ഫണ്ട് തിരിമറി, അനിൽ അംബാനിക്ക് ഓഹരി വിപണിയിൽ അഞ്ച് വർഷത്തെ വിലക്കേർപ്പെടുത്തി സെബി

By Web Team  |  First Published Aug 23, 2024, 12:38 PM IST

ആർഎച്ച്എഫ്എല്ലിന്റെ  പ്രധാന മാനേജർമാരുടെ സഹായത്തോടെ പണം തട്ടിയെടുക്കാനുള്ള പദ്ധതി അനിൽ അംബാനി ആസൂത്രണം ചെയ്തതായി സെബി കണ്ടെത്തി.


ദില്ലി: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ  അനിൽ അംബാനിയെയും റിലയൻസ് ഹോം ഫിനാൻസിൻ്റെ മുൻ പ്രധാന ഉദ്യോഗസ്ഥരുൾപ്പെടെ 24 പേരെ വിലക്കി സെബി. വായ്പാ സ്ഥാപനമായ റിലയൻസ് ഹോം ഫിനാൻസിലെ ഫണ്ട് വകമാറ്റി തിരിമറി നടത്തിയതിനാണ് നടപടിയെടുത്തത്. 
റിലയൻസ് ഹോം ഫിനാൻസിലെ പ്രധാന ഉദ്യോഗസ്ഥരും നടപടി നേരിടണം. അനിൽ അംബാനിക്ക് 25 കോടി രൂപ പിഴ ചുമത്തുകയും സെക്യൂരിറ്റീസ് മാർക്കറ്റുമായി ഈ കാലയളവിൽ ബന്ധപ്പെടുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു. റിലയൻസ് ഹോം ഫിനാൻസിനെ (RHFL) സെക്യൂരിറ്റീസ് മാർക്കറ്റിനെ നിന്ന് ആറ് മാസത്തേക്ക് വിലക്കുകയും 6 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.

ആർഎച്ച്എഫ്എല്ലിന്റെ  പ്രധാന മാനേജർമാരുടെ സഹായത്തോടെ പണം തട്ടിയെടുക്കാനുള്ള പദ്ധതി അനിൽ അംബാനി ആസൂത്രണം ചെയ്തതായി സെബി കണ്ടെത്തി. ഡയറക്ടർ ബോർഡ് വായ്പാ രീതികൾ അവസാനിപ്പിക്കാൻ ശക്തമായ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും കോർപ്പറേറ്റ് വായ്പകൾ പതിവായി അവലോകനം ചെയ്യുകയും ചെയ്തിരുന്നുവെങ്കിലും, കമ്പനിയുടെ മാനേജ്മെൻ്റ് ഈ ഉത്തരവുകൾ അവഗണിച്ചുവെന്നും സെബി കണ്ടെത്തി.

Latest Videos

undefined

 Read More... 17 ബാങ്കുകൾ, 7000 കോടി രൂപയുടെ സ്ഥിര നിക്ഷേപം; ഏഷ്യയിലെ ഏറ്റവും സമ്പന്ന ​ഗ്രാമം ഇന്ത്യയിൽ!

എഡിഎ ഗ്രൂപ്പിൻ്റെ ചെയർപേഴ്‌സൺ എന്ന സ്ഥാനവും ആർഎച്ച്എഫ്എല്ലിൻ്റെ ഹോൾഡിംഗ് കമ്പനിയിലെ പരോക്ഷമായ ഷെയർഹോൾഡിംഗും അനിൽ അംബാനി തട്ടിപ്പ് നടത്താൻ ഉപയോഗിച്ചു. ആസ്തികളോ വരുമാനമോ ഇല്ലാത്ത കമ്പനികൾക്ക് കോടികളുടെ വായ്പകൾ അനുവദിക്കുന്നതിൽ കമ്പനിയുടെ മാനേജ്‌മെൻ്റും പ്രൊമോട്ടർമാരും അമിത താൽപര്യം കാണിച്ചുവെന്നും സെബി പറയുന്നു.

 

click me!