'പോരാട്ടത്തിനൊപ്പം തന്നെ'; അവശേഷിക്കുന്ന യീസി സ്‌നീക്കറുകൾ വിൽക്കാൻ അഡിഡാസ്, വരുമാനം ഇവർക്കുള്ളത്

By Web Team  |  First Published May 20, 2023, 2:40 PM IST

8000 കോടിയിലധികം വിലവരുന്ന യീസി സ്‌നീക്കറുകൾ വിൽക്കാൻ അഡിഡാസ്. ലഭിക്കുന്ന വരുമാനം വംശീയത വിരുദ്ധ ഗ്രൂപ്പുകൾക്ക് സംഭാവനയായി നൽകും 
 


ദില്ലി: അവശേഷിക്കുന്ന യീസി സ്‌നീക്കറുകൾ വിൽക്കാനൊരുങ്ങി  ജർമ്മൻ സ്‌പോർട്‌സ് വെയർ നിർമ്മാതാക്കളായ അഡിഡാസ്. ഈ മാസം അവസാനം ഒരു ബില്യൺ ഡോളറിലധികം വിലമതിക്കുന്ന യീസി സ്‌നീക്കറുകൾ വില്കുമെന്ന് അഡിഡാസ് അറിയിച്ചു. ഇതിൽ നിന്നും ലഭിക്കുന്ന വരുമാനം വിവിധ വംശീയ വിരുദ്ധ ഗ്രൂപ്പുകൾക്ക് സംഭാവന ചെയ്യും.

യഹൂദവിരുദ്ധതയ്‌ക്കെതിരെയും മറ്റ് തരത്തിലുള്ള വിവേചനങ്ങൾക്കെതിരെയും പോരാടുന്ന ആന്റി-ഡിഫമേഷൻ ലീഗ്, സോഷ്യൽ ജസ്റ്റിസ് അഡ്വക്കേറ്റ് ജോർജ്ജ് ഫ്‌ളോയിഡിന്റെ സഹോദരൻ ഫിലോനിസ് ഫ്ലോയിഡ് നടത്തുന്ന ഫിലോനിസ് ആൻഡ് കീറ്റ ഫ്‌ലോയ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ചേഞ്ച് എന്നിവയ്‌ക്കെല്ലാമായിരിക്കും സംഭാവന നൽകുക. 

Latest Videos

undefined

ALSO READ: ട്രെയിൻ ടിക്കറ്റുകൾ നഷ്ടപ്പെട്ടോ; ഡ്യൂപ്ലിക്കേറ്റ് എടുക്കാനുള്ള വഴി ഇതാ

2022 ഒക്ടോബറിൽ, യഹൂദവിരുദ്ധ പരാമർശം നടത്തിയതിനാൽ റാപ്പറും ഫാഷൻ ഡിസൈനറുമായ കാനി വെസ്റ്റുമായുള്ള പങ്കാളിത്തം അഡിഡാസ് അവസാനിപ്പിച്ചിരുന്നു.  യഹൂദവിരുദ്ധതയും മറ്റേതെങ്കിലും തരത്തിലുള്ള വിദ്വേഷ പ്രസംഗവും അംഗീകരിക്കില്ലെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. സോഷ്യൽ മീഡിയയിലും അഭിമുഖങ്ങളിലും കാനി വെസ്റ്റിന്റെ  അഭിപ്രായങ്ങളും പ്രവർത്തനങ്ങളും അസ്വീകാര്യവും വെറുപ്പുളവാക്കുന്നതും അപകടകരവുമാണ് എന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. 

കാനി  വെസ്റ്റ്  എന്നറിയപ്പെട്ടിരുന്ന  യീ-യുമായുള്ള പങ്കാളിത്തം അഡിഡാസ് അവസാനിപ്പിച്ചതു മുതൽ യീസി ഉൽപ്പന്നങ്ങൾ വാങ്ങാൻ ലഭ്യമായിരുന്നില്ല. നിലവിൽ അഡിഡാസ് വിൽക്കാൻ പോകുന്നത് ഈ വര്ഷം വില്പനയ്ക്ക് തയ്യാറാക്കൽകിയ 2022-ൽ നിർമിച്ചുകൊണ്ടിരുന്ന ഡിസൈനുകൾ കൂടിയാണ്. 

ALSO READ: 2000 രൂപ നോട്ടുകൾ എങ്ങനെ മാറ്റാം? പരിഭ്രാന്തി വേണ്ട, മാർഗങ്ങൾ അറിയാം

നിരവധി ചർച്ചകൾക്കും  സൂക്ഷ്മമായ പരിശോധനകൾക്കും ശേഷം അഡിഡാസ് യീസി ഉൽപ്പന്നങ്ങൾ പുറത്തിറക്കാൻ തീരുമാനിച്ചെന്ന്  അഡിഡാസ് സിഇഒ ജോർൺ ഗുൽഡൻ പറഞ്ഞു

ഈ മാസം ആദ്യം നടന്ന അഡിഡാസിന്റെ വാർഷിക ഷെയർഹോൾഡർമാരുടെ മീറ്റിംഗിൽ, ഇനങ്ങൾ നശിപ്പിക്കുന്നതിനെതിരെ ചർച്ചകൾ നടന്നിരുന്നു. പരിഹാരങ്ങൾ കണ്ടെത്താനും  വിവിധ ചാരിറ്റികൾക്ക് പ്രയോജനപ്പെടുത്തുന്നതിന് അവ വിൽക്കാനും കമ്പനി ശ്രമിക്കുന്നതായി ജോർൺ ഗുൽഡൻ പറഞ്ഞു

click me!