2024 ലെ കേന്ദ്ര ബജറ്റില്‍ ആദായനികുതിയുടെ കാര്യത്തില്‍ ചില മാറ്റങ്ങള്‍ അവതരിപ്പിച്ചിരുന്നു. ഈ മാറ്റങ്ങളില്‍ ചിലത് ഇതിനകം തന്നെ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്, ചിലത് വരുന്ന ഒക്ടോബര്‍ 1 മുതല്‍ ബാധകമാകും.
കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 2024 ലെ കേന്ദ്ര ബജറ്റില്‍ ആദായനികുതിയുടെ കാര്യത്തില്‍ ചില മാറ്റങ്ങള്‍ അവതരിപ്പിച്ചിരുന്നു. ഈ മാറ്റങ്ങളില്‍ ചിലത് ഇതിനകം തന്നെ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്, ചിലത് വരുന്ന ഒക്ടോബര്‍ 1 മുതല്‍ ബാധകമാകും. അവ ഏതെല്ലാമെന്ന് പരിശോധിക്കാം
1. വിവാദ് സേ വിശ്വാസ് സ്കീം 2024
undefined
നികുതിദായകര്‍ക്ക് തീര്‍പ്പാക്കാത്ത നികുതി തര്‍ക്കങ്ങള്‍ തീര്‍പ്പാക്കാന്‍ അവസരമൊരുക്കുന്ന വിവാദ് സേ വിശ്വാസ് പദ്ധതി ഒക്ടോബര്‍ 1 മുതല്‍ നടപ്പിലാക്കും. 2024 ജൂലൈ 22 വരെ തീര്‍പ്പുകല്‍പ്പിക്കാത്ത തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനാണ് വിവാദ് സേ വിശ്വാസ് പദ്ധതി. നികുതി, പലിശ, പിഴ, അല്ലെങ്കില്‍ ഫീസ് എന്നിവയുമായി ബന്ധപ്പെട്ട് അപ്പീല്‍ ബോഡികള്‍, ഹൈക്കോടതികള്‍, സുപ്രീം കോടതികള്‍ എന്നിവയില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന നികുതിദായകര്‍ക്ക് ഇതില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ട്.
2. ആധാര്‍ കാര്‍ഡ്
ആധാര്‍ നമ്പറിന് പകരം ആധാര്‍ എന്‍റോള്‍മെന്‍റ് ഐഡി നല്‍കാന്‍ അനുവദിക്കുന്ന വ്യവസ്ഥ നിര്‍ത്തലാക്കാന്‍ 2024 ലെ കേന്ദ്ര ബജറ്റ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2024 ഒക്ടോബര്‍ 1 മുതല്‍, പാന്‍ അലോട്ട്മെന്‍റിനുള്ള അപേക്ഷാ ഫോമിലും ആദായനികുതി റിട്ടേണുകളിലും വ്യക്തികള്‍ക്ക് അവരുടെ ആധാര്‍ എന്‍റോള്‍മെന്‍റ് ഐഡി നല്‍കാനാകില്ല.ആധാര്‍ രജിസ്ട്രേഷന്‍ സമയത്ത് വ്യക്തികള്‍ക്ക് നല്‍കിയിട്ടുള്ള ڔതാല്‍ക്കാലിക ഐഡിയാണ് ആധാര്‍ എന്‍റോള്‍മെന്‍റ് ഐഡി. ഒരു താല്‍ക്കാലിക റഫറന്‍സ് നമ്പര്‍ മാത്രമാണ് ആധാര്‍ എന്‍റോള്‍മെന്‍റ് ഐഡി . ആധാര്‍ നമ്പറിന് പകരം ആധാര്‍ എന്‍റോള്‍മെന്‍റ് ഐഡി ഉപയോഗിച്ച് ڔപാന്‍ അനുവദിക്കുന്നത് ڔദുരുപയോഗത്തിന് വഴി വയ്ക്കും എന്നതിനാലാണ് നടപടി. എന്‍റോള്‍മെന്‍റ് ഐഡിയുടെ അടിസ്ഥാനത്തില്‍ പാന്‍അനുവദിച്ചിട്ടുള്ള ഓരോ വ്യക്തിയും തന്‍റെ ആധാര്‍ നമ്പര്‍ ڔഅറിയിക്കണം. ഔദ്യോഗിക ആധാര്‍ നമ്പര്‍ നല്‍കുന്നതിന് മുമ്പ് ആധാര്‍ അപേക്ഷയുടെ നില ട്രാക്ക് ചെയ്യാന്‍ ഉപയോഗിക്കുന്നതിനാണ് പ്രധാനമായും ആധാര്‍ എന്‍റോള്‍മെന്‍റ് ഐഡി ഉപയോഗിക്കുന്നത്.
