1.6 കോടിയുടെ ഓഹരി 'ഗോവിന്ദ'; ഓഫീസിൽ എത്തിയില്ല, ആമസോൺ ജീവനക്കാരന് കിട്ടിയത് എട്ടിന്റെ പണി!

By Web Team  |  First Published Nov 7, 2023, 12:10 PM IST

ജോലി ഉപേക്ഷിക്കാൻ തയ്യാറായതോടെ നഷ്ടമായത്  200,000 ഡോളർ വിലമതിക്കുന്ന ഓഹരികളാണ്. അതായത്, ഏകദേശം 1.6 കോടി മൂല്യമുള്ള കമ്പനി ഓഹരികൾ


ജോലിക്കൊപ്പം കോടികളുടെ ഓഹരികളും നഷ്ടപ്പെട്ടാലോ? മൂന്ന് വർഷത്തിലേറെയായി  ടെക് ഭീമനായ ആമസോണിൽ ജോലി ചെയ്‌ത വ്യക്തിക്ക് ജോലി ഉപേക്ഷിക്കാൻ തയ്യാറായതോടെ നഷ്ടമായത്  200,000 ഡോളർ വിലമതിക്കുന്ന ഓഹരികളാണ്. അതായത്, ഏകദേശം 1.6 കോടി മൂല്യമുള്ള കമ്പനി ഓഹരികൾ ഉപേക്ഷിക്കേണ്ടി വന്നു. 

 ALSO READ: ഗര്‍ഭകാലത്തെ ട്രെന്‍റി വസ്ത്രങ്ങള്‍; മെറ്റേണിറ്റി ഇന്നർവെയർ വിപണി കുതിക്കുന്നു

Latest Videos

undefined

സംഭവം ഇങ്ങനെയാണ്, ആമസോൺ സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് മാനേജറായ ജീവനക്കാരനോട് യുഎസിലെ ഓഫീസിലേക്ക് മടങ്ങാൻ കമ്പനി ആവശ്യപ്പെട്ടതിനെത്തുടർന്ന് ജോലി ഉപേക്ഷിക്കാൻ അയാൾ തീരുമാനിച്ചു. കമ്പനിയുമായി സ്ഥലമാറ്റത്തെ കുറിച്ച് ചർച്ചകൾ നടത്താൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. അതുവരെ 'വർക്ക് ഫ്രം ഹോം' ചെയ്തുകൊണ്ടിരുന്ന ജീവനക്കാരന്  യുഎസിലെ ഓഫീസിൽ റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടത് ബുദ്ധിമുട്ടായിരുന്നു. വിദൂരമായി ജോലി ചെയ്യാൻ അനുവദിക്കുമെന്ന കമ്പനിയുടെ വാഗ്ദാനത്തോടുള്ള വഞ്ചനയാണിതെന്ന് ജീവനക്കാരൻ പറഞ്ഞു

വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ ജീവനക്കാർക്ക് ഉൽപ്പാദനക്ഷമത കുറവാണെന്ന ചർച്ചകൾ കമ്പനിയിൽ ഉണ്ടെന്നും ഈ അവകാശവാദങ്ങളെ സാധൂകരിക്കുന്ന ഡാറ്റയൊന്നും ഇല്ലാതിരുന്നിട്ടും,  കമ്പനിയിൽ നിന്നുള്ള സമ്മർദ്ദം വർദ്ധിക്കുന്നതോടെ, ജോലി ഉപേക്ഷിക്കുകയല്ലാതെ മറ്റ് വഴികളുണ്ടായിരുന്നില്ല എന്നും ജീവനക്കാരൻ പറഞ്ഞു.

 ALSO READ: സ്ത്രീകൾക്ക് വമ്പൻ നേട്ടം നൽകുന്ന പദ്ധതി; നിക്ഷേപിക്കാം ഓൺലൈൻ വഴി

ഞങ്ങൾ ഞങ്ങളുടെ നിലപാട് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്: ഫെബ്രുവരിയിൽ, മെയ് മുതൽ ആഴ്ചയിൽ മൂന്നോ അതിലധികമോ ദിവസം ഓഫീസിൽ വരാൻ ഞങ്ങൾ ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആമസോൺ വക്താവ് ബ്രാഡ് ഗ്ലാസർ പറഞ്ഞു.  ഇത് ഫലം നൽകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതേസമയം ഓഹരികൾ നഷ്ടമായത് സ്ഥിരീകരിക്കാൻ കഴിയില്ലെന്ന് ആമസോൺ വക്താവ് വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

tags
click me!