അദാനി ഗ്രൂപ്പിന്റെ പുതിയ വെളിപ്പെടുത്തൽ; വിനോദ് അദാനി പ്രൊമോട്ടർ ഗ്രൂപ്പിന്റെ ഭാഗം

By Web Team  |  First Published Mar 17, 2023, 11:53 AM IST

2021-ൽ പ്രതിദിനം സമ്പാദിച്ചത് 102 കോടി.  ഏറ്റവും ധനികനായ പ്രവാസി ഇന്ത്യക്കാരൻ. എസിസി സിമന്റ്സിന്റെയും അംബുജ സിമന്റ്സിന്റെയും ഉടമ വിനോദ് അദാനിയോ? 
 


ദില്ലി: ഊഹാപോഹങ്ങൾക്ക് വിരാമമിട്ട്, എസിസി സിമന്റ്സിന്റെയും അംബുജ സിമന്റ്സിന്റെയും പ്രമോട്ടർ ഗ്രൂപ്പിന്റെ ഭാഗമായി വിനോദ് അദാനി തുടരുന്നുവെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് അടുത്തിടെ വന്ന വാർത്തകളെ തുടർന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾ അദാനി ഗ്രൂപ്പിനോട് പ്രതികരണം തേടിയിരുന്നു. ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ മൂത്ത സഹോദരനാണ് വിനോദ് അദാനി.

കഴിഞ്ഞ സെപ്റ്റംബറിൽ അംബുജ സിമന്റ്‌സ്, എസിസി സിമന്റ് നിർമ്മാതാക്കളായ ഹോൾസിമിന്റെ ഓഹരികൾ 6.5 ബില്യൺ ഡോളറിന് അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിൽ വിനോദ് അദാനി പങ്കെടുത്തതായി ഫോർബ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. വിനോദ് അദാനിയുടെ നിയന്ത്രണത്തിലുള്ള മൗറീഷ്യസ് ആസ്ഥാനമായുള്ള കമ്പനിയായ എൻഡവർ ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ് അംബുജയിൽ 63% ഓഹരിയും എസിസിയുടെ 57% ഓഹരിയും വാങ്ങിയതായി റിപ്പോർട്ടിൽ പറയുന്നു. 

Latest Videos

undefined

ആരാണ് വിനോദ് അദാനി? 

അദാനി ഗ്രൂപ്പിന്റെ തലവൻ ഗൗതം അദാനിയുടെ സഹോദരനായ വിനോദ് ശാന്തിലാൽ അദാനി 2022-ൽ ഐ ഐ എഫ് എൽ വെൽത്ത് ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് പ്രകാരം ഏറ്റവും ധനികനായ പ്രവാസി ഇന്ത്യക്കാരനാണ്.  1.69 ലക്ഷം കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. ലോകത്തിലെ ആറാമത്തെ സമ്പന്നനായ ഇന്ത്യക്കാരൻ കൂടിയാണ് വിനോദ്. 1994 മുതൽ അദ്ദേഹം ദുബായിലാണ് താമസിക്കുന്നത്. 2017 മുതൽ വിനോദ് അദാനിയുടെ സമ്പത്ത് 9.5 മടങ്ങ് വർദ്ധിച്ചതായി റിപ്പോർട്ട്. 2021 മുതൽ പ്രതിദിനം 102 കോടി രൂപയുടെ സമ്പത്ത് സമ്പാദിച്ചതായി ഹുറുൺ  റിപ്പോർട്ട് പറയുന്നു.

1976ൽ മുംബൈയിലാണ് വിനോദ് അദാനി തന്റെ കരിയർ ആരംഭിച്ചത്. അന്താരാഷ്ട്ര വിപണിയിൽ നിക്ഷേപിക്കുന്നതിനായി അദ്ദേഹം സിംഗപ്പൂരിൽ ഒരു ഓഫീസ് തുറന്നു. കച്ചവടത്തിനായി അദ്ദേഹം ആദ്യം സിംഗപ്പൂരിലേക്ക് പോയി. പിന്നീട് ദുബായിൽ സ്ഥിരതാമസമാക്കി. പഞ്ചസാര, എണ്ണ, ചെമ്പ്, അലുമിനിയം തുടങ്ങിയവയുടെ വ്യാപാരം വിനോദ് അദാനി ആരംഭിച്ചു.

click me!