പെൻഷൻ പ്ലാനുകൾ, റിട്ടയർമെന്റ് ആനുകൂല്യങ്ങൾ, യാത്രാ കിഴിവുകൾ എന്നിവയുൾപ്പെടെ മുതിർന്ന പൗരന്മാരുടെ ജീവിതം സുരക്ഷിതമാക്കുന്നതിന് സർക്കാർ നിരവധി കാര്യങ്ങള്‍ ചെയ്യുന്നു
മുതിർന്ന പൗരന്മാർക്ക് നിക്ഷേപത്തിന് ഉയർന്ന പലിശ നിരക്കാണ് രാജ്യത്തെ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നത്. മാത്രമല്ല, പെൻഷൻ പ്ലാനുകൾ, റിട്ടയർമെന്റ് ആനുകൂല്യങ്ങൾ, യാത്രാ കിഴിവുകൾ എന്നിവയുൾപ്പെടെ മുതിർന്ന പൗരന്മാരുടെ ജീവിതം സുരക്ഷിതമാക്കുന്നതിന് സർക്കാർ നിരവധി കിഴിവുകൾ നൽകുന്നുണ്ട്. റിട്ടയർമെന്റിനു ശേഷമുള്ള സാമ്പത്തിക ഭദ്രത പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ നിരവധി പെൻഷൻ പദ്ധതികൾ വാഗ്ദാനം ചെയ്യുന്നു. 2022-ലും 2023-ലും ഇന്ത്യയിലെ മുതിർന്ന പൗരന്മാർക്കായുള്ള പദ്ധതികൾ ഇനിപ്പറയുന്നവയാണ്.
നാഷണൽ പെൻഷൻ സിസ്റ്റം
undefined
നാഷണൽ പെൻഷൻ സിസ്റ്റം എന്നത് ഇന്ത്യൻ പൗരന്മാർക്ക് പ്രായമാകുമ്പോൾ സാമ്പത്തിക സുരക്ഷ വാഗ്ദാനം ചെയ്യുന്നതിനായി ഇന്ത്യാ ഗവൺമെന്റ് സ്ഥാപിച്ച ഒരു റിട്ടയർമെന്റ് സേവിംഗ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രോഗ്രാമാണ്. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ആണ് പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്.
ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യ പെൻഷൻ പദ്ധതി
ഇന്ത്യയിലെ മുതിർന്ന വ്യക്തികൾക്ക് ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യ പെൻഷൻ സ്കീമിന് കീഴിൽ പ്രതിമാസ പെൻഷൻ ലഭിക്കും. ബിപിഎൽ വിഭാഗത്തിൽ പെടുന്ന 60-79 വയസ് പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് പ്രതിമാസം 300 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. 80 വയസ്സ് എത്തുമ്പോൾ, എല്ലാ മാസവും പെൻഷൻ 500 രൂപയായി വർദ്ധിക്കുന്നു. സംഭാവനകൾ ആവശ്യമില്ലാത്ത ഒരു പെൻഷനാണ് ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യ പെൻഷൻ പദ്ധതി. പെൻഷൻ ലഭിക്കുന്നതിന് ഗുണഭോക്താവ് യാതൊരു സംഭാവനയും നൽകേണ്ടതില്ലെന്നാണ് ഇതിനർത്ഥം.
അടൽ പെൻഷൻ യോജന
എല്ലാ ഇന്ത്യക്കാർക്കും, പ്രത്യേകിച്ച് ദരിദ്രർക്കും അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്നവർക്കും വേണ്ടിയുള്ള സ്കീമാണിത്
ഇതിന്റെ വരിക്കാർക്ക് ഏറ്റവും കുറഞ്ഞ പ്രതിമാസ പെൻഷൻ 1000 രൂപയാണ്. 18 നും 40 നും ഇടയിൽ പ്രായമുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും പെന്ഷന് അർഹതയുണ്ട്.
വരിഷ്ഠ പെൻഷൻ ബീമാ യോജന
ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫിനാൻഷ്യൽ സർവീസ് വെബ്‌സൈറ്റ് പ്രകാരം, “ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) മുഖേനയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സ്കീമിന് കീഴിൽ വരിക്കാർക്ക് ഒറ്റത്തവണ തുക അടച്ചാൽ പ്രതിവർഷം 9% എന്ന ഗ്യാരണ്ടി നിരക്കിൽ പെൻഷൻ ലഭിക്കും
സാരിയിൽ നെയ്തെടുത്ത സ്വപ്‌നങ്ങൾ പങ്കുവെച്ച് ശോഭ വിശ്വനാഥ്; വീഡിയോ കാണാം