പാൽ സംഭരിക്കാൻ അമുൽ വീണ്ടും തമിഴ്‌നാട്ടിലേക്ക്; ഇത്തവണ കർഷകർക്ക് വാഗ്ദാനം ചെയ്യുന്നത് ഉയർന്ന വില

By Web Team  |  First Published May 23, 2023, 6:10 PM IST

ഏജന്റുമാർ വഴി സംസ്ഥാനത്ത് നിന്ന് പാൽ സംഭരിക്കാനുള്ള അമുലിന്റെ രണ്ടാമത്തെ ശ്രമമാണിത്. അഞ്ച് വർഷം മുമ്പ് നടത്തിയ ആദ്യ ശ്രമം പരാജയമായിരുന്നു.


ചെന്നൈ: ഇന്ത്യയിലെ ഏറ്റവും വലിയ ഡയറി ബ്രാൻഡായ 'അമുൽ' തമിഴ്‌നാട്ടിൽ പാൽ സംഭരണം ആരംഭിക്കാൻ ഒരുങ്ങുന്നു. ധർമ്മപുരി, വെല്ലൂർ, കൃഷ്ണഗിരി, തിരുവണ്ണാമലൈ, റാണിപേട്ട്, കാഞ്ചീപുരം ജില്ലകൾ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിലെ കർഷകരെ പാൽ വിതരണം ചെയ്യാൻ ക്ഷണിച്ചുകൊണ്ട് അമുലിന്റെ മാർക്കറ്റിംഗ് വിഭാഗം ഒന്നിലധികം പരസ്യങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.

 ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (ജിസിഎംഎംഎഫ്) ആണ് അമുൽ എന്ന ബ്രാൻഡിൽ പാലുൽപ്പന്നങ്ങൾ വില്പന നടത്തുന്നത്. അഞ്ച് വർഷം മുമ്പ് നടത്തിയ ആദ്യ ശ്രമം പരാജയമായിരുന്നു. ഏജന്റുമാർ വഴി സംസ്ഥാനത്ത് നിന്ന് പാൽ സംഭരിക്കാനുള്ള അമുലിന്റെ രണ്ടാമത്തെ ശ്രമമാണിത്. അതേസമയം, നെയ്യ്, മിൽക്ക് ഷേക്ക്, ഐസ്ക്രീം തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് അമുലിന് തമിഴ്‌നാട്ടിൽ വിതരണക്കാരുണ്ട്.

Latest Videos

undefined

ALSO READ: ഐഡി പ്രൂഫും, അപേക്ഷാ ഫോമും വേണ്ടെന്ന് എസ്ബിഐ; 2000 ത്തിന്റെ നോട്ട് ഇന്ന്‌ മുതൽ മാറ്റിയെടുക്കാം

അഞ്ച് ജില്ലകളിൽ നിന്ന് അമുൽ സംഭരിക്കുന്ന പാൽ കർണാടകയിലേക്കോ ആന്ധ്രാപ്രദേശിലേക്കോ മാറ്റാൻ സാധ്യതയുണ്ടെന്ന് വ്യവസായ വൃത്തങ്ങൾ പറഞ്ഞു. ജിസിഎംഎംഎഫ് നാമനിർദ്ദേശം ചെയ്ത ഏജന്റുമാർ അഞ്ച് ജില്ലകളിലെ കർഷകരുമായി ചർച്ച നടത്തി. ചർച്ചയിൽ, തമിഴ്‌നാട് ക്ഷീര സഹകരണ സംഘമായ 'ആവിൻ' വാഗ്ദാനം ചെയ്യുന്നതിനേക്കാൾ ലിറ്ററിന് ഒന്നോ രണ്ടോ രൂപ അധികം നൽകുമെന്ന് അമുൽ വാഗ്ദാനം ചെയ്തിട്ടുണ്ട്.

കൂടാതെ പാൽ വിതരണത്തിനുള്ള പണം ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ നൽകുമെന്ന് അമുൽ പ്രതിനിധികൾ കർഷകർക്ക് ഉറപ്പുനൽകുകയും പ്രതിമാസ അല്ലെങ്കിൽ ത്രൈമാസ ഇൻസെന്റീവുകൾ വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാൽ ഇതുവരെ കരാറിൽ ഒപ്പുവെച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. 

മറ്റ് സ്വകാര്യ കമ്പനികൾ ചെയ്യുന്നത് പോലെ സംസ്ഥാനത്തെ കർഷകരിൽ നിന്ന് പാൽ സംഭരിക്കുന്നതിന് അമുലിന് തങ്ങളുടെ പ്രതിനിധികളെ നിയോഗിക്കാമെന്നും എന്നാൽ ഉത്തർപ്രദേശിലും ഗുജറാത്തിന് പുറത്തുള്ള മറ്റ് ചില സംസ്ഥാനങ്ങളിലും ചെയ്തതുപോലെ തമിഴ്‌നാട്ടിൽ ഒരു സഹകരണസംഘം സ്ഥാപിക്കാൻ കഴിയില്ലെന്നും ആവിനിൽ നിന്നുള്ള ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. . “നിലവിലുള്ള നിയമമനുസരിച്ച്, തമിഴ്‌നാട് സർക്കാർ ഏജൻസിക്ക് (ആവിൻ) മാത്രമേ സംസ്ഥാനത്ത് ഒരു സഹകരണ സംഘം സ്ഥാപിക്കാൻ കഴിയൂ എന്ന് അവർ വ്യക്തമാക്കി. 

പ്രതിദിനം തമിഴ്‌നാട്ടിൽ 2.2 കോടി ലിറ്ററാണ് പാൽ ആവശ്യം, ഒരു കോടി ലിറ്റർ പാൽ സംസ്ഥാനത്തിനുള്ളിൽ ഉൽപ്പാദിപ്പിക്കുകയും ബാക്കി അയൽ സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങുകയും ചെയ്യുന്നു. പ്രതിദിനം 33 മുതൽ 35 ലക്ഷം ലിറ്റർ പാലാണ് ആവിൻ സംഭരിക്കുന്നത്.

ഗുരാജർട്ട്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടക, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നും മറ്റ് ചില സംസ്ഥാനങ്ങളിൽ നിന്നും അമുൽ ഒരു ദിവസം ഏകദേശം 1.2 മുതൽ 1.3 കോടി ലിറ്റർ പാൽ സംഭരിക്കുകയും അതിന്റെ ഉൽപ്പന്നങ്ങൾ ഇന്ത്യയിലുടനീളം വിൽക്കുകയും ചെയ്യുന്നു. 
 

click me!