അനിൽ അംബാനിക്ക് പിന്നാലെ ടിന അംബാനിയും ഇഡി ഓഫീസിൽ, നടപടി ഫെമ നിയമവുമായി ബന്ധപ്പെട്ട കേസിൽ 

By Web Team  |  First Published Jul 4, 2023, 11:15 AM IST

ഫെമ നിയമവുമായി ബന്ധപ്പെട്ട കേസിൽ മൊഴി നൽകാനാണ് ടിന അംബാനിയെയും ഇഡി ഓഫീസിലേക്ക് വിളിച്ച് വരുത്തിയത്.


ദില്ലി : വിദേശ വിനിമയചട്ടം ലംഘിച്ചതിന് പ്രമുഖ വ്യവസായി അനിൽ അംബാനിയെ ചോദ്യം ചെയ്തതിന് പിന്നാലെ ഭാര്യ ടിന അംബാനിയെയും എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് വിളിച്ചുവരുത്തി. ഫെമ നിയമവുമായി ബന്ധപ്പെട്ട കേസിൽ മൊഴി നൽകാനാണ് ടിന അംബാനിയെയും ഇഡി ഓഫീസിലേക്ക് വിളിച്ച് വരുത്തിയത്. അംബാനി ഗ്രൂപ്പുകളിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് വിദേശ വിനിമയചട്ടം ലംഘിച്ചതിന് പുതിയ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടതായാണ് വിവരം. എന്നാൽ കേസ് വിവരങ്ങൾ ഇഡി പുറത്ത് വിട്ടിട്ടില്ല. വിദേശനാണ്യ വിനിമയ നിയമ ലംഘനവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് ഇഡി വ്യത്തങ്ങൾ അറിയിച്ചത്. നേരത്തെ യെസ് ബാങ്ക് പ്രമോട്ടർ റാണ കപൂറുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ 2020 ൽ ഇഡി അനിൽ അംബാനിയെ ചോദ്യംചെയ്തിരുന്നു.  

അനിൽ അംബാനി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ; ഫെമ കേസിൽ ചോദ്യം ചെയ്യൽ

Latest Videos

undefined

സംസ്ഥാനത്ത് അതീവ ജാഗ്രത, മഴ ശക്തമായി; 5 ദിവസം മഴ തുടരുമെന്ന് മുന്നറിയിപ്പ്, വ്യാപക നാശനഷ്ടം

 

click me!