ഡിസംബറിൽ ഈ കാര്യങ്ങൾ വിട്ടുപോകരുത്; 9 പ്രധാന സാമ്പത്തിക മാറ്റങ്ങൾ

By Web TeamFirst Published Nov 30, 2023, 6:09 PM IST
Highlights

2023 ഡിസംബറിലെ  പ്രധാന സാമ്പത്തിക മാറ്റങ്ങൾ
 

ലണ്ടർ വർഷത്തിലെ അവസാന മാസമാണ് ഡിസംബർ, കൂടാതെ നിരവധി സമയപരിധികളുള്ള ഒരു മാസം കൂടിയാണിത്. മ്യൂച്വൽ ഫണ്ട് നോമിനേഷൻ ,ബാങ്ക് ലോക്കർ എഗ്രിമെന്റ്   എന്നിവയും മറ്റും ഇതിൽ ഉൾപ്പെടുന്നു.

2023 ഡിസംബറിലെ  പ്രധാന സാമ്പത്തിക മാറ്റങ്ങൾ

1) പുതിയ സിം കാർഡ് നിയമങ്ങൾ

ബൾക്ക് സിം കാർഡുകളുടെ വിൽപ്പന നിരോധിക്കുക, ടെലികോം ഓപ്പറേറ്റർമാരുടെ പിഒഎസ് ഫ്രാഞ്ചൈസികളുടെയും ഏജന്റുമാരുടെയും വിതരണക്കാരുടെയും നിർബന്ധിത രജിസ്ട്രേഷൻ, സിം ഡീലർമാരുടെ പോലീസ് വെരിഫിക്കേഷൻ എന്നിവ ഉൾപ്പെടെ നിരവധി മാറ്റങ്ങൾ ഡിസംബർ ഒന്നിന്  നിലവിൽ വരും.

2) ആധാർ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി

ഈ വർഷം ആദ്യം ആധാർ കാർഡിലെ വിശദാംശങ്ങൾ ഓൺലൈനായി അപ്ഡേറ്റ് ചെയ്യാൻ അനുവദിച്ചിരുന്നു. തുടർന്ന്, സർക്കാർ ഈ സമയപരിധി രണ്ടുതവണ നീട്ടി. ഈ സമയപരിധി ഡിസംബർ 14ന് അവസാനിക്കും.

3) നിഷ്‌ക്രിയ യുപിഐ ഐഡികൾ

നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) നവംബർ 7-ന് അയച്ച സർക്കുലറിൽ, ഒരു വർഷത്തിലേറെയായി സജീവമല്ലാത്ത യുപിഐ ഐഡികളും നമ്പറുകളും നിർജ്ജീവമാക്കാൻ പേയ്‌മെന്റ് ആപ്പുകളോടും ബാങ്കുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്.   ഡിസംബർ 31 വരെ  ഈ നടപടികൾ തുടരും

4) ബാങ്ക് ലോക്കർ കരാർ

2022 ഡിസംബർ 31-നോ അതിനുമുമ്പോ  ബാങ്ക് ലോക്കർ എഗ്രിമെന്റ് സമർപ്പിച്ചിട്ടുണ്ടെങ്കിൽ ഒരിക്കൽ കൂടി അപ്ഡേറ്റ് ചെയ്ത ലോക്കർ എഗ്രിമെന്റ്  സമർപ്പിക്കേണ്ടി വന്നേക്കാം. കരാറിന്റെ അവസാന തീയതി 2023 ഡിസംബർ 31 ആണ്.

5) ലൈഫ് സർട്ടിഫിക്കറ്റ് സമയപരിധി

എല്ലാ വർഷവും നവംബർ 30-നകം കേന്ദ്ര-സംസ്ഥാന സർക്കാർ പെൻഷൻകാർ പെൻഷൻ തുടർന്നും ലഭിക്കുന്നതിന് അവരുടെ ലൈഫ് സർട്ടിഫിക്കറ്റുകളോ ജീവൻ പ്രമാണപത്രമോ സമർപ്പിക്കണം. നവംബർ അവസാനത്തോടെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചില്ലെങ്കിൽ പെൻഷൻ മുടങ്ങിയേക്കാം.

6)  റിട്ടേണുകൾ ഫയൽ ചെയ്യുക

റിട്ടേണുകൾ ഇതുവരെ ഫയൽ ചെയ്തിട്ടില്ലെങ്കിൽ, പുതുക്കിയ റിട്ടേണുകളോ കാലതാമസം വരുത്തിയ റിട്ടേണുകളോ ഫയൽ ചെയ്യാനുള്ള അവസാന ദിവസം 2023 ഡിസംബർ 31 ആണ്.

7)ഐപിഒകൾക്കുള്ള പുതിയ സമയ പരിധി

സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ഐപിഒകളുടെ ലിസ്റ്റ് ചെയ്യുന്നതിനുള്ള സമയക്രമം നിലവിലുള്ള  ആറ് ദിവസങ്ങളിൽ നിന്ന് മൂന്ന് ദിവസമായി കുറച്ചു. ഡിസംബർ ഒന്നിന് ശേഷം വരുന്ന എല്ലാ ഐപിഒകൾക്കും പുതിയ സമയപരിധി നിർബന്ധമായിരിക്കും.

8) ഡീമാറ്റ് അക്കൗണ്ട് ഉടമകൾ, എംഎഫ് നോമിനേഷനുകൾ

സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) സെപ്റ്റംബർ 26-ന്, നിലവിലുള്ള ഡീമാറ്റ് അക്കൗണ്ട് ഉടമകൾക്ക് നോമിനേഷൻ തിരഞ്ഞെടുക്കാനുള്ള സമയപരിധി  2023 ഡിസംബർ 31 ന് അവസാനിക്കും 

 

Latest Videos

tags
click me!