ഇനി 9 ദിവസം മാത്രം; ആധാർ ആരൊക്കെ അപ്ഡേറ്റ് ചെയ്യണം? അക്ഷയകേന്ദ്രത്തിൽ പോകാതെ ഓൺലൈനായി ആധാർ പുതുക്കാം

By Web Team  |  First Published Jun 5, 2023, 4:44 PM IST

ആധാർ കാർഡ് സൗജന്യമായി അപ്ഡേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി തീരാൻ വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം


ത്ത്  വർഷത്തിലധികം പഴക്കമുള്ള ആധാർ കാർഡ് സൗജന്യമായി അപ്ഡേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി തീരാൻ വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം. നിങ്ങളുടെ മേൽവിലാസമോ, ജനനത്തിയതിയോ, മറ്റ് വിവരങ്ങളോ സൗജന്യമായി തിരുത്തണമെങ്കിൽ ജൂൺ 14 വരെ സമയമുണ്ട്.  ജൂൺ 14ന് ശേഷം പുതുക്കുന്നതിന് ഓൺലൈനിലും ഫീസ് ഈടാക്കിയേക്കും.

10 വർഷത്തിലേറെയായി തങ്ങളുടെ ആധാർ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യാത്ത പൗരന്മാരോട് അവരുടെ ഐഡന്റിഫിക്കേഷനും വിലാസ തെളിവും ഓൺലൈനായി https://myaadhaar.uidai.gov.in എന്ന വിലാസത്തിൽ 2023 മാർച്ച് 15 മുതൽ ജൂൺ 14 വരെ അപ്‌ലോഡ് ചെയ്യാനും അപ്‌ഡേറ്റ് ചെയ്യാനുമാണ് യുഐഡിഎഐ ആവശ്യപ്പെടുന്നത്. ഓൺലൈനിലൂടെ വിവരങ്ങൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യാം. അക്ഷയ കേന്ദ്രങ്ങൾ വഴി സേവനം ലഭ്യമാകുന്നതിന് 50 രൂപ ഫീസ് നൽകണം.

Latest Videos

undefined

ആരൊക്കെ അപ്ഡേറ്റ് ചെയ്യണം?

മുഴുവൻ ആധാർ കാർഡ് ഉടമകളും  ഓരോ 10 വർഷം കൂടുമ്പോഴും ആധാർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെന്ന് യുഐഡിഎഐ നിർബന്ധമാക്കിയിട്ടുണ്ട്.  ആധാറിനായുള്ള എൻറോൾമെന്റ് തീയതി മുതൽ ഓരോ 10 വർഷം കൂടുമ്പോഴും ആധാർ നമ്പർ ഉടമകൾക്ക്, ഐഡന്റിറ്റി പ്രൂഫും (POI) തെളിവും സമർപ്പിച്ചുകൊണ്ട്, ആധാറിൽ ഒരു തവണയെങ്കിലും അവരുടെ അനുബന്ധ രേഖകൾ അപ്ഡേറ്റ് ചെയ്യാം. പേര്, ജനനത്തീയതി, വിലാസം മുതലായ ജനസംഖ്യാപരമായ വിശദാംശങ്ങൾ മാറ്റേണ്ട ആവശ്യമുണ്ടെങ്കിൽ, തീർച്ചയായും ഓൺലൈൻ അപ്‌ഡേറ്റ് സേവനം ഉപയോഗിക്കാം. ബയോമെട്രിക് വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിന് അക്ഷയ കേന്ദ്രങ്ങൾ സന്ദർശിക്കണം.

 മാത്രമല്ല, കുട്ടികളുടെ ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള മാർഗനിർദേശങ്ങളും കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്. കുട്ടിക്ക് 15 വയസ്സ് തികയുമ്പോൾ ഉപയോക്താക്കൾ എല്ലാ ബയോമെട്രിക് വിവരങ്ങളും മറ്റ് വിശദാംശങ്ങളും അപ്ഡേറ്റ് ചെയ്യേണ്ടത് നിർബന്ധമാണ്.

click me!