ശേഷിക്കുന്നത് വെറും ഒരാഴ്ച. ഇനിയും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാത്തവർ ശ്രദ്ധിക്കുക. തിരക്കിനിടയിൽ ഈ നികുതി കിഴിവുകൾ ക്ലെയിം ചെയ്യാൻ മറക്കരുത്
ആദായ നികുതി ഫയൽ ചെയ്യാനുള്ള അവസാന തിയതി ജൂലൈ 31 ആണ്. ഇനിയും ഫയൽ ചെയ്യാത്തവർ ഉണ്ടെങ്കിൽ ശ്രദ്ധിക്കുക ശേഷിക്കുന്ന സമയം ഒരാഴ്ച മാത്രമാണ്. സമയപരിധി അവസാനിക്കാനിരിക്കെ തീർച്ചയായും തിരക്കുകൾ ഉണ്ടാകാം. ഇങ്ങനെ അവസാന നിമിഷത്തേക്ക് ഐടിആർ ഫയൽ ചെയ്യാൻ മാറ്റിവെച്ചവരെല്ലാം ആരോഗ്യ-ലൈഫ് ഇൻഷുറൻസ്, പിപിഎഫ്, ഇഎൽഎസ്എസ്, വിദ്യാഭ്യാസ വായ്പ, ഭവനവായ്പ മുതലായവയ്ക്ക് മുകളിൽ നികുതി ഇളവ് കുറയ്ക്കാൻ വിട്ടു പോകരുത്. ഇങ്ങനെ അവസാന നിമിഷത്തെ തിരക്കിനിടയിൽ ക്ലെയിം ചെയ്യാൻ കഴിയുന്ന ഈ ഇളവുകൾ ഓർക്കുക.
ALSO READ: സ്വാതന്ത്ര്യദിനം, ഓണം.. ബാങ്കുകൾക്ക് നീണ്ട അവധി; ആഗസ്റ്റിലെ ബാങ്ക് അവധികള്‍
undefined
1.എൻപിഎസിനൊപ്പം അധിക നികുതി ലാഭിക്കൽ
പലർക്കും എൻപിഎസിൽ ലഭ്യമായ ഈ അധിക നികുതി കിഴിവിനെക്കുറിച്ച് അറിയില്ല. വ്യക്തിഗത നികുതിദായകർക്ക് 80CCD(1B) പ്രകാരം എൻപിഎസ് യർ 1 അക്കൗണ്ടിൽ 50,000 രൂപ വരെ നിക്ഷേപിച്ച് അധിക നികുതി ലാഭിക്കാം. ഇത് സെക്ഷൻ 80 സി പ്രകാരം ലഭ്യമായ 1.5 ലക്ഷം രൂപ നികുതി കിഴിവ് ആനുകൂല്യത്തിന് പുറമെയാണ്. അതായത് എൻപിഎസിലെ ഈ അധിക നിക്ഷേപത്തിന് എൻപിഎസിൽ നിന്നുള്ള നിങ്ങളുടെ മൊത്തം നേട്ടം 2 ലക്ഷം രൂപയായിരിക്കും
2. സേവിംഗ്സ് അക്കൗണ്ടിൽ നിന്ന് ലഭിക്കുന്ന പലിശ
സേവിങ്സ് അക്കൗണ്ടിലെ സെക്ഷൻ 80TTA പ്രകാരം ലഭ്യമായ ഈ ആനുകൂല്യത്തെകുറിച്ച് പലർക്കും അറിയില്ല. സേവിംഗ്സ് അക്കൗണ്ടുകളിൽ നിന്ന് സമ്പാദിക്കുന്നത് നികുതി രഹിതമാണ്, അതിനപ്പുറം നിക്ഷേപകന്റെ നികുതി സ്ലാബ് അനുസരിച്ച് പലിശ വരുമാനം നികുതി വിധേയമാകും.
