2 ലക്ഷം, രണ്ടായിരവും ആയിരവും! ശ്ശെടാ, ആരെടാ അത്... ഗുരുവായൂർ ഭണ്ഡാരത്തിൽ നിരോധിച്ച നോട്ടുകളും നിറയെ!

By Web Team  |  First Published Nov 16, 2023, 9:22 PM IST

രണ്ടായിരം രൂപയുടെ 56 കറൻസിയാണ് ലഭിച്ചത്


തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരത്തിനകത്ത് നിരോധിച്ച നോട്ടുകളും. 2023 നവംബർ മാസത്തെ എണ്ണൽ പൂർത്തിയായപ്പോൾ പിൻവലിച്ച 2000 ത്തിന്‍റെയും നിരോധിച്ച 1000, 500 രൂപയുടെയും നോട്ടുകളാണ് കണ്ടെത്തിയത്. ഇത്തരത്തിലുള്ള മൊത്തം 2 ലക്ഷം രൂപ വിലമതിക്കുന്ന നോട്ടുകളാണ് ഭണ്ടാരത്തിനകത്ത് ഉണ്ടായിരുന്നത്. രണ്ടായിരം രൂപയുടെ 56 കറൻസിയാണ് ലഭിച്ചത്. നിരോധിച്ച ആയിരം രൂപയുടെ 47 കറൻസിയും അഞ്ഞൂറിന്‍റെ 60 കറൻസിയും ലഭിച്ചു.

56 രണ്ടായിരം നോട്ടുകൾക്ക് മൊത്തം ഒരു ലക്ഷത്തി പന്ത്രണ്ടായിരം രൂപ വരും. ആയിരത്തിന്‍റെ 47 നോട്ടുകളുടെ മൂല്യം നാൽപ്പത്തി ഏഴായിരവും 60 അഞ്ഞൂറിന്‍റെ നോട്ടുകൾക്ക് മൊത്തം മുപ്പതിനായിരം മൂല്യവും വരും. മൊത്തത്തിൽ രണ്ട് ലക്ഷം രൂപയുടെ നോട്ടുകളാണ് ഇത്തരത്തിൽ ഉപയോഗിക്കാൻ പറ്റാത്തതായി ഉള്ളത്.

Latest Videos

undefined

ദിവസങ്ങൾക്കുള്ളിൽ ഭണ്ടാരത്തിൽ അഞ്ചര കോടി, ഈ ഭണ്ഡാരത്തിലും കോടിയിലേറെ! സ്വർണം വേറെ, ഗുരുവായൂർ ക്ഷേത്രം വരവ്

അതേസമയം 2023 നവംബർ മാസത്തെ ഭണ്ഡാരത്തിലെ കണക്കുമായി ബന്ധപ്പെട്ട എണ്ണൽ പൂർത്തിയായപ്പോൾ അഞ്ചര കോടിയോളം രൂപയാണ് ഗുരുവായൂർ ക്ഷേത്രത്തിന് കിട്ടിയത്. കൃത്യമായി പറഞ്ഞാൽ 53254683 രൂപയാണ് ഗുരുവായൂർ ക്ഷേത്രത്തിന് ലഭിച്ചത്. പണത്തിന് പുറമേ 2 കിലോയിലധികം സ്വ‍ർണവും ലഭിച്ചു. കൃത്യമായി പറഞ്ഞാൽ 2 കിലോ 352 ഗ്രാം 600 മില്ലിഗ്രാം സ്വർണമാണ് ലഭിച്ചത്. ഇതിനൊപ്പം തന്നെ 12 കിലോ 680 ഗ്രാം വെള്ളിയും ലഭിച്ചിട്ടുണ്ട്.

' ഇ ' ഭണ്ഡാര വരവ് 1 കോടി 76 ലക്ഷം രൂപയാണ്. ക്ഷേത്രം കിഴക്കേ നടയിലെ എസ് ബി ഐയുടെ ' ഇ ' ഭണ്ഡാരം വഴി ഒക്ടോബർ 9  മുതൽ നവംബർ 5 വരെയുള്ള തിയതികളിലായാണ് 176727 രൂപ ലഭിച്ചത്. സ്ഥിരം ഭണ്ഡാര വരവിന് പുറമെയുള്ള കണക്കുകളാണ് ഇത്. ഡി എൽ ബി ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണാനുള്ള ചുമതലയുണ്ടായിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!