അടുത്ത ലോകബാങ്ക് പ്രസിഡന്റായി, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നാമനിർദ്ദേശം ചെയ്ത ഇന്ത്യക്കാരൻ. ആരാണ് അജയ് ബംഗ?
വാഷിംഗ്ടൺ: മുൻ മാസ്റ്റർകാർഡ് സിഇഒ അജയ് ബംഗയെ ലോകബാങ്കിന്റെ തലവനായി യുഎസ് നാമനിർദ്ദേശം ചെയ്തു. ലോകബാങ്കിനെ നയിക്കാൻ അജയ് ബംഗ യോഗ്യനാണെന്ന് നാമനിർദ്ദേശം പ്രഖ്യാപിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ജോലികൾ സൃഷ്ടിക്കുകയും വികസ്വര സമ്പദ്വ്യവസ്ഥയിലേക്ക് നിക്ഷേപം കൊണ്ടുവരുകയും ചെയ്യുന്ന കമ്പനികളെ നയിക്കുകയും മൂന്ന് പതിയൂറ്റാണ്ടിലേറെയായി അടിസ്ഥാനപരമായ മാറ്റങ്ങളുടെ കാലഘട്ടമായിട്ടുപോലും വിജയകരമായി പ്രവർത്തിക്കുകയും ചെയ്ത അജയ് ബംഗ മികച്ച നേതാവ് കൂടിയാണെന്ന് ബൈഡൻ പറഞ്ഞു.
സാമ്പത്തികമായി പിന്നോക്കം നിക്കുന്നവരുടെ ക്ഷേമത്തിനായി പ്രവർത്തനം നടത്താൻ ലോകബാങ്കിനെ നയിക്കാൻ കഴിയുന്ന ഒരു നേതാവിനെ തിരഞ്ഞെടുക്കാനുള്ള അവസരമായാണ് യുഎസ് ഇതിനെ കാണുന്നത്. “ഇന്ത്യയിൽ വളർന്ന അജയ് ബംഗയ്ക്ക്, വികസ്വര രാജ്യങ്ങൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെയും അവസരങ്ങളെയും മനനസിലാക്കുകയും ദാരിദ്ര്യം കുറയ്ക്കുന്നതിനും സമ്പത്ത് വർദ്ധിപ്പിക്കുന്നതിനുമുള്ള അജണ്ട എങ്ങനെ നിർവഹിക്കാൻ കഴിയും എന്നതിനെ കുറിച്ച് അതുല്ല്യമായ കാഴ്ചപ്പാടുണ്ട് എന്ന് ബൈഡൻ പറഞ്ഞു.
undefined
ആരാണ് അജയ് ബംഗ?
അജയ് ബംഗ എന്നറിയപ്പെടുന്ന അജയ്പാൽ സിംഗ് ബംഗ 1959 നവംബർ 10 ന് പൂനെയിലാണ് ജനിച്ചത്. ഷിംലയിലെ സെന്റ് എഡ്വേർഡ് സ്കൂളിലും ഹൈദരാബാദിലെ ഹൈദരാബാദ് പബ്ലിക് സ്കൂളിലും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം അജയ് ബംഗ സെന്റ് സ്റ്റീഫൻസ് കോളേജിൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദമെടുത്തു. പിന്നീട് അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ (ഐഐഎം-എ) എംബിഎ പൂർത്തിയാക്കി.
1981-ൽ നെസ്ലെയിലൂടെയാണ് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്. 13 വർഷം കമ്പനിയുടെ സെയിൽസ്, മാർക്കറ്റിംഗ്, ജനറൽ മാനേജ്മെന്റ് വിഭാഗങ്ങളിൽ ജോലി ചെയ്തു. പിന്നീട്, അദ്ദേഹം പെപ്സിക്കോയിൽ ചേർന്നു. പെപ്സിക്കോയിൽ 1991-ന് ശേഷമുള്ള പരിഷ്കാരങ്ങൾക്ക് ശേഷം ഇന്ത്യയിൽ ഫാസ്റ്റ് ഫുഡ് ഫ്രാഞ്ചൈസികൾ ആരംഭിക്കുന്നതിൽ അജയ് ബംഗ പ്രധാന പങ്കുവഹിക്കുകയും ചെയ്തു.
2010 മുതൽ ബംഗ മാസ്റ്റർകാർഡിന്റെ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി ചുമതലയേറ്റു. 2021 ഡിസംബറിൽ, മാസ്റ്റർകാർഡിന്റെ തലവനായി 12 വർഷത്തിനുശേഷം, അദ്ദേഹം സിഇഒ സ്ഥാനത്തുനിന്ന് വിരമിച്ചു. 2022 ജനുവരി 1-ന് ജനറൽ അറ്റ്ലാന്റിക് വൈസ് ചെയർമാനായി അദ്ദേഹം ചുമതലയേറ്റു.
2020-2022 വരെ ചെയർമാനായി സേവനമനുഷ്ഠിക്കുന്ന ബംഗ ഇന്റർനാഷണൽ ചേംബർ ഓഫ് കൊമേഴ്സിന്റെ ഓണററി ചെയർമാനാണ്. എക്സോറിന്റെ ചെയർമാനും ടെമാസെക്കിന്റെ സ്വതന്ത്ര ഡയറക്ടറുമാണ് അദ്ദേഹം. യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറത്തിന്റെ സ്ഥാപക ട്രസ്റ്റി, അമേരിക്കൻ ഇന്ത്യ ഫൗണ്ടേഷന്റെ ചെയർമാനുമായിരുന്നു ബംഗ.
2012-ൽ ഫോറിൻ പോളിസി അസോസിയേഷൻ മെഡൽ, 2016-ൽ ഇന്ത്യൻ പ്രസിഡന്റിന്റെ പത്മശ്രീ അവാർഡ്, എല്ലിസ് ഐലൻഡ് മെഡൽ ഓഫ് ഓണർ, 2019-ൽ ബിസിനസ് കൗൺസിൽ ഫോർ ഇന്റർനാഷണൽ അണ്ടർസ്റ്റാൻഡിംഗിന്റെ ഗ്ലോബൽ ലീഡർഷിപ്പ് അവാർഡ് എന്നിവയും ബംഗയ്ക്ക് ലഭിച്ചിട്ടുണ്ട്.