ഓൺലൈൻ വ്യാപാരികളില്‍ നിന്നും അധിക നികുതി പിരിക്കാനുള്ള നീക്കം ഒഴിവാക്കണമെന്ന് സര്‍ക്കാരിനോട് ആമസോണും ഫ്ലിപ്കാര്‍ട്ടും.
ദില്ലി: അടുത്ത സാമ്പത്തിക വർഷം ഓൺലൈൻ കച്ചവടക്കാരിൽ നിന്ന് അധിക നികുതി പിരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതികെ ആമസോണും ഫ്ലിപ്കാർട്ടും. ഇത് ഓൺലൈൻ വ്യാപാര മേഖലയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന് ഇരുവരും കേന്ദ്രസർക്കാരിനോട് പറഞ്ഞതായാണ് റിപ്പോർട്ട്.
ഏപ്രിൽ മുതൽ ഓൺലൈൻ വ്യാപാരികൾ ഓരോ വിൽപ്പനയുടെയും ഒരു ശതമാനം തുക നികുതിയായി അടയ്ക്കണം എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. രാജ്യം നേരിടുന്ന സാമ്പത്തിക വെല്ലുവിളികളെ മറികടക്കാനും നികുതി വരുമാനം ഉയർത്താനും ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കം. എന്നാൽ ഈ നികുതി നിർദ്ദേശം മൊത്തം ഓൺലൈൻ വിപണിയെയും പ്രതികൂലമായി ബാധിക്കുമെന്നാണ് കമ്പനികൾ വ്യക്തമാക്കിയത്. ഓൺലൈൻ വ്യാപാരികൾക്ക് നികുതിയടക്കാൻ കൂടുതൽ സമയം നൽകണമെന്നാണ് വ്യാപാരമേഖലയിൽ നിന്നുള്ള ആവശ്യം.
undefined
രാജ്യത്തെ കുറഞ്ഞ ഇന്റർനെറ്റ് നിരക്കിനെ തുടർന്ന് സ്മാർട്ട്ഫോണുകളുടെ വിപണിയിൽ വൻ കുതിപ്പാണ് ഉണ്ടായത്. ഇത് ഓൺലൈൻ വിപണിക്ക് കരുത്തായി. 2026 ഓടെ 200 ബില്യൺ ഡോളർ വലിപ്പമുള്ളതാവും ഇന്ത്യയിലെ ഓൺലൈൻ വ്യാപര
ശൃംഖലയെന്നാണ് കണക്കുകൂട്ടൽ.