ബോൺവിറ്റയ്ക്ക് ശേഷം ബ്രൗൺ ബ്രെഡ്; പോഷക മൂല്യത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയരുന്നു

By Web Team  |  First Published Jul 24, 2023, 5:09 PM IST

ഒരു ദിവസം 2 കഷ്ണം ബ്രെഡ് കഴിക്കുണ്ടെങ്കിൽ ഒരു വർഷത്തിൽ നിങ്ങൾക്ക് 700 ലധികം കഷ്ണം ബ്രെഡ് കഴിക്കേണ്ടി വരുന്നുണ്ട്.  അങ്ങനെ വരുമ്പോൾ ശരിയായ ഉത്പന്നം തെരഞ്ഞെടുക്കാൻ പ്രധാനമാണ്.


ബോൺവിറ്റ വിവാദത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ഫുഡ് ഫാർമർ എന്ന ട്വിറ്റർ ഉപയോക്താവായ രേവന്ത് ഹിമത്‌സിങ്ക വീണ്ടും മറ്റൊരു ഭക്ഷ്യ ഉൽപന്നത്തിന്റെ പോഷക മൂല്യത്തെക്കുറിച്ച് ചോദ്യചിഹ്നം ഉയർത്തി. ഇത്തവണ അത്  റൊട്ടിയെ കുറിച്ചാണ്. വൈറ്റ് ബ്രെഡിനെ അപേക്ഷിച്ച് ബ്രൗൺ, മൾട്ടിഗ്രെയിൻ ബ്രെഡ് ശരിക്കും ആരോഗ്യകരമാണോ എന്ന സംശയമാണ് അദ്ദേഹം മുന്നോട്ട് വെച്ചത്. 

നേരത്തെ, ബോൺവിറ്റയിൽ ഉയർന്ന പഞ്ചസാരയുടെ അംശമുണ്ടെന്ന് ആരോപിച്ച രേവന്ത് ഹിമത്‌സിങ്ക സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടർന്ന്  ബോൺവിറ്റ കേസിൽ ഉൽപ്പന്നത്തിലെ എല്ലാ തെറ്റിദ്ധരിപ്പിക്കുന്ന പാക്കേജിംഗും ലേബലുകളും പരസ്യങ്ങളും പിൻവലിക്കാൻ ബോൺവിറ്റ നിർമ്മാണ കമ്പനിയോട് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉൾപ്പടെ ആവശ്യപ്പെട്ടു.

Latest Videos

undefined

ALSO READ: 'പാപ്പരായ' പിതാവിന്റെ പ്രതീക്ഷ; ധീരുഭായ് അംബാനിയുടെ പൈതൃകം നിലനിർത്താൻ ജയ് അൻമോൽ അംബാനി

“ഇന്ത്യയിലെ റൊട്ടികൾ രസകരമാണ്! ഇന്ത്യയിൽ രണ്ട് തരം റൊട്ടി ഉണ്ട്. പരസ്യമായി അനാരോഗ്യകരമായ ഒന്ന് (വെളുത്ത റൊട്ടി), രണ്ടാമത്തെ തരം ആരോഗ്യകരമാണെന്ന് നടിക്കുന്ന ബ്രൗൺ നിറത്തിലുള്ള ഗോതമ്പ് റൊട്ടി (മൾട്ടിഗ്രെയിൻ)" എന്ന് രേവന്ത് ഹിമത്‌സിങ്ക എഴുതി. 

കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ, ഇന്ത്യയിൽ ബ്രെഡ് അത്ര സ്വീകാര്യമായിരുന്നില്ല. എന്നാൽ ഇപ്പോൾ ബ്രെഡ് പ്രഭാത ഭക്ഷണമായും കുട്ടികൾക്ക് സ്കൂളിലേക്ക് കൊടുത്തുവിടുന്നതും ലഘുഭക്ഷണമുണ്ടാക്കാനും ഉപയോഗിക്കുന്നു.  ഒരു ദിവസം 2 കഷ്ണം ബ്രെഡ് കഴിക്കുണ്ടെങ്കിൽ ഒരു വർഷത്തിൽ നിങ്ങൾക്ക് 700 ലധികം കഷ്ണം ബ്രെഡ് കഴിക്കേണ്ടി വരുന്നുണ്ടെന്ന് പോസ്റ്റിൽ പറയുന്നു. അങ്ങനെ വരുമ്പോൾ ശരിയായ ഉത്പന്നം തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് രേവന്ത് ഹിമത്‌സിങ്ക പറയുന്നു. 

