നരേന്ദ്ര മോദിയെ തടയാൻ ഇടതുപക്ഷത്തിന് കഴിയുമെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാൻ എല്‍ഡിഎഫിനായില്ലെന്ന് വി പി സാനു.
മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്‍റെ തിരിച്ചടിയില്‍ നേതൃത്വത്തെ വിമർശിച്ച് മലപ്പുറം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി പി സാനു. നരേന്ദ്ര മോദിയെ തടയാൻ ഇടതുപക്ഷത്തിന് കഴിയുമെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാൻ എല്‍ഡിഎഫിനായില്ലെന്ന് വി പി സാനു വിമര്‍ശിച്ചു.
ബിജെപിയെ എതിർക്കാൻ കോൺഗ്രസിനെ കഴിയൂ എന്ന് ജനങ്ങൾ കരുതി. ഇതാണ് ഇടതുപക്ഷത്തിന്‍റെ തിരിച്ചടിയിലേക്ക് നയിച്ചതെന്ന് സാനു പ്രതികരിച്ചു. മലപ്പുറത്ത് അൽപ്പം കൂടി വോട്ട് പ്രതീക്ഷിച്ചിരുന്നുവെന്നും വി പി സാനു കൂട്ടിച്ചേര്‍ത്തു. മലബാറിലെ യുഡിഎഫിന്‍റെ ഉരുക്ക് കോട്ടയായ മലപ്പുറത്ത്, വിപി സാനുവിനേക്കാള്‍ രണ്ട് ലക്ഷത്തില്‍ പരം വോട്ടിനാണ് യുഡിഎഫ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടി ലീഡ് ചെയ്യുന്നത്.