Latest Videos

പുതിയ ക്രെഡിറ്റ് കാർഡ് എടുക്കാൻ പ്ലാൻ ഉണ്ടോ? ഈ 8 കാര്യങ്ങൾ ശ്രദ്ധിക്കണം

By Web TeamFirst Published Jun 26, 2024, 7:20 PM IST
Highlights

ഉപയോക്താക്കൾ അവരുടെ ജീവിതശൈലിക്ക് അനുയോജ്യമായ ഒരു ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുമ്പോൾ എല്ലാ ഘടകങ്ങളും പരിഗണിക്കണം. ശരിയായ ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കാൻ സഹായിക്കുന്ന ചില വഴികൾ ഇതാ:

ക്രെഡിറ്റ് കാർഡ് എടുക്കാൻ പ്ലാൻ ഉണ്ടോ? പുതിയ ക്രെഡിറ്റ് കാർഡ് എടുക്കേണ്ടത് ശ്രദ്ധിച്ച് വേണം. ഒരു വ്യക്തിയുടെ ദൈനംദിന പ്രവർത്തനങ്ങളുമായി സമന്വയിക്കുന്നതും ചെലവിന് അനുസരിച്ചുള്ളതുമാകണം ക്രെഡിറ്റ് കാർഡ്. ഉപയോക്താക്കൾ അവരുടെ ജീവിതശൈലിക്ക് അനുയോജ്യമായ ഒരു ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുമ്പോൾ എല്ലാ ഘടകങ്ങളും പരിഗണിക്കണം,

ശരിയായ ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കാൻ സഹായിക്കുന്ന ചില വഴികൾ ഇതാ:

1. ചെലവ് ശീലങ്ങൾ വിലയിരുത്തുക:

പലചരക്ക് സാധനങ്ങൾ, യാത്ര, ഷോപ്പിംഗ് എന്നിവ പോലുള്ള പതിവ് ചെലവുകൾ വിലയിരുത്തുക. കാരണം വ്യത്യസ്‌ത ക്രെഡിറ്റ് കാർഡുകൾ ഓരോ ചെലവുകൾക്കും പ്രത്യേകമായി ഓഫറുകൾ നൽകുന്നുണ്ട്. 

2. റിവാർഡ് പ്രോഗ്രാമുകൾ :

ക്രെഡിറ്റ് കാർഡുകളിലൂടെ ലഭിക്കുന്ന റിവാർഡ് പ്രോഗ്രാമുകളെ താരതമ്യം ചെയ്യുക. ചില കാർഡുകൾ ക്യാഷ് ബാക്ക് വാഗ്ദാനം ചെയ്യുന്നു, മറ്റുള്ളവ യാത്രാ സമയത്ത് ആവശ്യമായ രിവാർഡുകൾ നൽകുന്നു. ജീവിതശൈലിയും മുൻഗണനകൾക്കും അനുസരിച്ച് റിവാർഡുകളുള്ള ഒരു കാർഡ് തിരഞ്ഞെടുക്കുക.

3. വാർഷിക ഫീസ് പരിഗണിക്കുക:

ക്രെഡിറ്റ് കാർഡിന് വാർഷിക ഫീസ് ഉണ്ടോ എന്ന് മനസിലാക്കുക. ചില കാർഡുകൾ വലിയ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുമെങ്കിലും, വാർഷിക ഫീസിൻ്റെ വിലയേക്കാൾ ആനുകൂല്യങ്ങൾ കൂടുതലാണോ എന്ന് വിലയിരുത്തേണ്ടത് അത്യാവശ്യമാണ്.

4. പലിശ നിരക്ക്:

ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട പലിശ നിരക്കുകൾ പരിശോധിക്കുക. കുറഞ്ഞ പലിശനിരക്ക് നിങ്ങൾക്ക് പണം ലാഭിക്കാം

5. ക്രെഡിറ്റ് പരിധി:

ഒരു ക്രെഡിറ്റ് കാർഡ് വാഗ്ദാനം ചെയ്യുന്ന വായ്പ പരിധി നിങ്ങളുടെ ആവശ്യകതകൾ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കുക. കൂടുതൽ പ്രതിമാസ ചെലവുകൾ ഉള്ളവർക്ക് ഉയർന്ന വായ്പ പരിധി പ്രയോജനകരമാണ്.

7. അധിക ആനുകൂല്യങ്ങൾ:

യാത്രാ ഇൻഷുറൻസ്, പർച്ചേസ് പ്രൊട്ടക്ഷൻ അല്ലെങ്കിൽ എയർപോർട്ട് ലോഞ്ചുകളിലേക്കുള്ള ആക്‌സസ് എന്നിവ പോലുള്ള അധിക ആനുകൂല്യങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കുക. ഇതിൽ, നിങ്ങൾ ഉപയോഗിക്കാൻ സാധ്യതയുള്ള ആനുകൂല്യങ്ങൾ നൽകുന്ന ഒരു കാർഡ് തിരഞ്ഞെടുക്കുക.

8 നിബന്ധനകളും വ്യവസ്ഥകളും വായിക്കുക:

ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും നന്നായി മനസിലാക്കുക. ഫീസ്, പിഴകൾ, ബാധകമായേക്കാവുന്ന നിയന്ത്രണങ്ങൾ എന്നിവ ശ്രദ്ധിക്കുക.

click me!