സെപ്തംബർ 30ന് ശേഷം സ്വകാര്യ കൈകളിലെ 2000 രൂപ നോട്ടുകളുടെ സ്ഥിതി എന്തായിരിക്കുമെന്ന് ആർബിഐ ഇതുവരെ വ്യക്തമാക്കിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
ദില്ലി: 2,000 രൂപ കറൻസി നോട്ടുകളിൽ 93 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2000ത്തിന്റെ നോട്ട് നിരോധനത്തിന് ശേഷം കറൻസിയുടെ 93 ശതമാനവും ബാങ്കുകളിൽ നിക്ഷേപിക്കുകയോ മാറുകയോ ചെയ്തിട്ടുണ്ട്, ഓഗസ്റ്റ് 31 വരെ 24,000 കോടി രൂപയുടെ നോട്ടുകൾ മാത്രമേ പ്രചാരത്തിൽ അവശേഷിക്കുന്നുള്ളൂവെന്ന് ആർബിഐ അറിയിച്ചു.
ബാങ്കുകളിൽ നിന്ന് ലഭിച്ച കണക്കുകൾ പ്രകാരം, 2023 ഓഗസ്റ്റ് 31 വരെ ബാങ്കുകളിലേക്ക് തിരികെ ലഭിച്ച 2,000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.32 ലക്ഷം കോടി രൂപയാണ്. ഓഗസ്റ്റ് അവസാനിക്കുമ്പോൾ പ്രചാരത്തിലുള്ള 2,000 രൂപ നോട്ടുകളുടെ മൂല്യം 24,000 കോടി രൂപയായി. ഇതോടെ 2023 മെയ് 19 വരെ പ്രചാരത്തിലുണ്ടായിരുന്ന 2,000 രൂപ നോട്ടുകളിൽ 93 ശതമാനവും തിരിച്ചെത്തിയെന്ന് ആർബിഐ പ്രസ്താവനയിൽ പറഞ്ഞു.
undefined
ALSO READ: ഈ വരുമാനങ്ങൾക്ക് നികുതി വേണ്ട; ആദായ നികുതി ലാഭിക്കാൻ സഹായിക്കുന്ന 5 ഐഡിയകൾ
പ്രധാന ബാങ്കുകളിൽ നിന്ന് ലഭിച്ച കണക്കുകൾ പ്രകാരം, പ്രചാരത്തിൽ നിന്ന് തിരികെ ലഭിച്ച 2,000 രൂപ മൂല്യമുള്ള മൊത്തം നോട്ടുകളിൽ 87% നിക്ഷേപ രൂപത്തിലും ബാക്കിയുള്ളത് മറ്റ് മൂല്യമുള്ള ബാങ്ക് നോട്ടുകളിലേക്കും മാറ്റിയതായി വ്യക്തമാക്കുന്നു.
മെയ് 19 ന് 2,000 രൂപ നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിക്കുന്നതായി പ്രഖ്യാപിച്ചെങ്കിലും അത്തരം നോട്ടുകൾ അക്കൗണ്ടുകളിൽ നിക്ഷേപിക്കാനോ ബാങ്കുകളിൽ മാറ്റാനോ സെപ്റ്റംബർ 30 വരെ ആർബിഐ സമയം നൽകിയിരുന്നു. മുൻപ് ഒറ്റരാത്രികൊണ്ട് 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയ 2016 നവംബറിലെ നോട്ട് നിരോധനത്തിൽ നിന്ന് വ്യത്യസ്തമായി, 2000 രൂപ നോട്ടുകൾ സെപ്തംബർ 30 വരെ നിയമപരമായ ടെൻഡറായി തുടരും.
സെപ്തംബർ 30ന് ശേഷം സ്വകാര്യ കൈകളിലെ 2000 രൂപ നോട്ടുകളുടെ സ്ഥിതി എന്തായിരിക്കുമെന്ന് ആർബിഐ ഇതുവരെ വ്യക്തമാക്കിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. .
സാരിയിൽ നെയ്തെടുത്ത സ്വപ്‌നങ്ങൾ പങ്കുവെച്ച് ശോഭ വിശ്വനാഥ്; വീഡിയോ കാണാം