ALSO READ: മുകേഷ് അംബാനി രണ്ടും കല്പിച്ചുതന്നെ; ട്രെൻഡ്‌സ് സ്റ്റോറുകൾ അടിമുടി മാറ്റും

ഇന്ത്യയിൽ ലഭ്യമാകുന്ന ബ്രൗൺ ബ്രെഡിൽ മുഴുവൻ ഗോതമ്പ് ഉപയോഗിക്കുന്നതിനു പകരം തവിട്ടുനിറമാക്കാൻ കാരമൽ നിറം ഉപയോഗിച്ചാണ് നിറം നൽകുന്നതെന്ന് രേവന്ത് ഹിമത്‌സിങ്ക പറഞ്ഞു. . കൊക്ക കോളയിലും ബോൺവിറ്റയിലും ഉപയോഗിക്കുന്നതിന് സമാനമായ കളറിംഗ് ആണ് ഇതെന്നും അദ്ദേഹം പറയുന്നു.

ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഫുഡ് കളറുകളിൽ  ഒന്നാണ് കാരമൽ. ന്യൂട്രിഷൻ ഫാക്ടസ് അനുസരിച്ച്, ഇത് ചേർക്കുക വഴി മെത്തിലിമിഡാസോൾ എന്ന സംയുക്തം ഉത്പാദിപ്പിക്കാൻ കഴിയും, ഇത് 2007 ൽ ഒരു അർബുദത്തിന് കാരണമാകുന്ന പദാര്ഥത്തില് ഉൾപ്പെടുന്നതാണ്.  .

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) ഒരു പ്രത്യേക നിയമത്തെക്കുറിച്ച് രേവന്ത് ഹിമത്സിങ്ക കാഴ്ചക്കാരെ ഓർമ്മിപ്പിക്കുന്നത് വീഡിയോയിൽ കാണാം, വിപണിയിൽ ലഭ്യമായ ബ്രൗൺ ബ്രെഡ് എത്രത്തോളം ആരോഗ്യകരമാണെന്ന് കണ്ടെത്തണമെന്നും അദ്ദേഹം പറയുന്നു. 

ALSO READ: പൗഡർ കാരണം ക്യാൻസർ; ജോൺസൺ ആൻഡ് ജോൺസൺ 154 കോടി പിഴ നൽകണമെന്ന് കോടതി

എഫ്എസ്എസ്എഐ നിയമം പറയുന്നതനുസരിച്ച്, "ഉൽപ്പന്നത്തിൽ ഉപയോഗിക്കുന്ന ചേരുവകളുടെ പേര് അവയുടെ ഘടന, ഭാരം അല്ലെങ്കിൽ അളവ് എന്നിവ പട്ടികപ്പെടുത്തിയിരിക്കണം."

ഇന്ത്യയിലെ ഒട്ടുമിക്ക ബ്രൗൺ ബ്രെഡുകളിലെയും ആദ്യത്തെ ചേരുവയായി പട്ടികപ്പെടുത്തിയിരിക്കുന്ന മൈദ (ശുദ്ധീകരിച്ച ഗോതമ്പ് മാവ്) പ്രധാന ഘടകമായി ഉണ്ടെന്ന് ഹിമത്സിങ്ക ചൂണ്ടികാണിക്കുന്നു, ഇക്കാരണത്താൽ, ഇത് ആരോഗ്യകരമാണെന്ന് കണക്കാക്കാനാവില്ല എന്നും രേവന്ത് ഹിമത്സിങ്ക പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!