ഉഡാന്‍വത് ലീസിംഗിനെ ഏറ്റെടുത്തതോടെ അദാനി പോര്‍ട്സ് ഓഹരികളില്‍ നേട്ടം. വ്യാപാരം ആരംഭിച്ചതോടെ 2ശതമാനം ഉയര്‍ച്ചയാണ് അദാനി പോര്‍ട്സ് ആന്റ് സ്പെഷ്യല്‍ ഇകണോമിക് സോണ്‍ ഓഹരികളിലുണ്ടായത്
വിമാനങ്ങള്‍ പാട്ടത്തിന് നല്‍കുന്ന സ്ഥാപനം ഉഡാന്‍വത് ലീസിംഗിനെ ഏറ്റെടുത്തതോടെ അദാനി പോര്‍ട്സ് ഓഹരികളില്‍ നേട്ടം. വ്യാപാരം ആരംഭിച്ചതോടെ 2ശതമാനം ഉയര്‍ച്ചയാണ് അദാനി പോര്‍ട്സ് ആന്റ് സ്പെഷ്യല്‍ ഇകണോമിക് സോണ്‍ ഓഹരികളിലുണ്ടായത്. വിമാനങ്ങള്‍ സ്വന്തമാക്കുന്നതിനും പാട്ടത്തിന് നല്‍കുന്നതിനുമുള്ള ബിസിനസ് നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഉഡാന്‍വത് ലീസിംഗിനെ അദാനി ഏറ്റെടുത്തിരിക്കുന്നത്.
ഗുജറാത്ത് ഇന്‍റര്‍നാഷണല്‍ ഫിനാന്‍സ് ടെക് സിറ്റിയുടെ അനുബന്ധമാണ് ഉഡാന്‍വതെന്നും കമ്പനി ഇതുവരെ സേവനം തുടങ്ങിയിട്ടില്ലെന്നും അദാനി പോര്‍ട്സ് വ്യക്തമാക്കി. ഗിഫ്റ്റ് സിറ്റിയിലെ ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്ററിൽ (IFSC) പ്രവർത്തനം ആരംഭിക്കുന്ന എയർക്രാഫ്റ്റ് ലീസിംഗ് സ്ഥാപനങ്ങൾക്ക് ചില ഇളവുകൾക്കും ആനുകൂല്യങ്ങൾക്കും അർഹതയുണ്ട്.
undefined
ഒറ്റയടിക്ക് ധാരാളം പണം ചെലവാകുന്നത് ഉൾപ്പെടെ വിവിധ കാരണത്താൽ വിമാനം വാങ്ങുന്നതിന് പകരം പാട്ടത്തിന് എടുക്കുകയാണ് പലരും ചെയ്യുന്നത്. അടിസ്ഥാനപരമായി, ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യാതെ വിമാനം കൈമാറുന്നതാണ് പാട്ടക്കരാർ. വിമാനത്തിന്റെ ഉടമ, പാട്ടക്കാരന് കൈവശാവകാശം നൽകുമ്പോൾ തന്നെ നിയമപരമായ ഉടമസ്ഥാവകാശം നിലനിർത്തുന്നു.
അദാനി ഗ്രൂപ്പിന് മുമ്പ്, ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ സെപ്റ്റംബറിൽ ഐഎഫ്എസ്‌സി ഗിഫ്റ്റ് സിറ്റിയിൽ എയർക്രാഫ്റ്റ് ലീസിംഗ് യൂണിറ്റ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഐഎഫ്എസ്‌സി ഗിഫ്റ്റ് സിറ്റിയിൽ ഒരു യൂണിറ്റ് സ്ഥാപിക്കാൻ ഇൻഡിഗോയ്ക്കും പദ്ധതിയുണ്ട്. കഴിഞ്ഞ ആറ് മാസത്തിനിടെ അദാനി പോർട്ട്‌സ് ഓഹരികൾ ഏകദേശം 15 ശതമാനം ഉയർന്നു. അതേ സമയം തന്നെ
അദാനി ഗ്രൂപ്പ് കമ്പനിയുടെ ഓഹരികൾ വാർഷികാടിസ്ഥാനത്തിൽ ഇപ്പോഴും 5 ശതമാനം താഴ്ന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.