പുതിയ വായ്പാ ഉപഭോക്താക്കള്‍ വർധിക്കുന്നു: യോഗ്യത കണക്കാക്കാന്‍ പുതിയ സംവിധാനവുമായി ട്രാന്‍സ്‌യൂണിയന്‍ സിബില്‍

By Web Team  |  First Published Apr 21, 2021, 11:09 PM IST

കഴിഞ്ഞ ദശകത്തില്‍ ഇന്ത്യയുടെ വായ്പാ വ്യവസായം ഗണ്യമായ മാറ്റത്തിന് സാക്ഷ്യം വഹിച്ചു, വായ്പാ അവസരങ്ങള്‍ തേടുന്ന പുതിയ വായ്പ്പക്കാരുടെ എണ്ണം  വര്‍ദ്ധിച്ചു. 


മുംബൈ: ബാങ്കില്‍ നിന്നോ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നോ ഇതുവരെ വായ്പ എടുക്കാത്ത പുതിയ ഉപഭോക്താക്കളുടെ വായ്പാ യോഗ്യത കണക്കാക്കാന്‍ ട്രാന്‍സ്‌യൂണിയന്‍ സിബില്‍ പുതിയ ക്രെഡിറ്റ്‌ വിഷന്‍ എന്‍ടിസി (ന്യൂ-ടു-ക്രെഡിറ്റ്) സ്‌കോര്‍ സംവിധാനം അവതരിപ്പിച്ചു.

നവ വായ്പാ ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ് ചരിത്രമൊന്നും ഇല്ലാത്തതിനാല്‍ സ്‌കോര്‍ കണ്ടെത്താന്‍ സാധിക്കില്ല. ട്രെന്‍ഡുകളിലോ വേരിയബിളുകളിലോ പ്രധാന മാറ്റങ്ങള്‍ മനസ്സിലാക്കുന്നതിന് സമാന ഡാറ്റാ വിഷയങ്ങളുടെ പ്രവണതകള്‍ തുടര്‍ച്ചയായി നിരീക്ഷിക്കുന്നതിന് ഒരു അഡാപ്റ്റീവ് മെഷീന്‍ ലേണിംഗ് ഫ്രെയിംവര്‍ക്ക് ഉപയോഗിക്കുന്ന ഒരു അല്‍ഗോരിതം എന്‍ടിസി സ്‌കോറിനായി ഉപയോഗിക്കുന്നു. 101 മുതല്‍ 200 വരെയാണ് സ്‌കോറുകള്‍. ഉയര്‍ന്ന സ്‌കോര്‍ ക്രെഡിറ്റ് റിസ്‌ക്ക് കുറവും കുറഞ്ഞ സ്‌കോര്‍ ഡിഫോള്‍ട്ട് സാധ്യതയും സൂചിപ്പിക്കുന്നു. ഈ സ്‌കോറിങ് മോഡലുകള്‍ ക്രെഡിറ്റ് സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും മാത്രമാണ് ലഭ്യമാക്കുക.

Latest Videos

undefined

കഴിഞ്ഞ ദശകത്തില്‍ ഇന്ത്യയുടെ വായ്പാ വ്യവസായം ഗണ്യമായ മാറ്റത്തിന് സാക്ഷ്യം വഹിച്ചു, വായ്പാ അവസരങ്ങള്‍ തേടുന്ന പുതിയ വായ്പ്പക്കാരുടെ എണ്ണം  വര്‍ദ്ധിച്ചു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ആദ്യമായി വായ്പയെടുക്കുന്നവരുടെ 8.10 കോടി വായ്പ അക്കൗണ്ടുകള്‍ തുറക്കാന്‍ ട്രാന്‍സ്‌യൂണിയന്‍ സിബില്‍ സൗകര്യമൊരുക്കി

ഇന്ത്യയിലെ ജനസംഖ്യയുടെ ഭൂരിഭാഗവും 40 വയസ്സിന് താഴെയുള്ളവരാണ്, ഇവര്‍ ആദ്യത്തെ വായ്പയോ ക്രെഡിറ്റ് കാര്‍ഡോ ബാങ്കുകളില്‍ നിന്നും ക്രെഡിറ്റ് സ്ഥാപനങ്ങളില്‍ നിന്നും തേടാന്‍ സാധ്യതയുള്ളവരാണ്. സാമ്പത്തിക ഉള്‍പ്പെടുത്തലിനെ പിന്തുണയ്ക്കുന്നതിനുമായി ഈ വലിയ ഉപഭോക്തൃ വിഭാഗത്തിന്റെ ക്രെഡിറ്റ് ആവശ്യകതകള്‍ തിരിച്ചറിയുന്നതിനും സേവനങ്ങള്‍ നല്‍കുന്നതിനും ഡാറ്റാ സ്ഥിതിവിവരക്കണക്കുകളും സംവിധാനങ്ങളും വായ്പ നല്‍കുന്നവര്‍ ഉപയോഗിക്കണം. ക്രെഡിറ്റ് ‌വിഷന്‍ എന്‍ടിസി സ്‌കോറിന്റെ അവതരണം ഇന്ത്യന്‍ വായ്പാ വ്യവസായത്തോടുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധതയാണ് വ്യക്തമാക്കുന്നതെന്നും ട്രാന്‍സ്‌യൂണിയന്‍ സിബില്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ രാജേഷ് കുമാര്‍ പറഞ്ഞു.

click me!