ALSO READ: ഇനി ഫോൺ പേ വഴിയും ആദായനികുതി അടയ്ക്കാം; 'ഇൻകം ടാക്‌സ് പേയ്‌മെന്റ്' ഫീച്ചർ എങ്ങനെ ഉപയോഗിക്കാം
3. ഇ-വാഹനം വാങ്ങാൻ എടുത്ത വായ്പകളുടെ പലിശ
നിലവിൽ ഇവികളുടെ പാരിസ്ഥിതിക നേട്ടങ്ങളും അവയുടെ വർദ്ധിച്ചുവരുന്ന ജനപ്രീതിയും കണക്കിലെടുത്ത്, ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ സർക്കാർ പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നു. ഇലക്‌ട്രിക് വാഹനങ്ങൾ വാങ്ങുന്നതിന് പ്രോത്സാഹനം നൽകുക എന്ന നിലയിൽ ഇവി വാങ്ങുന്നതിന് സെക്ഷൻ 80EEB പ്രകാരം പ്രതിവർഷം 1.5 ലക്ഷം രൂപ വരെ കിഴിവ് നൽകിയിട്ടുണ്ട്. ഈ കിഴിവ് ലഭിക്കാൻ, 2019 ഏപ്രിൽ 1 നും 2023 മാർച്ച് 31 നും ഇടയിൽ വായ്പ എടുത്തിരിക്കണം.
4. സംഭാവനകൾ
സംഭാവനകൾ നൽകുന്നത് നികുതിയിളവ് ലഭിക്കുമെന്ന കാര്യം പലർക്കും അറിയില്ല. അംഗീകൃത ചാരിറ്റബിൾ സ്ഥാപനത്തിന് സംഭാവനകൾ നൽകിയാൽ, ആദായനികുതി നിയമത്തിലെ സെക്ഷൻ 80G പ്രകാരം നിങ്ങൾക്ക് കിഴിവ് ക്ലെയിം ചെയ്യാം. സെക്ഷൻ 80G പ്രകാരം യോഗ്യത നേടുന്നതിന് 2,000 രൂപയ്ക്ക് മുകളിലുള്ള സംഭാവനകൾ പണമല്ലാതെ മറ്റേതെങ്കിലും മോഡിൽ നൽകണം.മാത്രമല്ല, സെക്ഷൻ 80GGA പ്രകാരം, ശാസ്ത്രീയ ഗവേഷണത്തിനോ ഗ്രാമവികസനത്തിനോ നൽകുന്ന സംഭാവനകൾക്കും കിഴിവുകൾ അനുവദനീയമാണ്.
ALSO READ: 'ബൈ നൗ പേ ലേറ്റർ' സുരക്ഷിത ഓപ്ഷനാണോ? വായ്പയെടുക്കും മുൻപ് ശ്രദ്ധിക്കേണ്ട 5 കാര്യങ്ങളിതാ
5. വികലാംഗരായവർക്കുള്ള രോഗങ്ങളുടെ മെഡിക്കൽ ചെലവുകൾ
നികുതിദായകർക്ക് സെക്ഷൻ ൮൦ഡ്ഡ്ബ് പ്രകാരവും നികുതിട്ടയിലവ് ക്ളിൻഎം ചെയ്യാം. ആദായനികുതി നിയമത്തിലെ റൂൾ 11DD-ൽ വ്യക്തമാക്കിയിട്ടുള്ള പ്രകാരം, വികലാംഗരായവർക്കുള്ള ചികിത്‌സാ കിഴിവുകൾ ക്ലെയിം ചെയ്യാൻ സാധിക്കും. സ്വയം അല്ലെങ്കിൽ ആശ്രിതർക്ക്ആ ഇ കിഴിവ് ക്ലെയിം ചെയ്യാം.ആശ്രിതരിൽ ഭാര്യയും കുട്ടികളും മാതാപിതാക്കളും സഹോദരങ്ങളും ഉൾപ്പെടുന്നു.\
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം