8 ശതമാനം വരെ പലിശ നൽകാൻ ഈ 5 ബാങ്കുകൾ; റെക്കറിംഗ് ഡെപ്പോസിറ്റ് ആരംഭിക്കാം ഇന്നുതന്നെ

By Web Team  |  First Published Sep 11, 2023, 5:38 PM IST

നിക്ഷേപകർക്ക് സന്തോഷ വാർത്തയുണ്ട്. ചില  ബാങ്കുകൾ 5 വർഷത്തെ കാലയളവിനുള്ള ആർഡികളുടെ പലിശ നിരക്ക് ഉയർത്തി.ആർഡികൾക്ക് 8 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്ന അഞ്ച് ബാങ്കുകൾ ഇതാ.


ബാങ്കിൽ പണം നിക്ഷേപിക്കുന്നതിനും വരുമാനം നേടുന്നതിനുമുള്ള ഒരു മാർഗമാണ് ആവർത്തന നിക്ഷേപങ്ങൾ അഥവാ റെക്കറിംഗ് ഡെപ്പോസിറ്റ്. സ്ഥിര നിക്ഷേപങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രതിമാസ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയാണ് ആർഡി. എഫ്ഡിയിൽ ദീർഘകാലത്തേക്ക് വലിയ തുക നിക്ഷേപിക്കാൻ കഴിയാത്തവർക്ക്, പണം നിക്ഷേപിക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് ആർഡി. 

അതേസമയം ആർ‌ഡികളിലെ നിക്ഷേപത്തിന് നികുതി നൽകേണ്ടതുണ്ടെന്ന് ശ്രദ്ധിക്കണം. നിക്ഷേപിച്ച പണത്തിനും ലഭിക്കുന്ന പലിശയ്ക്കും അതിനനുസൃതമായ  നികുതി നൽകണം. നിക്ഷേപകർക്ക് സന്തോഷ വാർത്തയുണ്ട്. ചില  ബാങ്കുകൾ 5 വർഷത്തെ കാലയളവിനുള്ള ആർഡികളുടെ പലിശ നിരക്ക് ഉയർത്തി. നടപ്പ് സാമ്പത്തിക വർഷത്തിൽ ആർ‌ബി‌ഐ തുടർച്ചയായ ആറ് തവണ നിരക്കുകൾ വർദ്ധിപ്പിച്ചതിന് ശേഷമാണ് ബാങ്കുകൾ നിക്ഷേപ നിരക്കുകൾ ഉയർത്തിയത്. ആർഡികൾക്ക് 8 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്ന അഞ്ച് ബാങ്കുകൾ ഇതാ.

Latest Videos

undefined

ALSO READ: കൊമ്പുകോർക്കാൻ ഈ ഇരട്ടകൾ; ബ്യൂട്ടി- കോസ്മെറ്റിക്ക് വിപണി പിടിച്ചടക്കുക ആര്

ബന്ധൻ ബാങ്ക്

നിക്ഷേപ കാലാവധിയെ അനുസരിച്ച് ബന്ധൻ ബാങ്ക് 6.50 മുതൽ 7.50 ശതമാനം വരെ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് 8 ശതമാനം വരെ പലിശ ലഭിക്കും. കൂടാതെ 100 രൂപയിൽ തുടങ്ങുന്ന 1 രൂപയുടെ ഗുണിതങ്ങളിൽ ഇൻസ്റ്റാൾമെന്റ് തുകകൾ തിരഞ്ഞെടുക്കാൻ നിക്ഷേപകരെ ബാങ്ക് അനുവദിക്കുന്നു.

ഇന്ത്യൻ ഓവർസീസ് ബാങ്ക്

നിലവിൽ ഇന്ത്യൻ ഓവർസീസ് ബാങ്ക് അതിന്റെ സാധാരണ ഉപഭോക്താക്കൾക്ക് അവർ തിരഞ്ഞെടുക്കുന്ന കാലാവധിയെ ആശ്രയിച്ച് 5.75 ശതമാനം മുതൽ 7.25 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് 6.25 ശതമാനം മുതൽ 7.75 ശതമാനം വരെ പലിശ ലഭിക്കും.

ALSO READ: ഈ രംഗത്ത് ഇനി മത്സരം മുഖാമുഖം; പോരാടാൻ ഉറച്ച് ടാറ്റയും അംബാനിയും

ഡച്ച് ബാങ്ക്

ഡച്ച് ബാങ്ക്, ആവർത്തന നിക്ഷേപങ്ങളിൽ, അതിന്റെ സാധാരണ ഉപഭോക്താക്കൾക്ക് 6 ശതമാനം മുതൽ 7.50 ശതമാനം വരെ നൽകേണ്ട പലിശ നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. മുതിർന്ന പൗരന്മാർക്ക് 6.50 ശതമാനം മുതൽ 7.75 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു.

സിറ്റി യൂണിയൻ ബാങ്ക്

സിറ്റി യൂണിയൻ ബാങ്ക് ആർഡികളുടെ പലിശ 1 വർഷം മുതൽ 5 വർഷം വരെയുള്ള ആവർത്തന നിക്ഷേപ കാലയളവിന് 7.75 ശതമാനം വരെയാണ്. 5 വർഷം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ഇത് പ്രതിവർഷം 7.50 ശതമാനമാണ്. കൂടാതെ, മുതിർന്ന പൗരന്മാർക്ക്, 1 വർഷം മുതൽ 5 വർഷം വരെ കാലാവധി പൂർത്തിയാകുന്നതിന് പ്രതിവർഷം 8 ശതമാനമാണ് പലിശ.

ഡിഎച്ച്എഫ്എൽ ബാങ്ക്

ഡിഎച്ച്എഫ്എൽ ബാങ്ക് അതിന്റെ പൊതു ഉപഭോക്താക്കൾക്ക് 7.75 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു, അതേസമയം മുതിർന്ന പൗരന്മാർക്ക് പലിശ നിരക്ക് 7.75 ശതമാനമാണ് പലിശ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

tags
click me!