ഈ ക്രെഡിറ്റ് കാർഡുകൾ വഴി മൊബൈൽ റീചാർജ് ചെയ്യൂ, ക്യാഷ്ബാക്ക് ഉറപ്പ്

By Web Team  |  First Published Dec 11, 2023, 1:52 PM IST

ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതിലൂടെ നിങ്ങൾക്ക് രണ്ട് ഗുണങ്ങൾ ലഭിക്കും, അതായത്, ക്യാഷ്ബാക്ക് ലഭിക്കുകയും ചെയ്യും. ഒപ്പം, ക്രെഡിറ്റ് ആയി പണം അടയ്ക്കുകയും ചെയ്യാം


മൊബൈൽ റീചാർജ് ചെയ്യാനോ, ഡിടിഎച്ച് ബില്ല് അടയ്ക്കാനോ ക്യാഷ്ബാക്ക് ലഭിക്കുകയാണെങ്കിൽ നല്ലതല്ലേ.. എന്നാൽ ഇത് എങ്ങനെയെന്നല്ലേ, ചില ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യുമ്പോഴും ബിൽ പേയ്‌മെന്റുകളിലും നിങ്ങൾക്ക് 2 ശതമാനം മുതൽ 10 ശതമാനം വരെ ക്യാഷ്ബാക്ക് ലഭിക്കും. ബിൽ പേയ്‌മെന്റുകൾക്കും മൊബൈൽ റീചാർജ് ചെയ്യുന്നതിനും പലരും ഇപ്പോൾ യുപിഐ പേയ്‌മെന്റ് ആപ്പുകളെ ആശ്രയിക്കുന്നു, എന്നാൽ, ചില ക്രെഡിറ്റ് കാർഡുകളും ക്യാഷ് ബാക്ക് നൽകുന്നതായി പലരും ശ്രദ്ധിച്ചിട്ടുണ്ടാകില്ല.  അത്തരം ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതിലൂടെ നിങ്ങൾക്ക് രണ്ട് ഗുണങ്ങൾ ലഭിക്കും, അതായത്, ക്യാഷ്ബാക്ക് ലഭിക്കുകയും ചെയ്യും . ഒപ്പം, ക്രെഡിറ്റ് ആയി പണം അടയ്ക്കുകയും ചെയ്യാം.

ക്യാഷ് ബാക്ക് നൽകുന്ന ക്രെഡിറ്റ് കാർഡുകൾ ഇതാ; 

Latest Videos

undefined

ആക്സിസ് ബാങ്ക് ACE ക്രെഡിറ്റ് കാർഡ്:

ഈ കാർഡ് ഉപയോഗിച്ച് ഗൂഗിൾ പേ ആപ്പിൽ മൊബൈൽ റീചാർജ് ചെയ്യുകയോ ഡിടിഎച്ച് റീചാർജ്, ബ്രോഡ്‌ബാൻഡ്, എൽപിജി, വൈദ്യുതി, ഗ്യാസ്, വെള്ളം എന്നിവയുടെ ബിൽ പേയ്‌മെന്റുകൾ എന്നിവ ചെയ്താൽ 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. മാത്രമല്ല, സ്വിഗ്ഗി, സോമറ്റോ , ഒല എന്നിവയിൽ നടത്തിയ പേയ്‌മെന്റുകൾക്ക് 4 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. എല്ലാ പേയ്‌മെന്റുകളും കൂടി നിങ്ങൾക്ക് പ്രതിമാസം പരമാവധി 500 രൂപ ക്യാഷ്ബാക്ക് നേടാനാകും. കൂടാതെ, ചില വിഭാഗങ്ങൾ ഒഴികെയുള്ള മറ്റെല്ലാ ഓൺലൈൻ, ഓഫ്‌ലൈൻ ഇടപാടുകൾക്കും നിങ്ങൾക്ക് പരിധിയില്ലാത്ത 2 ശതമാനം ക്യാഷ്ബാക്ക് നേടാനാകും.

എയർടെൽ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ്:

എയർടെൽ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് എയർടെൽ താങ്ക്സ് ആപ്പ് ഉപയോഗിച്ച് വൈദ്യുതി, ഗ്യാസ് അല്ലെങ്കിൽ വെള്ളം എന്നിവയ്ക്കുള്ള ബിൽ പേയ്മെന്റിന് 10 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. പ്രതിമാസം 300 രൂപ വരെ ഇതിലൂടെ ലഭിക്കും. കൂടാതെ, എയർടെൽ താങ്ക്സ് ആപ്പ് വഴി മൊബൈൽ/ഡിടിഎച്ച് റീചാർജ്, ബ്രോഡ്ബാൻഡ്, വൈഫൈ പേയ്‌മെന്റുകൾ എന്നിവയിൽ 25 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. 

ആക്സിസ് ബാങ്ക് ഫ്രീചാർജ് ക്രെഡിറ്റ് കാർഡ്:

മൊബൈൽ റീചാർജ്, ഡിടിഎച്ച് റീചാർജ്, ബിൽ പേയ്‌മെന്റുകൾ തുടങ്ങിയവയ്‌ക്കായി ഫ്രീചാർജ് ആപ്പിൽ ഈ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാം, കൂടാതെ 5 ശതമാനം അൺലിമിറ്റഡ് ക്യാഷ്ബാക്ക് ലഭിക്കും. ഈ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഒല, യൂബർ, ഷട്ടിൽ എന്നിവയിൽ 2 ശതമാനം ക്യാഷ്ബാക്ക് നേടാം. കൂടാതെ, ചില വിഭാഗങ്ങൾ ഒഴികെ, മറ്റെല്ലാ ഇടപാടുകൾക്കും 1 ശതമാനം അൺലിമിറ്റഡ് ക്യാഷ്ബാക്ക് ലഭിക്കും.
 

click me!