ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിലെ എഫ്ഡികൾക്ക് ആക്‌സിസ് ബാങ്ക് 3.5% മുതൽ 7.10% വരെ പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. നേരത്തെ (2023 ഓഗസ്റ്റ് 18-ന്) 16 മാസങ്ങൾ മുതൽ 17 മാസത്തിൽ താഴെയായാുളള സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് ബാങ്ക് 7.30% ത്തിൽ നിന്നും 7.10% ആയി കുറച്ചിരുന്നു.ആക്‌സിസ് ബാങ്കിന്റെ പുതിയ സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ ഇപ്രകാരമാണ്.
undefined
7 ദിവസം മുതൽ 45 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 3.50% പലിശ നിരക്കും, 46 മുതൽ 60 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 4.00% പലിശ നിരക്കുമാണ് ബാങ്ക് നിലവിൽ വാഗ്ദാനം ചെയ്യുന്നത്.6 മുതൽ 9 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.75% പലിശ ലഭിക്കും. 9 മാസം മുതൽ ഒരു വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 6.00 ശതമാനമാണ് ബാങ്ക് ലഭ്യമാക്കുന്ന പലിശ .
ഒരു വർഷവും 5 ദിവസം മുതൽ 13 മാസത്തിൽ താഴെ വരെയുള്ള നിക്ഷേപങ്ങൾക്ക് 6.80% പലിശയാണ് ബാങ്ക് നൽകുന്നത്. 13 മാസം മുതൽ 30 മാസത്തിൽ താഴെ വരെയുള്ള നിക്ഷപങ്ങൾക്ക് 7.10 ശതമാനം പലിശയും ലഭ്യമാക്കുന്നു. 30 മാസം മുതൽ പത്ത് വർഷം വരെയുള്ള കാലയളവിലെ ആക്‌സിസ് ബാങ്കിന്റെ സ്ഥിര നിക്ഷേപങ്ങൾക്ക് 7% പലിശ ലഭിക്കും.