കോൺ​ഗ്രസ് എംപിയുടെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ്, 36 നോട്ടെണ്ണൽ യന്ത്രമുപയോ​ഗിച്ചിട്ടും എണ്ണി തീർന്നില്ല!

By Web Team  |  First Published Dec 9, 2023, 7:50 AM IST

ബിസിനസ് ഗ്രൂപ്പിന്റെ വിവിധ സ്ഥലങ്ങളിൽ നിന്ന് ഐ-ടി വകുപ്പ് 200 കോടി രൂപ വീണ്ടെടുത്തതിനെക്കുറിച്ചുള്ള വാർത്താ റിപ്പോർട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ചു. 


ഭുവനേശ്വർ: കോൺഗ്രസിന്റെ രാജ്യസഭാ എംപി ധീരജ് പ്രസാദ് സാഹുവുമായി ബന്ധപ്പെട്ട സ്ഥലങ്ങളും വീടുകളിലും തിരച്ചിൽ നടത്തിയതായി ഐടി വൃത്തങ്ങൾ. ഒഡീഷ ആസ്ഥാനമായുള്ള ഡിസ്റ്റിലറി ഗ്രൂപ്പിനും അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കുമെതിരെ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ ഇതുവരെ ഏകദേശം 250 കോടി രൂപയുടെ കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയെന്ന് അധികൃതർ അറിയിച്ചു. സാഹുവിന്റെ വീട്ടിൽ നിന്ന് മാത്രം 100 കോടിയിലേറെ പണം പിടിച്ചെടുത്തു. ബൗദ് ഡിസ്റ്റിലറി പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫിസുകളിലാണ് ബുധനാഴ്ച റെയ്ഡ് നടത്തിയത്. റെയ്ഡ് ഇപ്പോഴും തുടരുന്നു.  ഇതുവരെ 200 കോടിയിലധികം രൂപ കണ്ടെടുത്തിട്ടുണ്ടെന്നും മൊത്തം എണ്ണിക്കഴിയുമ്പോൾ 250 കോടി രൂപയിലേറെയായിരിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.

36 കൗണ്ടിംഗ് മെഷീനുകൾ എത്തിച്ചാണ് ഉദ്യോ​ഗസ്ഥർ നോട്ടെണ്ണുന്നത്. യന്ത്രങ്ങൾ കുറവായതിനാൽ നോട്ടെണ്ണൽ മന്ദഗതിയിലാണ് പുരോഗമിക്കുന്നതെന്ന് വൃത്തങ്ങൾ കൂട്ടിച്ചേർത്തു. ഝാർഖണ്ഡിൽ നിന്നുള്ള കോൺഗ്രസിന്റെ രാജ്യസഭാ എംപി ധീരജ് പ്രസാദ് സാഹുവുമായി ബന്ധപ്പെട്ട സ്ഥലങ്ങളും തിരച്ചിൽ നടത്തിയതായി വൃത്തങ്ങൾ അറിയിച്ചു. 

Latest Videos

undefined

അലമാരകളിൽ സൂക്ഷിച്ചിരുന്ന 200 കോടി രൂപ ബലംഗീർ ജില്ലയിലെ ഡിസ്റ്റിലറി ഗ്രൂപ്പിന്റെ പരിസരത്തുനിന്നും ബാക്കി തുക ഒഡീഷയിലെ സംബൽപൂർ, സുന്ദർഗഡ്, ബൊക്കാറോ, ജാർഖണ്ഡിലെ റാഞ്ചി എന്നിവിടങ്ങളിൽനിന്നും കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. സാഹുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഒരു ബിസിനസ് ഗ്രൂപ്പിന്റെ വിവിധ സ്ഥലങ്ങളിൽ നിന്ന് ഐ-ടി വകുപ്പ് 200 കോടി രൂപ വീണ്ടെടുത്തതിനെക്കുറിച്ചുള്ള വാർത്താ റിപ്പോർട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ചു. 

ഈ കറൻസി നോട്ടുകളുടെ കൂമ്പാരം നോക്കണം, എന്നിട്ട് കോൺഗ്രസ് നേതാക്കളുടെ സത്യസന്ധതയെക്കുറിച്ചും നമ്മൾ കേൾക്കണം. ജനങ്ങളിൽ നിന്ന് കൊള്ളയടിക്കുന്ന ഓരോ പൈസയും തിരികെ നൽകേണ്ടിവരും. ഇത് മോദിയുടെ ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. 

ഐ-ടി വകുപ്പിന്റെ നടപടിയോടുള്ള പ്രതികരണത്തിനായി പി ടി ഐ ഫോണിൽ വിളിച്ചപ്പോൾ എംപിയിൽ നിന്ന് അഭിപ്രായം ലഭിക്കാനുള്ള കഴിവില്ലായ്മ സാഹുവിന്റെ ജീവനക്കാർ പ്രകടിപ്പിച്ചു. അതേസമയം, സംഭവത്തെക്കുറിച്ച് സാഹു ഇതുവരെ പ്രതികരിച്ചിട്ടില്ല. 

click me!