മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്; പാൻ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ ഉത്തരവാദിത്വം നിങ്ങളുടെ മാത്രം

By Web Team  |  First Published Jun 16, 2023, 7:44 PM IST

മുഴുവൻ പാൻ കാർഡ് ഉടമകളും നിർബന്ധമായും പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യണം.  ഈ അവസരവും നഷ്ടപ്പെടുത്തിയാൽ അത്, അതത് പാൻ കാർഡ് ഉടമകളുടെ മാത്രം ഉത്തരവാദിത്വമായിരിക്കും


 പാൻകാർഡ് ആധാറുമായി ലിങ്ക് ചെയ്യുന്നതിന് വെറും രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്. 1961 ലെ ആദായ നികുതി നിയമപ്രകാരം  മുഴുവൻ പാൻ കാർഡ് ഉടമകളും നിർബന്ധമായും പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യണമെന്നും ആദായനികുതി വകുപ്പ് ട്വിറ്ററിൽ ഷെയർ ചെയ്ത കുറിപ്പിൽ പറയുന്നു. മാത്രമല്ല ഈ അവസരവും നഷ്ടപ്പെടുത്തിയാൽ അത്, അതത് പാൻ കാർഡ് ഉടമകളുടെ മാത്രം ഉത്തരവാദിത്വമായിരിക്കുമെന്നും ആദായനികുതിവകുപ്പിന്റെ ട്വീറ്റിൽ വ്യക്തമാക്കുന്നുണ്ട്.

പാൻ ആധാറുമായി ബന്ധിപ്പികക്കുന്നതിനുള്ള സമയപരിധി പലതവണ നീട്ടിയിട്ടുണ്ട്. നിലവിൽ ജൂൺ 30 വരെ 1000 രൂപ പിഴയടച്ച് പാൻ ആധാറുമായി ബന്ധിപ്പിക്കാം. ജൂലൈ 1 മുതൽ ആധാറുമായി ബന്ധിപ്പിക്കാത്ത എല്ലാ പാൻ കാർഡുകളും പ്രവർത്തന രഹിതമാകുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്‌ട് ടാക്‌സസ് അറിയിച്ചിട്ടുണ്ട്. ഇത് മാത്രമല്ല, ആദായ നികുതി വകുപ്പ് പറയുന്നതനുസരിച്ച് പൗരന്മാർ അവരുടെ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പിഴയും അടയ്ക്കണം. 2023 ജൂൺ 30-നകം നിങ്ങളുടെ ആധാർ പാൻകാർഡുമായി ലിങ്ക് ചെയ്‌തില്ലെങ്കിൽ, ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുക, ബാങ്ക് അക്കൗണ്ടുകൾ തുറക്കുക, അല്ലെങ്കിൽ സെക്യൂരിറ്റികളിൽ നിക്ഷേപിക്കുക തുടങ്ങിയ സാമ്പത്തിക ഇടപാടുകൾക്ക് നിങ്ങളുടെ പാൻ ഉപയോഗിക്കാൻ കഴിയില്ലെന്ന് ചുരുക്കം

Latest Videos

undefined

പാൻ-ആധാർ കാർഡ് എങ്ങനെ ലിങ്ക് ചെയ്യാം?

1] ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.incometax.gov.in എന്നതിൽ ലോഗിൻ ചെയ്യുക;

2] ക്വിക്ക് ലിങ്ക്സ് എന്ന വിഭാഗത്തിന് താഴെയുള്ള 'ലിങ്ക് ആധാർ' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

3] നിങ്ങളുടെ പാൻ നമ്പർ വിശദാംശങ്ങൾ, ആധാർ കാർഡ് വിവരങ്ങൾ, പേര്, മൊബൈൽ നമ്പർ എന്നിവ സമർപ്പിക്കുക;

4] 'ഞാൻ എന്റെ ആധാർ വിശദാംശങ്ങൾ സാധൂകരിക്കുന്നു' എന്ന ഓപ്‌ഷൻ തിരഞ്ഞെടുത്ത് 'തുടരുക' എന്നതിൽ ക്ലിക്ക് ചെയ്യുക.

5] നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ, നിങ്ങൾക്ക് ഒറ്റത്തവണ പാസ്‌വേഡ് (OTP) ലഭിക്കും. അത് പൂരിപ്പിക്കുക, സബ്മിറ്റ് ചെയ്യുക.

click me!