2024 ലെ സാമ്പത്തിക കാര്യങ്ങൾ പ്ലാൻ ചെയ്യാം; പിഴവ് പറ്റാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

By Web TeamFirst Published Dec 22, 2023, 6:16 PM IST
Highlights

പുതു വർഷത്തിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ നമ്മുടെ സാമ്പത്തിക ശീലങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ദീർഘകാല സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള തീരുമാനങ്ങൾ എടുക്കുകയും ചെയ്യേണ്ടത് നിർണായകമാണ്.

രു പുതിയ വർഷം സമാഗതമാവുകയാണ്. പുതു വർഷത്തിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ നമ്മുടെ സാമ്പത്തിക ശീലങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ദീർഘകാല സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള തീരുമാനങ്ങൾ എടുക്കുകയും ചെയ്യേണ്ടത് നിർണായകമാണ്. കഴിഞ്ഞ വർഷം അനിശ്ചിതത്വവും   വെല്ലുവിളികളും നിറഞ്ഞതായിരുന്നു. 2024ൽ സാമ്പത്തികമായി തയ്യാറെടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു.

 2024-ൽ സാമ്പത്തികമായി സുരക്ഷിതമായിരിക്കാൻ അഞ്ച് സാമ്പത്തിക തീരുമാനങ്ങൾ ഇതാ

ബജറ്റിംഗ്

ഒരു സമഗ്രമായ ബജറ്റ് ഒരുക്കുന്നതും  ചെലവ്  സൂക്ഷ്മമായി നിരീക്ഷിക്കുന്നതും സാമ്പത്തിക സുരക്ഷിതത്വത്തിന്റെ അടിത്തറയാണ്.  വരുമാനം  , യാത്ര, നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നത്, സമ്പാദ്യം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലേക്ക് പണം നീക്കിവെക്കുക.  ചെലവുകൾ ട്രാക്ക് ചെയ്യുന്നതിലൂടെയും അവ നിങ്ങളുടെ ബഡ്ജറ്റുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലൂടെയും, അനാവശ്യമായ പണച്ചലവ് കുറയ്ക്കാം. ഇതിന്  ബജറ്റിംഗ് ആപ്പുകൾ ഉപയോഗിക്കാം.

എമർജൻസി ഫണ്ട്  

അപ്രതീക്ഷിത സാമ്പത്തിക തിരിച്ചടികളിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് അടിയന്തര ഫണ്ട്  ഉണ്ടായിരിക്കുക എന്നത് പ്രധാനമാണ്. കുറഞ്ഞത് മൂന്ന് മുതൽ ആറ് മാസത്തെ ജീവിതച്ചെലവുകൾ വഹിക്കത്തക്ക രീതിയിലുള്ള തുക ഒരു പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കണം.  തൊഴിൽ നഷ്ടം, മെഡിക്കൽ അത്യാഹിതങ്ങൾ, അല്ലെങ്കിൽ മറ്റ് അപ്രതീക്ഷിത സാഹചര്യങ്ങൾ എന്നിവ ഉണ്ടാകുമ്പോൾ ഈ തുക ആശ്വാസകരമാകും

നിക്ഷേപം

പണം ലാഭിക്കുന്നത് പ്രധാനമാണെങ്കിലും, നിക്ഷേപത്തിലൂടെ കാലക്രമേണ   സമ്പത്ത് വർദ്ധിപ്പിക്കാൻ സഹായിക്കും. സ്റ്റോക്കുകൾ, ബോണ്ടുകൾ, റിയൽ എസ്റ്റേറ്റ്  പോലുള്ളവയിൽ നിക്ഷേപിച്ച് വൈവിധ്യം നിറഞ്ഞ പോർട്ട്ഫോളിയോ ഉറപ്പാക്കാം .  

കടത്തിന്റെ തിരിച്ചടവ്

ക്രെഡിറ്റ് കാർഡ് ബാലൻസുകൾ, വ്യക്തിഗത വായ്പകൾ , വിദ്യാഭ്യാസ വായ്പകൾ പോലുള്ള ഉയർന്ന പലിശയുള്ള വായ്പകൾ അടയ്ക്കുന്നതിന് മുൻഗണന നൽകുക. ഈ വായ്പകളുടെ പലിശ  സാമ്പത്തിക ഭദ്രതയെ ഇല്ലാതാക്കും. വായ്പയുടെ തിരിച്ചടവ് പ്ലാൻ ഉണ്ടാക്കാം.  

ഇൻഷുറൻസ്  

സാമ്പത്തിക ആസൂത്രണത്തിന്റെ ഒരു പ്രധാന ഘടകമായി ഇൻഷുറൻസിനെ മാറ്റാം. ഒന്നാമതായി, ആരോഗ്യ ഇൻഷുറൻസിൽ നിക്ഷേപിക്കുന്നത് അമിതമായ ചികിത്സാച്ചെലവുകളിൽ നിന്ന് സംരക്ഷിക്കാനും അപ്രതീക്ഷിതമായ അസുഖങ്ങൾക്കോ അപകടങ്ങൾക്കോ കവറേജ് ലഭ്യമാക്കാനും കഴിയും. ചികിത്സാ ചെലവുകൾ വർധിക്കുന്ന സാഹചര്യത്തിൽ, ഒരു സമഗ്ര ആരോഗ്യ ഇൻഷുറൻസ് പ്ലാൻ ഉണ്ടെങ്കിൽ സാമ്പത്തിക ബുദ്ധിമുട്ട് തടയാനാകും.

click me!