ക്രെഡിറ്റ് കാർഡിലെ റിവാർഡുകൾ ഉയർത്താം; 3 വഴികളിതാ

By Web Team  |  First Published Jul 4, 2023, 6:21 PM IST

ഓരോ തവണയും നിങ്ങൾ ഒരു സേവനത്തിനായി പണം നൽകുമ്പോഴോ എന്തെങ്കിലും വാങ്ങുമ്പോഴോ പോയിന്റുകളും റിവാർഡുകളും ലഭിക്കും. ഈ പോയിന്റുകളോ റിവാർഡുകളോ ഉപയോഗിച്ച് അടുത്ത തവണ വാങ്ങലുകൾ നടത്തുമ്പോൾ കിഴിവുകൾ ലഭിക്കുകയും ചെയ്യും.  


ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗം ഇന്ന് വളരെയധികം വർധിച്ചിട്ടുണ്ട്. റിസർവ് ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്ക് യുപിഐ സംവിധാനത്തിനുള്ള അനുമതി കൂടി നൽകിയതോടെ ഏറ്റവും കൂടുതലായി ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കപ്പെടുന്നു. ക്രെഡിറ്റ് ഉപയോഗിക്കുന്നതിന് പല ബാങ്കുകളും പല തരത്തിലുള്ള റിവാർഡുകൾ നൽകാറുണ്ട്. അതായത് ഓരോ തവണയും നിങ്ങൾ ഒരു സേവനത്തിനായി പണം നൽകുമ്പോഴോ എന്തെങ്കിലും വാങ്ങുമ്പോഴോ പോയിന്റുകളും റിവാർഡുകളും ലഭിക്കും. ഈ പോയിന്റുകളോ റിവാർഡുകളോ ഉപയോഗിച്ച് അടുത്ത തവണ വാങ്ങലുകൾ നടത്തുമ്പോൾ കിഴിവുകൾ ലഭിക്കുകയും ചെയ്യും.  

സാധാരണയായി, ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളെ ക്രെഡിറ്റ് കാർഡ് കമ്പനികൾ ഇത്തരത്തിൽ ലഭിക്കുന്ന റിവാർഡുകളെ കുറിച്ച് അറിയിക്കുകയും കൃത്യ സമയത്ത് അവ പ്രയോജനപ്പെടുത്താൻ സഹായിക്കുകയും ചെയ്യാറുണ്ട്. ക്രെഡിറ്റ് കാർഡ് റിവാർഡ് കൂടുതൽ മത്സരാധിഷ്ഠിതമായി മാറിയിരിക്കുന്നു, നിങ്ങളുടെ ക്രെഡിറ്റ് കാർഡിൽ നിന്ന് നിങ്ങൾക്ക് എങ്ങനെ കൂടുതൽ നേട്ടമുണ്ടാക്കാമെന്നത് ഇതാ.

Latest Videos

undefined

ആവശ്യങ്ങൾക്ക് അനുയോജ്യമായ ശരിയായ കാർഡ് തിരഞ്ഞെടുക്കുക 

ഉപഭോക്താക്കൾക്ക് അവരവരുടെ ആവശ്യങ്ങൾ മനസിലാക്കി ശരിയായ കാർഡ് തിരഞ്ഞെടുക്കുക.  വ്യത്യസ്‌ത ക്രെഡിറ്റ് കാർഡുകൾ ക്യാഷ്ബാക്കുകൾ, ഷോപ്പിംഗ് വൗച്ചറുകൾ മുതലായവ പോലെയുള്ള വ്യത്യസ്‌ത റിവാർഡ് ആണ് വാഗ്‌ദാനം ചെയ്യുന്നത്. അതുകൊണ്ട് തന്നെ, പതിവായി യാത്ര ചെയ്യുകയാണെങ്കിൽ, യാത്രയിൽ ഉയർന്ന പോയിന്റുകൾ വാഗ്ദാനം ചെയ്യുന്ന ഒരു ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കണം. പതിവായി ഓൺലൈനായി ഷോപ്പിംഗ് നടത്തുന്നവർ, ഓൺലൈൻ വാങ്ങലുകൾക്ക് ആനുകൂല്യങ്ങൾ നൽകുന്ന ഒരു ക്രെഡിറ്റ് കാർഡിനായി നോക്കണം. 

റിവാർഡ് കാറ്റലോഗ് 

ഓരോ ക്രെഡിറ്റ് കാർഡ് ദാതാക്കളും നൽകുന്ന റിവാർഡുകള്‍ തികച്ചും വ്യത്യസ്തമാണ്. ചില കാർഡുകൾക്ക് ദൈനംദിന ഉപഭോഗ ഇനങ്ങളിൽ സമ്മാന വൗച്ചറുകൾ നൽകുന്ന വൈവിധ്യമാർന്ന കാറ്റലോഗ് ഉണ്ട്, മറ്റുള്ളവയ്ക്ക് റിവാർഡ് പോയിന്റുകൾ ഉപയോഗിച്ച് ലഭ്യമായ ഏറ്റവും പ്രീമിയം ഉൽപ്പന്നം വാഗ്ദാനം ചെയ്യുന്ന കാറ്റലോഗ് ഉണ്ട്. അതിനാൽ ക്രെഡിറ്റ് കാർഡുകൾ തിരഞ്ഞെടുക്കുമ്പോൾ തന്നെ റിവാർഡ് കാറ്റലോഗ് 
പരിശോധിക്കുക. 

 ഓഫറുകൾ ഇടയ്ക്കിടെ പരിശോധിക്കുക 

ഓരോ സമയത്തും ക്രെഡിറ്റ് കാർഡിൽ നിങ്ങളുടെ ബാങ്ക്  നൽകുന്ന ഓഫറുകൾ കുറിച്ച് ഓഫറുകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും പ്രധാനമാണ്.  ഓഫറുകൾ പൊതുവെ പരിമിതമായ സമയ കാലയളവിലേക്ക് മാത്രമുള്ളതാണെങ്കിൽ കറക്ട് സമയത്ത് അത് ഉപയോഗപ്പെടുത്താൻ സാധിക്കും 
 

click me!