3. എസ്.ടി.ടി
ഫ്യൂച്ചേഴ്സ് ആന്‍റ് ഓപ്ഷന് (എഫ്&ഒ) ബാധകമായ സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്സ് (എസ്ടിടി) ഒക്ടോബര്‍ 1 മുതല്‍ വര്‍ദ്ധിപ്പിക്കും. എഫ്&ഒ നികുതി നിരക്കുകള്‍ യഥാക്രമം 0.02%, 0.1% എന്നിങ്ങനെ ഉയരും. . കൂടാതെ, ഓഹരി തിരിച്ചുവാങ്ങലുകളില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന് നികുതി ചുമത്തപ്പെടും. കൂടാതെ, ഓപ്ഷനുകളുടെ വില്‍പ്പനയിലെ എസ്ടിടി 0.0625% ല്‍ നിന്ന് 0.1% ആയി വര്‍ദ്ധിക്കും.
4. ബോണ്ടുകള്‍ക്കുള്ള ടിഡിഎസ്
ഫ്ളോട്ടിംഗ് റേറ്റ് ബോണ്ടുകള്‍ ഉള്‍പ്പെടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ബോണ്ടുകള്‍ക്ക് 10% ടിഡിഎസ് ഏര്‍പ്പെടുത്തിയ ബജറ്റ് തീരുമാനം ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.
5. പുതുക്കിയ ടിഡിഎസ്
19ഡിഎ, 194എച്ച്, 194ഐബി, 194എം എന്നീ വകുപ്പുകള്‍ക്ക് കീഴിലുള്ള പേയ്മെന്‍റുകള്‍ക്കുള്ള ടിഡിഎസ് നിരക്കുകള്‍ കുറച്ചിട്ടുണ്ട്. 5% ന് പകരം ഇപ്പോള്‍ 2% ആണ് കുറച്ച നിരക്ക്. കൂടാതെ, ഇ-കൊമേഴ്സ് ഓപ്പറേറ്റര്‍മാരുടെ ടിഡിഎസ് നിരക്കില്‍ 1% മുതല്‍ 0.1% വരെ കുറവുണ്ടായിട്ടുണ്ട്.
സെക്ഷന്‍ 194ഡിഎ ലൈഫ് ഇന്‍ഷുറന്‍സ് പോളിസിക്കുള്ള പേയ്മെന്‍റ്
സെക്ഷന്‍ 194ജി ലോട്ടറി ടിക്കറ്റ് വില്‍പ്പനയ്ക്കുള്ള കമ്മീഷന്‍
വകുപ്പ് 194എച്ച് കമ്മീഷന്‍ അല്ലെങ്കില്‍ ബ്രോക്കറേജ്
6. ഓഹരികളുടെ ബൈബാക്ക്
ഒക്ടോബര്‍ 1 മുതല്‍, ഓഹരി തിരിച്ചുവാങ്ങലുകളുടെ നികുതി സംബന്ധിച്ച് ഒരു പുതിയ നിയന്ത്രണം നിലവില്‍ വരും. ഓഹരികളുടെ ബൈബാക്ക് വരുമാനത്തിന് നികുതി അടയ്ക്കുന്നതിന് ഓഹരി ഉടമകള്‍ ഉത്തരവാദികളായിരിക്കും. ഈ മാറ്റം കമ്പനികളില്‍ നിന്ന് ഓഹരി ഉടമകള്‍ക്ക് നികുതി ഭാരം കൈമാറും,