രണ്ടാഴ്ചക്കാലം കായികലോകത്തിന്‍റെ ഉത്സവം തന്നെയാണ്. ഈ ഉത്സവത്തിൽ അണിചേരാൻ ലോകമെമ്പാടുമുള്ള ശതകോടീശ്വരന്മാരും സെലിബ്രിറ്റികളും ഉൾപ്പടെയുള്ളവർ എത്തിയിട്ടുണ്ട്.
സ്പോർട്സ് പ്രേമികൾ മാത്രമല്ല, ലോകത്തിന്റെ കണ്ണ് മുഴുവനും ഇപ്പോൾ പാരിസ് ഒളിംപിക്സിലാണ്. 206 രാജ്യങ്ങളില്‍ നിന്നായി 10500 കായിക താരങ്ങള്‍ പുതിയ വേഗവും പുതിയ ഉയരവും തേടി വരുന്ന രണ്ടാഴ്ചക്കാലം കായികലോകത്തിന്‍റെ ഉത്സവം തന്നെയാണ്. ഈ ഉത്സവത്തിൽ അണിചേരാൻ ലോകമെമ്പാടുമുള്ള ശതകോടീശ്വരന്മാരും സെലിബ്രിറ്റികളും ഉൾപ്പടെയുള്ളവർ എത്തിയിട്ടുണ്ട്.
2024 ഒളിമ്പിക് ഗെയിംസിനായി നിലവിൽ പാരീസിലുള്ള വിഐപികളുടെ പട്ടിക ഇതാ
undefined
അംബാനി കുടുംബം
റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ചെയർമാൻ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും മകൾ ഇഷ അംബാനിക്കൊപ്പം പാരിസിലുണ്ട്. റിലയൻസ് ഫൗണ്ടേഷൻ്റെ ചെയർപേഴ്‌സൺ നിത അംബാനി ഐഒസിയുടെ 142-ാമത് സെഷനിൽ, ഇന്ത്യയിൽ നിന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയിലേക്ക് ഐകകണ്‌ഠേന വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഇലോൺ മസ്‌ക്
നിലവിൽ ലോകത്തിലെ ഏറ്റവും ധനികനായ ഇലോൺ മസ്‌കും ഒളിമ്പിക്‌സിനായി പാരീസിലെത്തിയിട്ടുണ്ട്. ടെസ്‌ല സിഇഒ ഐഒസി അംഗം ലൂയിസ് മെജിയ ഒവിഡോയ്‌ക്കൊപ്പം എടുത്ത ഫോട്ടോ ഉദ്‌ഘാടന ദിവസം പങ്കുവെച്ചിരുന്നു.
എഡ് ബാസ്റ്റ്യൻ
ഡെൽറ്റ സിഇഒ എഡ് ബാസ്റ്റ്യൻ, ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി പാരീസിൽ എത്തിയിരുന്നു.
ഡേവിഡ് സോളമൻ
ഗോൾഡ്മാൻ സാക്‌സ് സിഇഒ ഡേവിഡ് സോളമൻ ഒളിമ്പിക്‌സിനായി പാരീസിലെത്തിയിട്ടുണ്ട്. ഈ ആഴ്ച കമ്പനിയുടെ സ്വകാര്യ ജെറ്റിൽ അദ്ദേഹം സിറ്റി ഓഫ് ലൈറ്റ്‌സിൽ എത്തിയാതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു
ബെർണാഡ് അർനോൾട്ട്
ലോകത്തിലെ മൂന്നാമത്തെ വലിയ ധനികനായ ബെർണാഡ് അർനോൾട്ടും ഒളിമ്പിക്‌സിൻ്റെ ഭാഗമായിട്ടുണ്ട്. പ്രമുഖ വ്യവസായിയും, നിക്ഷേപകനുമായ ബെർണാഡ് അർനോൾട്ട് ലോകത്തിലെ ഏറ്റവും വലിയ ആഡംബര ഉൽപ്പന്ന കമ്പനിയായ ലൂയി വിറ്റൺ എസ്ഇയുടെ സഹസ്ഥാപകനും ചെയർമാനും സിഇഒയുമാണ്. ഒരു ആഡംബര ബ്രാൻഡ് ഒളിമ്പിക് സ്പോൺസർ ആകുന്നത് ഇതാദ്യമായാണ്.