ആറാം വാര്‍ഷിക സമ്മാനം; ഉപഭോക്താക്കളെ ഞെട്ടിച്ച് പുതിയ പ്രഖ്യാപനവുമായി ആമസോണ്‍ ബിസിനസ്

By Web Team  |  First Published Sep 21, 2023, 2:41 PM IST

 2017 സെപ്റ്റംബര്‍ മാസത്തിലാണ് ആമസോണ്‍ ബിസിനസ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. മികച്ച പ്രവര്‍ത്തനമാണ് ഇക്കാലം കൊണ്ട് കാഴ്ചവെയ്ക്കാന്‍ കമ്പനിക്ക് സാധിച്ചതെന്ന് ആമസോണ്‍ ബിസിനസ് ഡയറക്ടര്‍ സുചിത് സുഭാസ് പറഞ്ഞു


മുംബൈ: ആമസോണ്‍ ബിസിനസ് ഇന്ത്യയില്‍  പ്രവര്‍ത്തനമാരംഭിച്ചിട്ട്   ആറ് വര്‍ഷം പൂര്‍ത്തിയായി. ആറാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്കായി പുതിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് കമ്പനി. ആമസോണ്‍ പേ ലേറ്റര്‍ വഴി ഇന്‍സ്റ്റന്റ് ക്രെഡിറ്റ് സൗകര്യമാണ് പുതിയതായി ആരംഭിച്ചിരിക്കുന്നത്. എല്ലാ വിഭാഗത്തിലുമുള്ള ഉത്പന്നങ്ങള്‍ക്കു പുറമെ ബില്‍ പേയ്മെന്റുകള്‍ നടത്താനും ആമസോണ്‍ പേ കോര്‍പ്പറേറ്റ് ഗിഫ്റ്റ് കാര്‍ഡുകള്‍ വാങ്ങാനും യാത്ര, ഇന്‍ഷുറന്‍സ് എന്നിവയ്ക്കും ഈ ക്രെഡിറ്റ് ഉപയോഗിക്കാന്‍ കഴിയും. 

ഉപയോഗിച്ച ക്രെഡിറ്റ് തുടര്‍ന്നുള്ള മാസത്തില്‍ അധിക ഫീസുകളില്ലാതെ അല്ലെങ്കില്‍ 12 മാസം വരെയുള്ള ഇഎംഐ ആയി തിരിച്ചടയ്ക്കാം. ഇതിനുപുറമെ വാര്‍ഷിക ഓഫറിന്റെ ഭാഗമായി ബിസിനസ് ഉപഭോക്താക്കള്‍ക്ക് ഡിസ്‌ക്കൗണ്ടുകളും ക്യാഷ്ബാക്കും ലഭിക്കും. 'കഴിഞ്ഞ ആറ് വര്‍ഷമായി ഉപഭോക്താക്കളില്‍ നിന്നും സെല്ലിംഗ് പാര്‍ട്ണര്‍മാരില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചതെന്നും ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റിനുള്ള ആക്സസ് നല്‍കുന്നതിനായി ആമസോണ്‍ പേ ലേറ്റര്‍ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും' ആമസോണ്‍ ബിസിനസ് ഡയറക്ടര്‍ സുചിത് സുഭാസ് പറഞ്ഞു.

Latest Videos

undefined

Read also: ഫെസ്റ്റിവൽ സീസണിൽ പണി കൂടും; 2,50,000 തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ആമസോൺ

ആമസോണ്‍ ബിസിനസിന്റെ ഐഒഎസ്, ആണ്‍ഡ്രോയിഡ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയാണ് ഇവയെല്ലാം ലഭ്യമാവുന്നത്. കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ ആമസോണ്‍ ബിസിനസ് ഉപഭോക്താക്കളില്‍ 150 ശതമാനം വര്‍ദ്ധനവും വില്‍പ്പനയില്‍ 145 ശതമാനം വര്‍ദ്ധനവുമുണ്ടായി. 65 ശതമാനം ഉപഭോക്താക്കളും ചെറിയ നഗരങ്ങളില്‍ നിന്നുള്ളവരാണ്. 60 ശതമാനം സെല്ലര്‍മാരും ടിയര്‍ രണ്ട്, മൂന്ന് നഗരങ്ങളില്‍ നിന്നുള്ളവരാണ്. ആറ് വര്‍ഷം മുമ്പ് 2017 സെപ്റ്റംബര്‍ മാസത്തിലാണ് ആമസോണ്‍ ബിസിനസ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.  ഇന്ന് രാജ്യത്തെ 99.5 ശതമാനം പിന്‍കോഡുകളിലും തങ്ങളുടെ ഉത്പന്നങ്ങള്‍ എത്തിക്കുന്നുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

tags
click me!