നിക്ഷേപങ്ങൾക്ക് 7.20 ശതമാനം പലിശനിരക്ക്. സ്ഥിരനിക്ഷേപ നിരക്കുയർത്തി ഈ ബാങ്ക്. റിസ്കില്ലാതെ നിക്ഷേപത്തിലൂടെ ഉയർന്ന വരുമാനം നേടാം
രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി സ്വകാര്യമേഖലയിലെ വായ്പാദാതാവായ ആക്‌സിസ് ബാങ്ക്. പൊതുവിഭാഗത്തിന് 3.50% മുതൽ 7% വരെയും മുതിർന്ന പൗരന്മാർക്ക് 6% മുതൽ 7.75% വരെയും പലിശനിരക്ക് ലഭിക്കും. 16 മുതൽ 17 മാസം വരെയുള്ള കാലയളവിലെ നിക്ഷേപങ്ങൾക്ക് പൊതുജനങ്ങൾക്ക് 7.20% പലിശനിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത് അതേസമയം പ്രായമായ വ്യക്തികൾക്ക് ഇതേകലയളവിൽ 7.95% റിട്ടേൺ ലഭിക്കും. ബാങ്കിന്റെ വെബ്‌സൈറ്റ് പ്രകാരം പുതുക്കിയ നിരക്കുകൾ ജൂലായ് 17 മുതലാണ് പ്രാബല്യത്തിൽ വരുന്നത്
ALSO READ: ചെറുകിട വിപണിയിലേക്ക് നോട്ടമിട്ട് പിസ്സ ഹട്ട്; ഇന്ത്യൻ രുചികളുടെ സാധ്യതയും പരീക്ഷിക്കും
undefined
ആക്‌സിസ് ബാങ്ക് എഫ്‌ഡി നിരക്കുകൾ
7 ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്ക് നിലവിൽ 3.50% പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്, 46 ദിവസം മുതൽ 60 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4 ശതമാനവും, 61 ദിവസത്തിനും 3 മാസത്തിനും ഇടയിൽ നിക്ഷേപിക്കുന്ന നിക്ഷേപങ്ങൾക്ക് 4.50% വും പലിശയും ബാങ്ക് ലഭ്യമാക്കുന്നു. 3 മാസത്തിനും 6 മാസത്തിനും ഇടയിൽ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4.75% ആണ് ബാങ്ക് ലഭ്യമാക്കുന്നത്. 6 മുതൽ 9 മാസം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് നിലവിൽ 5.75% പലിശയും 9 മുതൽ 12 മാസം വരെ കാലാവധിയിലെ നിക്ഷേപങ്ങൾക്ക് 6% നിരക്കിലും പലിശ ലഭ്യമാക്കുന്നു.
ALSO READ: ആലിയ ഭട്ടിന്റെ എഡ്-എ-മമ്മയിൽ കണ്ണുവെച്ച് ഇഷ അംബാനി; 350 കോടിയോളം മുടക്കി സ്വന്തമാക്കാൻ മുകേഷ് അംബാനി
ഒരു വർഷം മുതൽ ഒരു വർഷവും നാല് ദിവസം വരെ കാലാവധിയിലേക്ക് ബാങ്ക് നിലവിൽ 6.75% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്., അതേസമയം ആക്‌സിസ് ബാങ്ക് ഒരു വർഷവും അഞ്ച് ദിവസം മുതൽ പതിമൂന്ന് മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.80% പലിശ നിരക്ക് നൽകുന്നു. 13 മാസം മുതൽ 16 മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് 7.10 ശതമാനവും, 16 മാസം മുതൽ 17 മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് 7.20 ശതമാനം എന്നിങ്ങനെയാണ് ആക്‌സിസ് ബാങ്ക് വാഗ്ദാനം ചെയ്യുന്ന നിലവിലെ പലിശ നിരക്ക്. 17 മാസം മുതൽ 2 വർഷം വരെ കാലാവധി പൂർത്തിയാകുന്ന എഫ്ഡികൾക്ക് 7.10 ശതമാനവും, 2 വർഷം മുതൽ 30 മാസം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 7.05 ശതമാനം പലിശയും ബാങ്ക് നൽകുന്നുണ്ട്.