4.74 ലക്ഷം കോടി രൂപ ചെലവിൽ 38 ലക്ഷം വിവാഹം; ഈ സീസണിൽ ചെലവ് ഉയരുമെന്ന് സിഎഐടി

By Web Team  |  First Published Nov 27, 2023, 3:50 PM IST

നവംബർ 23 മുതൽ ഡിസംബർ 15 വരെയുള്ള ദിവസങ്ങളിൽ 4.7 ലക്ഷം കോടി രൂപയോളം ചെലവഴിച്ച് 38 ലക്ഷം വിവാഹങ്ങൾ നടക്കുമെന്ന് കണക്കാക്കപ്പെടുന്നു


വംബർ 23 മുതൽ ഡിസംബർ 15 വരെ രാജ്യത്ത് നടക്കാനിരിക്കുന്നത് ഏകദേശം 38 ലക്ഷം വിവാഹങ്ങൾ ആണെന്നും ഇതിൽ നിന്നും  4.74 ലക്ഷം കോടി രൂപ വിപണിയിലേക്ക് എത്തുമെന്നും കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ്. ഈ സീസണിൽ ഉപഭോക്താക്കളുടെ വാങ്ങലുകൾ കൂടും. ചെലവുകൾ  മുൻ വർഷത്തേക്കാൾ ഒരു ലക്ഷം കോടി രൂപ കൂടുതലാണെന്ന് സിഎഐടി കണക്കാക്കുന്നു. 

വിവിധ സംസ്ഥാനങ്ങളിലെ 30 നഗരങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള ഡാറ്റകൾ പ്രകാരമാണ് സിഎഐടി ചെലവുകൾ കണക്കാക്കിയത്. നവംബർ 23 മുതൽ ഡിസംബർ 15 വരെയുള്ള ദിവസങ്ങളിൽ 4.7 ലക്ഷം കോടി രൂപയോളം ചെലവഴിച്ച് 38 ലക്ഷം വിവാഹങ്ങൾ നടക്കുമെന്ന് കണക്കാക്കപ്പെടുന്നു സിഎഐടി സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേൽവാൾ പറഞ്ഞു. 

Latest Videos

undefined

കഴിഞ്ഞ വർഷം ഈ കാലയളവിൽ 3.75 ലക്ഷം കോടി രൂപ ചെലവിട്ട്  ഏകദേശം 32 ലക്ഷം വിവാഹങ്ങൾ നടന്നു. ഈ വർഷം ചെലവിൽ ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. 

നവംബർ 23, 24, 27, 28, 29, ഡിസംബർ 3, 4, 7, 8, 9, 15 എന്നിവയാണ് ഈ വർഷത്തെ വിവാഹ തീയതികൾ എന്ന് സിഎഐടി അറിയിച്ചു.ഈ സീസണിൽ ഡൽഹിയിൽ മാത്രം 4 ലക്ഷത്തിലധികം വിവാഹങ്ങൾ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് ഏകദേശം 1.25 ലക്ഷം കോടി രൂപയുടെ ബിസിനസ്സ് ഉണ്ടാക്കുമെന്ന് ഖണ്ഡേൽവാൾ പറഞ്ഞു.  
 

click me!