17,000 കോടി ബാങ്കിലേക്കെത്തി; 2000 നോട്ടുകൾ തിരിച്ചെത്തുന്നു, കണക്ക് വ്യക്തമാക്കി എസ്ബിഐ

By Web Team  |  First Published May 30, 2023, 6:12 PM IST

നിക്ഷേപമായോ, മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകളായോ മാറ്റി വാങ്ങുകയോ ചെയ്തതിലൂടെ 17,000 കോടി ബാങ്കിലേക്കെത്തി


ദില്ലി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപ നോട്ടുകൾ  വിനിമയത്തിൽ നിന്ന് പിൻവലിച്ചതിനു ശേഷം 17000 കോടി രൂപ ബാങ്കിലേക്ക് എത്തിയെന്ന് എസ്‌ബി‌ഐ. 17000 കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകൾ നിക്ഷേപമായോ? മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകളായോ മാറ്റി വാങ്ങുകയോ ചെയ്‌തതായി എസ്‌ബി‌ഐ ചെയർമാൻ ദിനേശ് കുമാർ ഖര പറഞ്ഞു. 

ബാങ്കിലേക്കെത്തിയ 17000 കോടിയിൽ 14000 കോടി രൂപ അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയും 3000 കോടി രൂപ കൈമാറ്റം ചെയ്യുകയും ചെയ്തു. സെപ്റ്റംബർ 30 വരെയാണ് 2000 രൂപ നോട്ടുകൾ വിനിമയത്തിൽ ഉണ്ടാകുക. അതിനകം 2000 രൂപ നോട്ടുകൾ കൈവശമുള്ളവർ ബാങ്കുകളിൽ നിക്ഷേപഇക്കുകയോ മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകളായി മാറ്റി വാങ്ങുകയോ വേണം. 

Latest Videos

2000 രൂപയുടെ കറൻസി നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിക്കുമെന്ന് ഈ മാസം 19 നാണ് ആർബിഐ അറിയിച്ചത്. ആർബിഐയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, 2023 മെയ് 23 മുതൽ ബാങ്കുകളിലും 19 ആർബിഐ റീജിയണൽ ഓഫീസുകളിലും 2,000 രൂപ നോട്ടുകൾ മാറ്റി വാങ്ങാൻ സാധിക്കും.  ഒരു ഇടപാടിൽ 50,000 രൂപയിൽ കൂടുതൽ നിക്ഷേപിക്കുകയാണെങ്കിൽ, ആദായനികുതി നിയമങ്ങൾ അനുസരിച്ച് പാൻ നിർബന്ധമായും ഹാജരാക്കണം.2023 മെയ് 23 മുതൽ ഏത് ബാങ്കിലും 2000 രൂപ നോട്ടുകൾ മറ്റ് മൂല്യങ്ങളുടെ ബാങ്ക് നോട്ടുകളാക്കി മാറ്റുന്നത് ഒരു സമയം 20,000 രൂപ വരെയാക്കാമെന്ന് ആർബിഐ നിർദേശിച്ചിട്ടുണ്ട്.  
 

click me!