'സാമ്പത്തിക വിവരങ്ങളുടെ സുരക്ഷിതമായ കൈമാറ്റം'; ആര്‍ബിഐയ്ക്ക് വേണ്ടി അമിതാബച്ചന്‍ സംസാരിക്കുന്നു

By Web Team  |  First Published Sep 22, 2023, 7:25 PM IST

വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ, ബാങ്കുകൾ നിക്ഷേപങ്ങളുടെ തെളിവുകളും സമ്പാദ്യങ്ങളുടെ കണക്കുകൾ ഉൾപ്പടെ എടുക്കുന്നു. ഈ രേഖകൾ ശേഖരിക്കാൻ സമയമെടുക്കും, ഇത് വായ്പകൾ അംഗീകരിക്കുന്ന പ്രക്രിയയെ കൂടുതൽ വൈകിപ്പിക്കും. ഇങ്ങനെ വരുമ്പോൾ എന്ത് ചെയ്യണം 


സുരക്ഷിതമായ സാമ്പത്തിക ഇടപാടുകളെക്കുറിച്ച്  പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനും നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്ന മികച്ച രീതികളെക്കുറിച്ച് സാധാരണ ഉപഭോക്താക്കളെ ബോധവാന്മാരാക്കുന്നതിനുമായി ആർബിഐ ആരംഭിച്ച കെഹ്താ ഹേ കാമ്പെയ്‌നിന്റെ ഏറ്റവും പുതിയ പരമ്പരയിൽ, അമിതാഭ് ബച്ചൻ എത്തുന്നു. സാമ്പത്തിക വിവരങ്ങൾ സുരക്ഷിതമായി പങ്കിടാനുള്ള മാർഗം അദ്ദേഹം പങ്കുവെക്കുന്നു. സ്വകാര്യത സൂക്ഷിച്ചുകൊണ്ട് ഡാറ്റ പങ്കിടുന്നതിനുള്ള സമ്പ്രദായങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് പുതിയ കാമ്പെയ്‌ൻ 

ALSO READ: കൈയിൽ 2,000 രൂപ നോട്ടുണ്ടോ? ഇനി എട്ട് ദിനങ്ങൾ മാത്രം; ഇപ്പോൾ ഈ കമ്പനികൾ പോലും സ്വീകരിക്കാൻ വിസമ്മതിക്കുന്നു‍!

Latest Videos

undefined

ഡാറ്റ സ്വകാര്യത അപകടപ്പെടുത്താതെ നിങ്ങളുടെ സാമ്പത്തിക ഡാറ്റ എങ്ങനെ പങ്കിടാം

വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ, ബാങ്കുകൾ നിക്ഷേപങ്ങളുടെ തെളിവുകളും സമ്പാദ്യങ്ങളുടെ കണക്കുകൾ ഉൾപ്പടെ എടുക്കുന്നു. ഈ രേഖകൾ ശേഖരിക്കാൻ സമയമെടുക്കും, ഇത് വായ്പകൾ അംഗീകരിക്കുന്ന പ്രക്രിയയെ കൂടുതൽ വൈകിപ്പിക്കും. ഇങ്ങനെ വരുമ്പോൾ ഒരു അക്കൗണ്ട് അഗ്രഗേറ്ററുമായി ബന്ധപ്പെടുക. കാരണം ഒരു അക്കൗണ്ട് അഗ്രഗേറ്റർ നിങ്ങളുടെ സാമ്പത്തിക വിവരങ്ങൾ ബാങ്കുകളുമായി പങ്കിടുന്നു. ഓപ്പൺ സോഴ്‌സ് നിർവചനങ്ങൾ അനുസരിച്ച്, ഉപഭോക്താക്കളുടെ സാമ്പത്തിക വിവരങ്ങൾ സുരക്ഷിതമായും സമ്മതത്തോടെയും പങ്കിടുന്നതിനുള്ള മാനേജർമാരാണ് അക്കൗണ്ട് അഗ്രഗേറ്റർ 

സാധാരണ നിക്ഷേപകരെ ബോധവൽക്കരിക്കാൻ ലക്ഷ്യമിടുന്ന നിക്ഷേപക ബോധവൽക്കരണ സംരംഭമാണ് ആർബിഐ കെഹ്താ ഹേ കാമ്പയിൻ. ഈ കാമ്പെയ്‌നുകൾ 14 ഭാഷകളിലാണ് അസമീസ്, ബംഗാളി, ഇംഗ്ലീഷ്, ഗുജറാത്തി, ഹിന്ദി, കന്നഡ, മലയാളം, മറാത്തി, ഒഡിയ, പഞ്ചാബി, സിന്ധി, തമിഴ്, തെലുങ്ക്, ഉറുദു എന്നീ ഭാഷകളിലുണ്ട്. 

ALSO READ: ഓഹരി വിപണിയിലെ ഇടിവ്; ലോകത്തിലെ ഏറ്റവും വലിയ ധനികർക്ക് ഒറ്റ ദിവസംകൊണ്ട് നഷ്ടമായത് ലക്ഷക്കണക്കിന് കോടികൾ

എസ്എംഎസുകൾ, പ്രിന്റ്, ടെലിവിഷൻ ചാനലുകൾ, റേഡിയോ, ഹോർഡിംഗുകൾ, വെബ്‌സൈറ്റുകൾ, സോഷ്യൽ മീഡിയകൾ എന്നിങ്ങനെയുള്ള  മാധ്യമങ്ങൾ വഴി പൊതുജനങ്ങളിലേക്ക് വിവരങ്ങൾ പ്രചരിപ്പിക്കുന്ന ഒരു മൾട്ടി-മീഡിയ ബഹുഭാഷാ കാമ്പെയ്‌നാണ് 'ആർബിഐ കെഹ്താ ഹേ'.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

tags
click me!