മുപ്പതിനായിരം കോടിയിലേറെ രൂപ ഊര്‍ജവിതരണ രംഗത്ത് പ്രവര്‍ത്തനം വിപുലീകരിക്കാൻ സമാഹരിക്കാൻ ഒരുങ്ങി അദാനി.
ഊര്‍ജവിതരണ രംഗത്ത് പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി ഗ്രീന്‍ ഹൈഡ്രജന്‍ പദ്ദതി സജീവമാക്കാന്‍ അദാനി ഗ്രൂപ്പ്. ഇതിനായി മുപ്പതിനായിരം കോടിയിലേറെ രൂപ സമാഹരിക്കും. അദാനി ഗ്രൂപ്പിന്‍റെ ഭാഗമായ അദാനി ന്യൂ ഇന്‍ഡസ്ട്രീസ് ആണ് ഗ്രീന്‍ ഹൈഡ്രജന്‍ പദ്ദതി നടപ്പാക്കുക. ഇതിനായുള്ള സാമ്പത്തിക സഹായം തേടി വിവിധ ബാങ്കുകളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുനരുപയോഗ ഊര്‍ജ ഉല്‍പാദനം കൂട്ടാന്‍ അദാനിയുമായി ചേര്‍ന്ന് സംയുക്ത സംരംഭം തുടങ്ങുമെന്ന് കഴിഞ്ഞ മാസം ഫ്രഞ്ച് എണ്ണ കമ്പനിയായ ടോട്ടല്‍ എനര്‍ജീസ് വ്യക്തമാക്കിയിരുന്നു. 300 ദശലക്ഷം ഡോളറാണ് ഇതിനായി കമ്പനി നിക്ഷേപിക്കുക. പ്രതിവര്‍ഷം ഒരു ദശലക്ഷം മെട്രിക് ടണ്‍ ഉല്‍പാദന ശേഷിയുള്ള ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്‍റ് ഗുജറാത്തില്‍ സ്ഥാപിക്കാനാണ് അദാനി ആലോചിക്കുന്നത്. 2027 മുതല്‍ പദ്ധതി ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ALSO READ: നോട്ടെണ്ണി കൈ കഴച്ച് ബാങ്ക് ജീവനക്കാർ; മുട്ടൻ പണി നൽകി ഈ കോടീശ്വരൻ
undefined
എന്താണ് ഗ്രീന്‍ ഹൈഡ്രജന്‍
ജലത്തെ വൈദ്യുത വിശ്ലേഷണം വഴി ഹൈഡ്രജനും ഓക്സിജനുമാക്കി മാറ്റാന്‍ സാധിക്കും. അതായത് വൈദ്യുതി കടത്തിവിട്ട് ജലത്തെ ഹൈഡ്രജന്‍, ഓക്സിജന്‍ എന്നിവയാക്കി വിഘടിപ്പിക്കുന്നു. ഇതിനായി ഉപയോഗിക്കുന്ന വൈദ്യുതി സോളാര്‍, ജലവൈദ്യുതി, കാറ്റ് എന്നിവയില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്നവയാണെങ്കില്‍ ഇങ്ങനെ ഉല്‍പാദിപ്പിക്കുന്ന ഹൈഡ്രജനെ ഗ്രീന്‍ ഹൈഡ്രജന്‍ എന്നുവിളിക്കുന്നു.
പുനരുപയാഗിക്കാവുന്ന ഊര്‍ജങ്ങളില്‍ മുന്‍പന്തിയിലാണ് ഹൈഡ്രജന്‍റെ സ്ഥാനം.ഹൈഡ്രജന്‍ കത്തുമ്പോള്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്തുവരുന്നില്ല എന്നതാണ് പ്രധാന ആകര്‍ഷണം. ഹൈഡ്രജന്‍ ഇന്ധന സെല്ലുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ ഇപ്പോള്‍ തന്നെ നിരത്തുകളില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു. ഹൈഡ്രജനും ഹൈഡ്രജന്‍ അടിസ്ഥാനമാക്കിയുള്ള ഇന്ധനങ്ങളും വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കും. ജപ്പാന്‍, ജര്‍മനി , അമേരിക്ക എന്നിവിടങ്ങളില്‍ ഹൈഡ്രജന്‍ ഇന്ധനമായി നിറയ്ക്കുന്ന സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം