ഏവിയേഷൻ ചരിത്രത്തിൽ, ലോകത്തിലെ ഏറ്റവും മികച്ചതാണ് എയർ ഇന്ത്യയുടെ ക്രൂ യൂണിഫോം
ദില്ലി: പൈലറ്റുമാർക്കും ക്യാബിൻ ക്രൂവിനുമായി പുതിയ യൂണിഫോം പുറത്തിറക്കി എയർ ഇന്ത്യ. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ പുതിയ യൂണിഫോം ഡിസൈൻ ചെയ്തിരിക്കുന്നത് മനീഷ് മൽഹോത്രയാണ്. പുതിയ യൂണിഫോമുകൾ എയർ ഇന്ത്യയുടെ സമ്പന്നമായ ചരിത്രത്തിന്റെ അടയാളമാണെന്നും ശോഭനമായ ഭാവിയുടെ വാഗ്ദാനമാണെന്നും എയർലൈൻ ട്വീറ്റ് ചെയ്തു.
ചുവപ്പ്, പർപ്പിൾ, ഗോൾഡ് എന്നീ നിറങ്ങളിലാണ് പുതിയ യൂണിഫോം നിർമ്മിച്ചിരിക്കുന്നത്. ആത്മവിശ്വാസമുള്ള, ഊർജ്ജസ്വലമായ പുതിയ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന നിറങ്ങളാണ് ഇവയെന്ന് എയർലൈൻ പറയുന്നു.
undefined
Introducing our new Pilot & Cabin crew uniforms, an ode to Air India’s rich history and a promise of a bright future.
These uniforms, envisioned by India’s leading couturier , features three quintessential Indian colours – red, aubergine and gold, representing the… pic.twitter.com/Pt1YBdJlMN
ക്യാബിൻ ക്രൂ, കോക്ക്പിറ്റ് ക്രൂ, ഗ്രൗണ്ട് ഉദ്യോഗസ്ഥർ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ പതിനായിരത്തിലധികം എയർ ഇന്ത്യ ജീവനക്കാർക്കായി മനീഷ് മൽഹോത്ര യൂണിഫോം രൂപകൽപ്പന ചെയ്തിട്ടുണ്ട്. എയർ ഇന്ത്യയുമായി സഹകരിക്കുന്നത് ഒരു ബഹുമതിയാണെന്ന് 2023 ഒക്ടോബറിൽ മനീഷ് മൽഹോത്ര പറഞ്ഞിരുന്നു.
ഏവിയേഷൻ ചരിത്രത്തിൽ ലോകത്തിലെ ഏറ്റവും മികച്ചതാണ് എയർ ഇന്ത്യയുടെ ക്രൂ യൂണിഫോം. മനീഷ് മൽഹോത്രയുടെ നിർമ്മാണത്തിലൂടെ ഇതിൽ ഒരു പുതിയ അധ്യായം രചിക്കുമെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നുവെന്ന് എയർ ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ കാംബെൽ വിൽസൺ പറഞ്ഞു.
കഴിഞ്ഞ വർഷം, ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം എയർ ഇന്ത്യ റീബ്രാൻഡിംഗിലാണ്. ഇതിന്റെ ഭാഗമായി പുതിയ ലോഗോ എയർ ഇന്ത്യ പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ എയർലൈനിന്റെ നിറവും മാറ്റിയിട്ടുണ്ട്. ചുവപ്പ്, വെള്ള, പർപ്പിൾ എന്നിങ്ങനെയാണ് പുതിയ നിറം. ഡിസംബർ മുതലാവും പുതിയ ലുക്കിൽ വിമാനങ്ങൾ സർവീസ് ആരംഭിക്കുക. ദ വിസ്ത എന്ന് പേരിട്ട ലോഗോ അനന്ത സാധ്യതകളെയാണ് സൂചിപ്പിക്കുന്നതെന്ന് ടാറ്റാ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ വ്യക്തമാക്കിയുന്നു.