നിക്ഷേപിക്കാൻ തയ്യാറെടുക്കുകയാണോ? മുതിർന്ന പൗരന്മാർക്ക് വമ്പൻ പലിശയുമായി ഈ ബാങ്ക്

By Web Team  |  First Published May 18, 2023, 3:40 PM IST

ഫിക്സഡ് ഡെപ്പോസിറ്റിന്റെ പലിശ പുതുക്കിയതോടെ മുതിർന്ന പൗരന്മാർക്കാണ് കൂടുതൽ നേട്ടം. 
 


ദില്ലി: രണ്ട്  കോടിയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കി ആക്‌സിസ് ബാങ്ക്. സാധാരണക്കാർക്ക് പരമാവധി 7.10 ശതമാനം പലിശ നിരക്കും  മുതിർന്ന പൗരന്മാർക്ക് 7.85 ശതമാനം പലിശനിരക്കും ബാങ്ക് വാഗ്ദാനം ചെയ്യുന്നു. ആക്‌സിസ് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, പുതിയ പലിശ നിരക്കുകൾ 2023  മെയ് 18 മുതൽ അതായത് ഇന്ന് പ്രാബല്യത്തിൽ വരും.

ആക്സിസ് ബാങ്ക് സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ 

Latest Videos

undefined

അടുത്ത 7 ദിവസം മുതൽ 45 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 3.50 ശതമാനം പലിശ നിരക്ക് ബാങ്ക് ഉറപ്പുനൽകുന്നു,  46 ദിവസം മുതൽ 60 ദിവസം വരെ കാലാവധി പൂർത്തിയാകുമ്പോൾ ആക്സിസ് ബാങ്ക് 4 ശതമാനം  പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 61 ദിവസം മുതൽ മൂന്ന് മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് ആക്‌സിസ് ബാങ്ക് 4.50 ശതമാനം പലിശയും മൂന്ന് മാസം മുതൽ ആറ് മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് 4.75 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു.

ALSO READ: ഇന്ത്യയിലെ ഏറ്റവും സമ്പന്നരായവരുടെ ക്ലബ്ബിലേക്ക് എത്താൻ എത്ര ആസ്തി വേണം; കണക്കുകൾ ഇങ്ങനെ

6 മുതൽ 9 മാസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 5.75 ശതമാനം നിരക്കിൽ പലിശ ലഭിക്കും, 9 മുതൽ 12 മാസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്നതിന് 6 ശതമാനം നിരക്കിൽ പലിശ ലഭിക്കും. 1 വർഷം മുതൽ 16 മാസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്ക് ഇപ്പോൾ 6.75 ശതമാനം പലിശ നിരക്ക് നൽകുന്നു, അതേസമയം ആക്സിസ് ബാങ്ക് 1 വർഷം മുതൽ 13 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.80 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.

13 മാസം മുതൽ രണ്ട് വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് ആക്‌സിസ് ബാങ്ക് ഇപ്പോൾ 7.10 ശതമാനം പലിശ നൽകുന്നു, രണ്ട് വർഷം മുതൽ മുപ്പത് മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് ഇപ്പോൾ 7.05 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 30 മാസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഇപ്പോൾ 7 ശതമാനമാണ്.

click me!