ദിവസങ്ങൾ മാത്രമാണ് ഈ മാസം ഇനി ബാക്കിയുള്ളത്. നിലവിൽ ലഭ്യമായ സമയപരിധികൾ നഷ്‌ടപ്പെടുത്തിയാൽ പിഴ അടയ്ക്കൽ, അക്കൗണ്ട് നിർജ്ജീവമാക്കൽ, തുടങ്ങിയതായിരിക്കും ഫലം
ആധാർ-പാൻ ലിങ്ക് ചെയ്യൽ, ഉയർന്ന ഇപിഎഫ് പെൻഷനു വേണ്ടി അപേക്ഷിക്കൽ തുടങ്ങിയ നിർണായകമായ സാമ്പത്തിക കാര്യങ്ങൾ ഈ മാസത്തിനുള്ളിൽ പൂർത്തിയാക്കിയിരിക്കണം. ദിവസങ്ങൾ മാത്രമാണ് ഈ മാസം ഇനി ബാക്കിയുള്ളത്. നിലവിൽ ലഭ്യമായ സമയപരിധികൾ നഷ്‌ടപ്പെടുത്തിയാൽ പിഴ അടയ്ക്കൽ, അക്കൗണ്ട് നിർജ്ജീവമാക്കൽ, തുടങ്ങിയതായിരിക്കും ഫലം.
ആധാർ പുതുക്കലിൽ ആശ്വാസ വാർത്ത, സമയപരിധി നീട്ടി, പക്ഷേ 'മൊബൈൽ നമ്പറിൽ' അറിയിപ്പുണ്ട്!
undefined
ആധാർ - പാൻ ലിങ്കിങ്
പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ) ആധാറുമായി ബന്ധിപ്പിക്കുക എന്നതാണ് ഈ മാസം പൂർത്തിയാക്കേണ്ട പ്രധാന ജോലികളിൽ ഒന്ന്. ജൂൺ 30 ആണ് ആധാർ പാൻകാർഡ് ലിങ്ക് ചെയ്യാനുള്ള അവസാന തിയ്യതി. ജൂൺ 30 നകം ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ പ്രവർത്തനരഹിതമാകും. പാൻകാർഡ് അസാധുവായാൽ നിങ്ങൾക്ക് ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യാൻ കഴിയുകയുമില്ല. പലതവണ സമയപരിധി നീട്ടി നൽകിയതിനാൽ, വീണ്ടും ജൂണിന് ശേഷവും സമയപരിധി നീട്ടി നൽകാൻ സാധ്യത കുറവാണ്. നിലവിൽ ആയിരം രൂപ പിഴയടച്ച് പാൻ ആധാറുമായി ലിങ്ക് ചെയ്യാവുന്നതാണ്. സമയപരിധിക്കുള്ളിൽ ചെയ്തില്ലെങ്കിൽ പാൻകാർഡ് അസാധുവാകുമെന്ന് മാത്രമല്ല, ഉയർന്ന പിഴയും നൽകേണ്ടിവരും. പാൻ - ആധാർ രേഖകൾ ജൂൺമാസത്തിനകം ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ, പാൻ കാർഡ് അസാധുവായി പ്രഖ്യാപിക്കും. മാത്രമല്ല അസാധുവായ കാർഡ് യാതൊരു പ്രയോജനവുമില്ലാത്ത പ്ലാസ്റ്റിക് കാർഡ് കഷ്ണം മാത്രമായിരിക്കും. ബാങ്ക് ഇടപാടുകൾ ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകളും തകരാറിലാവും.
ഉയർന്ന പെൻഷന് അപേക്ഷിക്കാം
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലെ (ഇ പി എഫ്) വരിക്കാർക്ക് ഉയർന്ന പെൻഷനുകൾക്കായി അപേക്ഷിക്കാൻ 2023 ജൂൺ 26 വരെ സമയമുണ്ട്. ഇത് വഴി പ്രതിമാസം നിലവിലുള്ള പരിധിയായ 15,000 രൂപയ്‌ക്കപ്പുറം പെൻഷനിലേക്ക് കൂടുതൽ സംഭാവന നൽകാൻ കഴിയും. പ്രതിമാസ അടിസ്ഥാന ശമ്പളത്തിന്റെ ഉയർന്ന ശതമാനം സംഭാവന ചെയ്യുന്നതിലൂടെ, ജീവനക്കാർക്കും തൊഴിലുടമകൾക്കും അവരുടെ പ്രവർത്തന വർഷങ്ങളിൽ ഒരു വലിയ പെൻഷൻ ഫണ്ട് ശേഖരിക്കാനാകും. 2022 നവംബർ 4-ന് നൽകിയ ഉത്തരവിലാണ് സുപ്രീംകോടതി ആദ്യം മാർച്ച് 3 വരെ സമയപരിധി നിശ്ചയിച്ചത്. നിലവിൽ 26 ജൂൺ 2023 വരെയാണ് സമയപരിധി.
ബാങ്ക് ലോക്കർ കരാർ സമയപരിധി
ബാങ്കുകളിലെ ലോക്കർ കരാർ പുതുക്കുന്നതിനുള്ള സമയപരിധിയുടെ പ്രധാനഘട്ടം പൂർത്തിയാകേ, ജൂൺ മുതലുള്ള മാസങ്ങൾ നിർണായകമാണ്. ജൂൺ 30 നുള്ളിൽ ആവശ്യമായ നടപടിക്രമങ്ങളുടെ 50 ശതമാനവും സെപ്റ്റംബർ 30 നകം 75 ശതമാനം നടപടിക്രമങ്ങളും പൂർത്തിയാക്കേണ്ടതുണ്ട്. ഓരോ വ്യക്തിയും സാമ്പത്തിക നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും, പിഴയടക്കൽ പോലുള്ള പ്രത്യാഘാതങ്ങൾ ഒഴിവാക്കാനും പ്രധാന സാമ്പത്തികകാര്യങ്ങൾ നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ പൂർത്തിയാക്കേണ്ടത് അത്യാവശ്യമാണ്.
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...