ആക്‌സിഡന്റ് ഇൻഷുറൻസ് പോളിസി; കവറേജ് കൂട്ടാൻ എന്തൊക്കെ ശ്രദ്ധിക്കണം

By Web Team  |  First Published Nov 22, 2023, 6:53 PM IST

അപകടത്തെത്തുടർന്ന് നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള വൈകല്യം സംഭവിച്ചാൽ, നിങ്ങളുടെ വായ്പ തിരിച്ചടയ്ക്കാൻ നിങ്ങൾക്ക് കഴിയില്ല.അത്തരമൊരു സാഹചര്യത്തിൽ എന്തുചെയ്യും


പ്രതീക്ഷിതമായി ഉണ്ടാകുന്ന അപകടങ്ങൾ പലപ്പോഴും സാമ്പത്തികമായി തളർത്തിയേക്കാം ഒപ്പം കിടപ്പിലായി പോകുന്ന രീതിയിൽ പരിക്കുകൾ പറ്റിയാൽ എന്തുചെയ്യും? നിങ്ങളുടെ മെഡിക്കൽ ചെലവുകൾ ആരോഗ്യ ഇൻഷുറൻസിൽ ഉൾപ്പെട്ടേക്കാം, എന്നാൽ ദീർഘകാലം കിടപ്പിലായി കഴിഞ്ഞാൽ നിങ്ങളുടെ ദൈനംദിന ചെലവുകള്‍ എങ്ങനെ നടത്തും? 

പരിക്കുകൾ മൂലം ജോലി ചെയ്യാൻ കഴിയാതിരിക്കുകയോ, ജോലി നഷ്ടപ്പെടുകയോ ചെയ്താൽ ഇഎംഐ, വീട്ടു വാടക, കുട്ടികളുടെ സ്കൂൾ ഫീസ് മുതലായവയ്‌ക്ക് എങ്ങനെ പണം കണ്ടെത്തും? ഇങ്ങനെയൊരു സാഹചര്യം മുൻകൂട്ടി കണ്ട് ആക്‌സിഡന്റ് പോളിസികൾ എടുക്കേണ്ടത് പ്രധാനമാണ്.  അപകട പോളിസി വാങ്ങുമ്പോൾ പരിഗണിക്കേണ്ട കാര്യങ്ങൾ ഇവയാണ്.

Latest Videos

undefined

ALSO READ: ഗൗതം സിംഘാനിയക്ക് വമ്പൻ നഷ്ടം; വിവാഹമോചന വാർത്തയോടെ റെയ്മണ്ടിൻ്റെ ഓഹരി ഇടിഞ്ഞു

അപകടം മൂലം സ്ഥിരമായ വൈകല്യം സംഭവിച്ചാൽ ജീവിതകാലം മുഴുവൻ ജോലി ചെയ്യാനോ പണം സമ്പാദിക്കാനോ കഴിഞ്ഞെന്ന് വരില്ല .മിക്ക ആരോഗ്യ ഇൻഷുറൻസ് പോളിസികളിലും സ്ഥിരമായ വൈകല്യം പരിരക്ഷിക്കപ്പെടുന്നില്ല. ലൈഫ് ഇൻഷുറൻസ് പോളിസിയിൽ ഈ ഓപ്‌ഷൻ നിങ്ങൾ തെരഞ്ഞെടുക്കേണ്ടതാണ്. ഇതിന് കീഴിൽ, സ്ഥിരമായ വൈകല്യമുണ്ടായാൽ, ഒന്നുകിൽ നിങ്ങൾക്ക് എല്ലാ മാസവും ഒരു നിശ്ചിത തുക ലഭിക്കുന്നതിനുള്ള ഓപ്ഷൻ ലഭിക്കും അല്ലെങ്കിൽ നിങ്ങൾക്ക് മുഴുവൻ ക്ലെയിം തുകയും ഒറ്റയടിക്ക് നൽകും.

ഇനി ഭാഗികമായാണ് വൈകല്യം സംഭവിക്കുന്നതെങ്കിൽ, അതായത് പലപ്പോഴും ആളുകൾക്ക്  കൈകൾ, കാലുകൾ, കണ്ണുകൾ, ചെവികൾ മുതലായവയിൽ എന്തെങ്കിലും വൈകല്യമുണ്ടാകാം. അപകടത്തിനുശേഷം നിങ്ങൾക്ക് പഴയതുപോലെ പ്രവർത്തിക്കാൻ കഴിഞ്ഞെന്ന് വരില്ല. ഇത്തരം സാഹചര്യങ്ങൾ നേരിടാൻ, ഇതുമായി ബന്ധപ്പെട്ട ഓപഷൻ നിങ്ങൾ തിരഞ്ഞെടുക്കണം

കുറച്ചുകാലത്തേക്ക് കിടപ്പിലായി പോകുന്ന രീതിയിൽ പരിക്കുപറ്റിയാൽ വരുമാനം നിലയ്ക്കും. ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിന് പണം കണ്ടെത്താൻ പോളിസിയിൽ ചേരുന്നത് അത്യാവശ്യമാണ്. യാത്രാസൗകര്യം, കുടുംബാംഗങ്ങളുടെ താമസം, ചികിത്സയ്ക്കിടെയുള്ള മറ്റ് ചെലവുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഇത് പ്രകാരം, ആശുപത്രിയിൽ കഴിയുമ്പോൾ ഉണ്ടാകുന്ന ചില അധിക ചിലവുകൾക്ക് നഷ്ടപരിഹാരം ലഭിക്കും.

ALSO READ: 'എന്തിനിങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നു'; പതഞ്ജലിക്ക് സുപ്രീം കോടതിയുടെ താക്കീത്

ലോൺ പ്രൊട്ടക്ഷൻ ആനുകൂല്യം എടുക്കുന്നത് നല്ലതായിരിക്കും. കാരണം, ചിലർക്ക് ഭവനവായ്പയും ചിലർക്ക് വാഹന വായ്പയോ വ്യക്തിഗത വായ്പയോ ഉണ്ടാകും അപകടത്തെത്തുടർന്ന് നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള വൈകല്യം സംഭവിച്ചാൽ, നിങ്ങളുടെ വായ്പ തിരിച്ചടയ്ക്കാൻ നിങ്ങൾക്ക് കഴിയില്ല.അത്തരമൊരു സാഹചര്യത്തിൽ, നിങ്ങളുടെ പോളിസിയിൽ ലോൺ പരിരക്ഷ നൽകുന്ന ഫീച്ചർ ഉൾപ്പെടുത്തിയാല്‍ പ്രശ്നങ്ങൾ നേരിടേണ്ടിവരില്ല.
 

click me!