ഈ ഫീച്ചർ അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ സ്വകാര്യ ബാങ്ക്. ഇനി മറ്റ് ബാങ്കുകളുടെ ബാലൻസും, ഇടപാടുകളുകൾ ട്രാക്ക് ചെയ്യാം.
ആക്സിസ് ബാങ്ക് ഉപഭോക്താക്കൾക്ക് മൊബൈൽ ആപ്ലിക്കേഷനിൽ ഇനി മറ്റ് ബാങ്കുകളുടെ ബാലൻസും, ഇടപാടുകളുകൾ ട്രാക്ക് ചെയ്യാം. ആർബിഐയുടെ അക്കൗണ്ട് അഗ്രഗേറ്റർ പ്രയോജനപ്പെടുത്തയാണ്,ആക്‌സിസ് വൺ-വ്യൂ എന്ന പേരിൽ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.
പുതിയ ഫീച്ചർ അവതരിപ്പിച്ചതോടെ, ആക്‌സിസ് ബാങ്ക് ഉപഭോക്താവിന് എച്ച്‌ഡിഎഫ്‌സി ബാങ്കിലോ ഐസിഐസിഐ ബാങ്കിലോ അക്കൗണ്ട് ഉണ്ടെങ്കിൽ, ആക്‌സിസ് ബാങ്ക് മൊബൈൽ അപ്ലിക്കേഷൻ ഉപയോഗിച്ച്, ഉപഭോക്താവിന്റെ മറ്റ് അക്കൗണ്ട് ബാലൻസുകളും അറിയാൻ കഴിയും. അതായത് മറ്റ് ബാങ്ക് അക്കൗണ്ടുകൾ വഴി നടത്തിയ ഇടാപാടുകളും, ബാലൻസുമെല്ലാം ആക്സിസ് ബാങ്ക് മൊബൈൽ ആപ്ലിക്കേഷൻ ഉണ്ടെങ്കിൽ അറിയാൻ കഴിയുമെന്ന് ചുരുക്കം. അക്കൗണ്ട് അഗ്രിഗേററർ ചട്ടക്കൂടിൽ ഉൾപ്പെടുന്ന ബാങ്കുകളുെടെ അക്കൗണ്ടുകളാണ് ഈ വിധം
ട്രാക്ക് ചെയ്യാന് കഴിയുക. മറ്റു ബാങ്കുകളുടെ അക്കൗണ്ട് ബാലൻസ് അറിയാൻ സാധിക്കുന്ന രീതിയിലാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.
ഈ ഫീച്ചർ അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ സ്വകാര്യ ബാങ്കാണ് ആക്സിസ് ബാങ്കെന്നും, പുതിയ ഫീച്ചർ ഉപയോഗിച്ചുകൊണ്ട് ഉപഭോക്താക്കൾക്ക് ഒരു പ്ലാറ്റ്‌ഫോമിൽ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേക്ക് ആക്‌സസ് ലഭ്യമാക്കിക്കൊണ്ട്, അവരുടെ അക്കൗണ്ട്ബാ ബാലൻസുകളും ചെലവുകളും തത്സമയം ട്രാക്കുചെയ്യാൻ സഹായകരമാകുമെന്നും, ”ഡിജിറ്റൽ ബിസിനസ്സ് ആൻഡ് ട്രാൻസ്‌ഫോർമേഷൻ പ്രസിഡന്റ്സ സമീർ ഷെട്ടി പറഞ്ഞു.
ഈ സേവനത്തിലൂടെ, ഉപഭോക്താക്കൾക്ക് അവരുടെ ആക്‌സിസ് ഇതര ബാങ്ക് അക്കൗണ്ടുകൾ, ആക്‌സിസ് മൊബൈൽ ആപ്പിൽ ലിങ്ക് ചെയ്യാനും തുടർന്ന് അവരുടെ ലിങ്ക് ചെയ്‌ത അക്കൗണ്ടുകളിൽ നിന്ന് ഇടപാട് വിശദാംശങ്ങൾ ഡൗൺലോഡ് ചെയ്യാനും ഇമെയിൽ ചെയ്യാനും കഴിയും. ബാങ്കിന്റെ നിലവിലുള്ള ഉപഭോക്താക്കൾക്ക് ഈ സേവനം നിലവിൽ ലഭ്യമാണ്.