എയർ ഇന്ത്യയ്ക്ക് ഈ വർഷം വേണ്ടത് 5000 പേരെ; വമ്പൻ റിക്രൂട്ട്മെന്റ് ഈ വർഷം തന്നെ

By Web Team  |  First Published Feb 24, 2023, 8:03 PM IST

ലോകത്തിലെ ഏറ്റവും വലിയ വിമാന കരാറിൽ ഒപ്പുവെച്ചതോടെ എയർ ഇന്ത്യ തുറന്നിട്ടിരിക്കുന്നത് വമ്പൻ തൊഴിൽ അവസരങ്ങളാണ്. 2023 ലേക്കുള്ള റിക്രൂട്ട്മെന്റ് പ്ലാൻ അവതരിപ്പിച്ചു


ദില്ലി: ടാറ്റ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള എയർ ഇന്ത്യ വമ്പൻ റിക്രൂട്മെന്റിന് ഒരുങ്ങുന്നു. ക്യാബിൻ ക്രൂവിനായി 4,200 ട്രെയിനികളെയും 900 പൈലറ്റുമാരെയും നിയമിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും വലിയ വിമാന കരാറിൽ ഈ മാസമാണ് എയർ ഇന്ത്യ ഒപ്പുവെച്ചത്. 

അന്തർദ്ദേശീയ, ആഭ്യന്തര നെറ്റ്‌വർക്കുകളിൽ കൂടുതൽ ഫ്ലൈറ്റുകൾ സർവീസ് നടത്തുമ്പോൾ കൂടുതൽ ജീവനക്കാരെ ആവശ്യമുണ്ടാകും എന്ന് നിയമന പദ്ധതികൾ വിശദീകരിച്ചുകൊണ്ട് എയർ ഇന്ത്യ ഇൻഫ്‌ലൈറ്റ് സർവീസ് ഹെഡ് സന്ദീപ് വർമ്മ പറഞ്ഞു.  
മുമ്പ്, എയർ ഇന്ത്യയിൽ 1,900-ലധികം ക്യാബിൻ തൊഴിലാളികൾ ജോലി ചെയ്തിരുന്നു. കഴിഞ്ഞ മൂന്ന് മാസങ്ങളിൽ ഏകദേശം 1,100 ക്യാബിൻ ജീവനക്കാരെ റിക്രൂട്ട് ചെയ്തു. പുതിയ ജീവനക്കാരെ നിയമിക്കുന്നത് എയർ ഇന്ത്യയുടെ വളർച്ചയ്ക്ക് ഗുണം ചെയ്യുമെന്നും സന്ദീപ് വർമ്മ പറഞ്ഞു.  

Latest Videos

 രാജ്യത്തുടനീളമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ക്യാബിൻ ക്രൂ, സുരക്ഷയും ഉപഭോക്തൃ സേവന വൈദഗ്ധ്യവും പഠിപ്പിക്കുന്ന 15 ആഴ്ചത്തെ പരിശീലന പരിപാടി ഉണ്ടാകും. ഇന്ത്യൻ ഹോസ്പിറ്റാലിറ്റിയെയും ടാറ്റ ഗ്രൂപ്പ് സംസ്കാരത്തെയും എങ്ങനെ മികച്ച രീതിയിൽ പ്രതിനിധീകരിക്കാം എന്നതിനെക്കുറിച്ചുള്ള പരിശീലനവും അവർക്ക് ലഭിക്കും. പരിശീലന പരിപാടിയുടെ ഭാഗമായി അവർക്ക് മുംബൈയിലെ  പരിശീലന കേന്ദ്രത്തിൽ ക്ലാസ് റൂം, ഇൻ-ഫ്ലൈറ്റ് പരിശീലനവും  ലഭിക്കും.

click me!