ആദായനികുതി റിട്ടേൺ സമർപ്പിച്ചവരാണോ? ചിലപ്പോൾ നോട്ടീസ് ലഭിച്ചേക്കാം; സാധ്യതയുള്ള ചില നോട്ടീസുകളിതാ

By Web Team  |  First Published Aug 16, 2023, 7:29 PM IST

ഐടിആർ ഫയൽ ചെയ്യുമ്പോൾ  വിവരങ്ങൾ കൃത്യമായി ആദായനികുതി വകുപ്പിന് നൽകിയിട്ടുണ്ടെങ്കിൽ പ്രശ്നമില്ല. എന്നാൽ റിട്ടേൺ ഫയൽ ചെയ്യുമ്പോൾ  തെറ്റുകൾ വന്നാൽ ആദായനികുതി വകുപ്പ് നോട്ടീസുകളയക്കാം


നിങ്ങൾ  2023-24 വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ ഫയൽ ചെയ്തവരാണെങ്കിൽ പല കാരണങ്ങളാൽ കൊണ്ട് ആദായനികുതി വകുപ്പിന്റെ അറിയിപ്പോ നോട്ടീസോ ലഭിച്ചേക്കാം. ഐടിആർ ഫയൽ ചെയ്യുമ്പോൾ  വിവരങ്ങൾ കൃത്യമായി ആദായനികുതി വകുപ്പിന് നൽകിയിട്ടുണ്ടെങ്കിൽ പ്രശ്നമില്ല. എന്നാൽ റിട്ടേൺ ഫയൽ ചെയ്യുമ്പോൾ  തെറ്റുകൾ വന്നാൽ ആദായനികുതി വകുപ്പ് നോട്ടീസുകളയക്കാം. ഇത്തരത്തിൽ നികുതിദായകർക്ക് ലഭിച്ചേക്കാവുന്ന ചില ആദായനികുതി നോട്ടീസുകളിപ്രകാരാമാണ്

സെക്ഷൻ 143(1) പ്രകാരമുള്ള നോട്ടീസ്

സെക്ഷൻ 139, സെക്ഷൻ 142(1) പ്രകാരം ആദായ നികുതി റിട്ടേൺ സമർപ്പിച്ചവരാണെങ്കിൽ സെക്ഷൻ 143(1) പ്രകാരം റിട്ടേൺ സ്വീകരിക്കുന്നത് സംബന്ധിച്ച അറിയിപ്പ് ലഭിക്കാം.  ഇനി പറയുന്ന കാരണങ്ങളാലും നോട്ടീസ് ലഭിക്കാം. നികുതി റിട്ടേണിലെ കണക്കുകളിൽ പിശക് വന്നാലും, കിഴിവ്, ഇളവ്, അലവൻസ് മുതലായവ തെറ്റായി ക്ലെയിം ചെയ്താലും നികുതി റിട്ടേണിലെ മൊത്തം വരുമാനം കണക്കാക്കുന്നതിൽ പിശക് വന്നാലും നോട്ടീസ് ലഭിക്കാം.

സെക്ഷൻ 143(2) പ്രകാരമുള്ള നോട്ടീസ്

ഒരു നികുതിദായകന് സെക്ഷൻ 139 അല്ലെങ്കിൽ 142(1) പ്രകാരം ഒരു റിട്ടേൺ നൽകിയിട്ടുള്ള ഒരാൾക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 143(2) പ്രകാരം ഒരു നോട്ടീസ് നൽകാവുന്നതാണ്. നികുതിദായകൻ വരുമാനം കുറച്ചു കാണിക്കുകയോകയോ അമിതമായ നഷ്ടം കണക്കാക്കുകയോ ചെയ്താൽ നോട്ടീസ് ലഭിക്കും. നികുതിദായകൻ അസ്സസ്സിംഗ് ഓഫീസറുടെ മുൻപിൽ ഹാജരാകുകയോ അല്ലെങ്കിൽ  റിട്ടേണിനെ പിന്തുണയ്ക്കുന്ന ഏതെങ്കിലും തെളിവുകൾ ഹാജരാക്കുകയോ ചെയ്യണം

സെക്ഷൻ 156 പ്രകാരമുള്ള നോട്ടീസ്

നികുതി, പലിശ, പിഴ, അല്ലെങ്കിൽ നികുതിദായകൻ അടയ്‌ക്കേണ്ട മറ്റേതെങ്കിലും തുകയ്‌ക്കായി  ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഐടി നിയമത്തിലെ സെക്ഷൻ 156 പ്രകാരം  അറിയിപ്പ് ലഭിച്ചേക്കാം.

സെക്ഷൻ 245 പ്രകാരമുള്ള അറിയിപ്പ്

നികുതിദായകന് റീഫണ്ട് ലഭിക്കുകയും, അത്തരം നികുതിദായകന് മുൻ സാമ്പത്തിക വർഷങ്ങളിൽ കുടിശ്ശികയുള്ള നികുതി ബാധ്യതയുണ്ടാകുകയും ചെയ്താൽ, ഐടി ആക്ടിലെ സെക്ഷൻ 245 പ്രകാരം  നോട്ടീസ് നൽകാവുന്നതാണ്.

സെക്ഷൻ 139(9) പ്രകാരം പിഴവുള്ള റിട്ടേണിനുള്ള നോട്ടീസ്

ആദായ നികുതി റിട്ടേണിലെ അപൂർണമായ വിവരങ്ങൾ, കൊണ്ട് റിട്ടേൺ ന്യൂനതയുള്ളതായി കണക്കാക്കാറുണ്ട്. ആദായനികുതി നിയമത്തിലെ സെക്ഷൻ 139(9) പ്രകാരം ആദായനികുതി വകുപ്പ് ഈ പിഴവ് നികുതിദായകനെ അറിയിക്കാൻ നോട്ടീസ് നൽകും. ഈ സാഹചര്യത്തിൽ നികുതിദായകൻ, അത്തരം അറിയിപ്പ് ലഭിച്ച് 15 ദിവസത്തിനുള്ളിൽ പിഴവ് പരിഹരിക്കണം. സമയ പരിധിക്കുള്ളിൽ പിഴവ് പരിഹരിച്ചില്ലെങ്കിൽ ആദായ നികുതി റിട്ടേൺ അസാധുവായതായി കണക്കാക്കും.

സാരിയിൽ നെയ്തെടുത്ത സ്വപ്‌നങ്ങൾ പങ്കുവെച്ച് ശോഭ വിശ്വനാഥ്; വീഡിയോ കാണാം

Latest Videos

click me!