പേഴ്സണൽ ലോൺ എടുക്കാൻ പ്ലാൻ ഉണ്ടോ? ഏറ്റവും കുറഞ്ഞ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന 10 ബാങ്കുകൾ ഇതാ

By Web Team  |  First Published Aug 22, 2023, 12:48 PM IST

വ്യക്തിഗത വായ്പയുടെ തുക, കാലാവധി, പലിശ നിരക്ക് എന്നിവ അനുസരിച്ചാണ് ഇഎംഐ നിശ്ചയിക്കുന്നത്. ഓരോരുത്തരുടെയും ക്രെഡിറ്റ് സ്‌കോറുകൾ വ്യത്യാസപ്പെടുന്നതിനാൽ  വ്യത്യസ്ത നിരക്കുകളിൽ ആയിരിക്കും ബാങ്ക് പലിശ ഈടാക്കുക. 


സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് ഏറ്റവുമാദ്യം മനസിൽ ചിന്തിക്കുക ഒരു പക്ഷെ പേഴ്സണൽ ലോണിനെ കുറിച്ചായിരിക്കും.  കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം, അപ്രതീക്ഷിത ആരോഗ്യ പ്രശ്നങ്ങൾ എന്നിവയൊക്കെ ഉണ്ടാകുമ്പോൾ പേഴ്സണൽ ലോൺ സഹായകമാകും. ഈട് ആവശ്യമില്ലാത്തതിനാൽ വ്യക്തിഗത വായ്പകൾ സുരക്ഷിതമല്ലാത്ത വായ്പകളാണ്.അതിനാൽ തന്നെ ബാങ്കിന്റെ മറ്റ് മാനദണ്ഡങ്ങൾക്കൊപ്പം ക്രെഡിറ്റ് സ്‌കോറിന്റെയും അടിസ്ഥാനത്തിനാലാണ് പലിശ ഈടാക്കുക. 

വ്യക്തിഗത വായ്പയുടെ തുക, കാലാവധി, പലിശ നിരക്ക് എന്നിവ അനുസരിച്ചാണ് ഇഎംഐ നിശ്ചയിക്കുന്നത്. ഓരോരുത്തരുടെയും ക്രെഡിറ്റ് സ്‌കോറുകൾ വ്യത്യാസപ്പെടുന്നതിനാൽ  വ്യത്യസ്ത നിരക്കുകളിൽ ആയിരിക്കും ബാങ്ക് പലിശ ഈടാക്കുക. 

Latest Videos

undefined

വ്യക്തിഗത വായ്പകൾക്ക് ഏറ്റവും കുറഞ്ഞ പലിശ നിരക്ക് നൽകുന്ന ബാങ്കുകൾ ഇതാ;

1. ബാങ്ക് ഓഫ് മഹാരാഷ്ട്ര -  20 ലക്ഷം വരെയുള്ള വായ്പകൾക്ക് 84 മാസത്തേക്ക് 10  ശതമാനം പലിശയാണ് ഈടാക്കുന്നത്. 

2. ബാങ്ക് ഓഫ് ഇന്ത്യ -   20 ലക്ഷം വരെയുള്ള വായ്പകൾക്ക് 84 മാസത്തേക്ക് 10.25  പലിശയാണ് ഈടാക്കുന്നത്. 

3. ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് - 1 കോടി വരെയുള്ള വായ്പകൾക്ക് 60 മാസത്തേക്ക് 10.49  ശതമാനം പലിശയാണ് ഈടാക്കുന്നത്. 

4. കൊട്ടക് മഹീന്ദ്ര ബാങ്ക് - 50000  മുതൽ 25 ലക്ഷം വരെയുള്ള വായ്പകൾക്ക് 60 മാസത്തേക്ക് 10.99 ശതമാനം പലിശയാണ് ഈടാക്കുന്നത്.

5. ഫെഡറൽ ബാങ്ക് - 25 ലക്ഷം വരെയുള്ള വായ്പകൾക്ക് 60 മാസത്തേക്ക് 11.49 ശതമാനം പലിശയാണ് ഈടാക്കുന്നത്.

6. ബന്ധൻ ബാങ്ക് - 50000  മുതൽ 25 ലക്ഷം വരെയുള്ള വായ്പകൾക്ക് 60 മാസത്തേക്ക് 11.55 ശതമാനം പലിശയാണ് ഈടാക്കുന്നത്.

7. ജെ & കെ ബാങ്ക് - 50000  മുതൽ 25 ലക്ഷം വരെയുള്ള വായ്പകൾക്ക് 120 മാസത്തേക്ക് 12.90 ശതമാനം പലിശയാണ് ഈടാക്കുന്നത്.

8. കർണാടക ബാങ്ക് - 5 ലക്ഷം വരെയുള്ള വായ്പകൾക്ക്  60 മാസത്തേക്ക് 14.12 ശതമാനം പലിശയാണ് ഈടാക്കുന്നത്.

9. സിറ്റി യൂണിയൻ ബാങ്ക് - 1 ലക്ഷം വരെയുള്ള വായ്പകൾക്ക്  60 മാസത്തേക്ക് 18.75 ശതമാനം പലിശയാണ് ഈടാക്കുന്നത്.

10. ഇന്ഡസ്ഇൻഡ്  ബാങ്ക് - 25 ലക്ഷം വരെയുള്ള വായ്പകൾക്ക് 60 മാസത്തേക്ക് 10.25 ശതമാനം മുതൽ 32.02 ശതമാനം വരെ പലിശയാണ് ഈടാക്കുന്നത്.


സാരിയിൽ നെയ്തെടുത്ത സ്വപ്‌നങ്ങൾ പങ്കുവെച്ച് ശോഭ വിശ്വനാഥ്; വീഡിയോ കാണാം

click me!