മുകേഷ് അംബാനിയും അനിൽ അംബാനിയും മുതൽ ഗൗതം അദാനിയും വിനോദ് അദാനിയും വരെ ഈ പട്ടികയിലുണ്ട്. ശതകോടീശ്വരന്മാരുടെ സഹോദരരെ പരിചയപ്പെടാം.
ഇന്ത്യൻ വ്യവസായികളിൽ സമ്പന്നരായ നിരവധിപേരെ നിങ്ങൾക്ക് പരിചിതമായിരിക്കാം. എന്നാൽ ശതകോടീശ്വരരായ ഈ വ്യവസായികളുടെ സഹോദരരെ കുറിച്ച് എത്രത്തോളം അറിയാം? മുകേഷ് അംബാനിയും അനിൽ അംബാനിയും മുതൽ ഗൗതം അദാനിയും വിനോദ് അദാനിയും വരെ ഈ പട്ടികയിലുണ്ട്. ശതകോടീശ്വരന്മാരുടെ സഹോദരരെ പരിചയപ്പെടാം.
മുകേഷ് അംബാനിയും അനിൽ അംബാനിയും:
undefined
ഇന്ത്യയിലെ പ്രമുഖ വ്യവസായികളാണ് മുകേഷ് അംബാനിയും അനിൽ അംബാനിയും. റിലയൻസ് ഇൻഡസ്ട്രീസിന്റെ സ്ഥാപകനായ ധീരുഭായ് അംബാനിയുടെ മക്കളാണ് ഇരുവരും. മൂത്ത സഹോദരനാണ് മുകേഷ് അംബാനി. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാനും ഏറ്റവും വലിയ ഓഹരി ഉടമയുമാണ് മുകേഷ്. മാത്രമല്ല, ലോകത്തെ ഏറ്റവും ധനികനായ പത്തുപേരിൽ ഒരാളാണ് അദ്ദേഹം. മുകേഷ് അംബാനിയുടെ നേതൃത്വത്തിൽ, റിലയൻസ് ഇൻഡസ്ട്രീസ്, പെട്രോകെമിക്കൽസ്, റിഫൈനിംഗ്, ഓയിൽ, ഗ്യാസ് പര്യവേക്ഷണം, ടെലികമ്മ്യൂണിക്കേഷൻ, റീട്ടെയിൽ തുടങ്ങി വിവിധ മേഖലകളിലുടനീളം സാന്നിധ്യമറിയിച്ചിട്ടുണ്ട്.
മുകേഷ് അംബാനിയുടെ ഇളയ സഹോദരനാണ് അനിൽ അംബാനി. ടെലികമ്മ്യൂണിക്കേഷൻ, പവർ, സാമ്പത്തിക സേവനങ്ങൾ എന്നിവയിലാണ് അനിലിന്റെ വ്യവസായങ്ങൾ. പ്രമുഖ ടെലികോം കമ്പനിയായ റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെയും പവർ യൂട്ടിലിറ്റി കമ്പനിയായ റിലയൻസ് പവറിന്റെയും ചെയർമാനായിരുന്നു അനിൽ അംബാനി.
ഗൗതം അദാനിയും വിനോദ് അദാനിയും:
ഗൗതം അദാനിയും വിനോദ് അദാനിയും വ്യവസായ മേഖലയിലെ സഹോദരങ്ങളാണ്. അദാനി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമാണ് ഗൗതം അദാനി. ഒരു ചെറിയ വ്യാപാര സ്ഥാപനവുമായി 980-കളുടെ അവസാനത്തിൽ ഗൗതം അദാനി ബിസിനസ്സ് ആരംഭിച്ചു. ക്രമേണ അത് ഇന്ത്യയിലെ ഏറ്റവും വലുതും വിജയകരവുമായ ഒരു കമ്പനിയായി വികസിപ്പിച്ചു. തുറമുഖങ്ങൾ, ലോജിസ്റ്റിക്‌സ്, വൈദ്യുതി ഉത്പാദനം, പുനരുപയോഗ ഊർജം, മറ്റ് മേഖലകൾ എന്നിവയിൽ അദാനി ഗ്രൂപ്പ് സാന്നിധ്യമറിയിച്ചു. ഗൗതം അദാനിയുടെ മൂത്ത സഹോദരനാണ് വിനോദ് അദാനി. അദാനി ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളുടെ വിവിധപ്രവർത്തനങ്ങൾ അദ്ദേഹം കൈകാര്യം ചെയ്യുന്നു.
ശിവ നാടാർ, എസ്എൻ ബാലകൃഷ്ണൻ:
പ്രമുഖ ഐടി സേവന കമ്പനിയായ എച്ച്സിഎൽ ടെക്നോളജീസ് സ്ഥാപകനാണ് ശിവ് നാടാർ. അദ്ദേഹത്തിന്റെ സഹോദരൻ എസ് എൻ ബാലകൃഷ്ണൻ ശിവ നാടാർ സർവകലാശാലയുടെ രണ്ടാമത്തെ ചാൻസലറും സർവകലാശാലയിലെ അപെക്‌സ് സ്റ്റാറ്റ്യൂട്ടറി ബോഡിയായ എക്‌സിക്യൂട്ടീവ് കൗൺസിലിന്റെ ചെയർപേഴ്‌സണുമായിരുന്നു.
ലക്ഷ്മി മിത്തലും പ്രമോദ് മിത്തലും
ഇന്ത്യൻ കോടീശ്വരനും വ്യവസായിയുമായ ലക്ഷ്മി മിത്തൽ "സ്റ്റീൽ കിംഗ്" എന്നാണ് അറിയപ്പെടുന്നത്. കാരണം, ലോകത്തിലെ ഏറ്റവും വലിയ സ്റ്റീൽ നിർമ്മാണ കമ്പനിയായ ആർസെലർ മിത്തലിന്റെ ചെയർമാനും സിഇഒയുമാണ് അദ്ദേഹം. ലക്ഷ്മി മിത്തലിന്റെ ഇളയ സഹോദരനാണ് പ്രമോദ് മിത്തൽ. പ്രമോദും സ്റ്റീൽ ബിസിനസിൽ ഏർപ്പെട്ടിരുന്നുവെങ്കിലും പരാജയം രുചിക്കേണ്ടി വന്നു.
കുമാർ മംഗളം ബിർളയും യാഷ് ബിർളയും:
ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ആദിത്യ ബിർള ഗ്രൂപ്പിന്റെ ചെയർമാനാണ് കുമാർ മംഗലം ബിർള. പിതാവ് ആദിത്യ വിക്രം ബിർളയുടെ മരണത്തെ തുടർന്നാണ് കുമാർ മംഗലം ബിർള ആദിത്യ ബിർള ഗ്രൂപ്പിന്റെ നേതൃത്വം ഏറ്റെടുത്തത്. അദ്ദേഹത്തിൻന്റെ സഹോദരനാണ് യാഷ് ബിർള. യാഷ് ബിർളയുടെ ബിസിനസ്സ് സംരംഭങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകളും നിയമപ്രശ്നങ്ങളും നേരിടേണ്ടി വന്നിരുന്നു.