ഫോബ്‌സ് പറയുന്നു മുകേഷ് അംബാനി തന്നെ ഒന്നാമത്; ആസ്തിയുടെ കണക്കുകൾ പുറത്തുവിട്ടു

By Web TeamFirst Published Oct 10, 2024, 2:36 PM IST
Highlights

രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനാകുമ്പോൾ, ലോകത്തിലെ ധനികരായ വ്യക്തികളിൽ പതിമൂന്നാം സ്ഥാനത്താണ് മുകേഷ് അംബാനി. 

ഫോബ്‌സിന്റെ സമ്പന്ന പട്ടികയിൽ വീണ്ടും ഒന്നാം സ്ഥാനത്തെത്തി മുകേഷ് അംബാനി. റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെ സമ്പത്ത്  27.5 ബില്യൺ ഡോളർ വർദ്ധിച്ചു, അദ്ദേഹത്തിൻ്റെ മൊത്തം ആസ്തി 119.5 ബില്യൺ ഡോളറാണ്. രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനാകുമ്പോൾ, ലോകത്തിലെ ധനികരായ വ്യക്തികളിൽ പതിമൂന്നാം സ്ഥാനത്താണ് മുകേഷ് അംബാനി. 

റിലയൻസിന്റെ നിക്ഷേപകർക്ക് ദീപാവലി സമ്മാനമായി ബോണസ് ഓഹരികൾ പ്രഖ്യാപിച്ച് അംബാനി അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഓഹരിയിലെ ശക്തമായ പ്രകടനം അംബാനിയുടെ ആസ്തി ഉയർത്താൻ കാരണമായിട്ടുണ്ട്. അംബാനിക്ക് ശേഷം, അദാനി ഗ്രൂപ്പിൻ്റെ ചെയർമാൻ ഗൗതം അദാനിയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ സമ്പത്ത് ഉണ്ടാക്കിയത്. 48 ബില്യൺ ഡോളർ ആണ് അദാനിയുടെ സാമ്പത്തിലേക്ക് ഈ വര്ഷം വന്നു ചേർന്നത്. 116 ബില്യൺ ഡോളറാണ് അദാനിയുടെ മൊത്തം ആസ്തി.  

Latest Videos

ഇന്ത്യയിലെ ധനികരെ സംബന്ധിച്ച് 2024 മികച്ച ഒരു വര്ഷം തന്നെയായിരുന്നു. ഏറ്റവും ധനികരായ ആദ്യ 100  പേരുടെ ആസ്തി ആവശ്യമായി 1 ട്രില്യൺ കവിഞ്ഞു. ഈ കുതിച്ചുചാട്ടത്തിന് കാരണം ഓഹരി വിപണിയുടെ ശക്തമായ പ്രകടനമാണ്, കഴിഞ്ഞ വർഷം മുതൽ ബിഎസ്ഇ സെൻസെക്‌സ് 30% നേട്ടമുണ്ടാക്കി. 

ധനികരുടെ പട്ടികയിൽ, ഒ.പി.ജിൻഡാൽ ഗ്രൂപ്പിൻ്റെ സാവിത്രി ജിൻഡാൽ ആദ്യമായി മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു, 19.7 ബില്യൺ ഡോളർ വർധനയാണ് സാവിത്രി ജിൻഡാലിന്റെ ആസ്തിയിൽ ഉണ്ടായത്. അവരുടെ മൊത്തം ആസ്തി 43.7 ബില്യൺ ഡോളർ ആണ്. നാലാം സ്ഥാനത്ത്, ശിവ് നാടാർ ആണ്. അദ്ദേഹത്തിന്റെ ആസ്തി 40.2 ബില്യൺ ഡോളറാണ്. സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസിൻ്റെ സ്ഥാപകൻ ദിലീപ് ഷാങ്‌വി അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. 

2024-ലെ ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 10 വ്യക്തികൾ

മുകേഷ് അംബാനി: 119.5 ബില്യൺ ഡോളർ
ഗൗതം അദാനി: 116 ബില്യൺ ഡോളർ
സാവിത്രി ജിൻഡാൽ: 43.7 ബില്യൺ ഡോളർ
ശിവ് നാടാർ: 40.2 ബില്യൺ ഡോളർ
ദിലീപ് ഷാംഗ്‌വി: 32.4 ബില്യൺ ഡോളർ
രാധാകിഷൻ ദമാനി: 31.5 ബില്യൺ ഡോളർ
സുനിൽ മിത്തൽ: 30.7 ബില്യൺ ഡോളർ
കുമാർ ബിർള: 24.8 ബില്യൺ ഡോളർ
സൈറസ് പൂനവല്ല: 24.5 ബില്യൺ ഡോളർ
ബജാജ് കുടുംബം: 23.4 ബില്യൺ ഡോളർ

click me!