സ്റ്റേറ്റ് ബാങ്കിന്‍റെ ഈ സേവനം ആഗോളതലത്തിലേക്ക്, ഇന്ത്യയിലേക്ക് പണമയക്കല്‍ ഇനി 24 മണിക്കൂറും

By Web Team  |  First Published Sep 26, 2019, 4:29 PM IST

എസ്ബിഐയുടെ ഉപഭോക്താക്കള്‍ക്ക് യുകെ മണി ട്രാന്‍സ്ഫറുകള്‍, പണമടക്കലുകള്‍, ഇന്ത്യയിലേക്കുള്ള പണമയക്കല്‍ തുടങ്ങിയവയെല്ലാം ആകര്‍ഷകമായ വിനിമയ നിരക്കില്‍ എല്ലാ ദിവസവും 24 മണിക്കൂറും നടത്താനാവും. 


കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റല്‍ ബാങ്കിങ് ആപ് ആയ യോനോ എസ്ബിഐ (യുകെ) ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചു. യോനോ ആപ് ആഗോള തലത്തില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ച എസ്ബിഐ അതിന് യുകെയില്‍ നിന്നു തുടക്കം കുറിച്ചിരിക്കുകയാണ്. 

യുകെ ഇന്ത്യ ബിസിനസ് കൗണ്‍സിലുമായി സഹകരിച്ചു നടത്തിയ ചടങ്ങില്‍ എസ്ബിഐ ചെയര്‍മാന്‍ രജനീഷ്‌കുമാറാണ് ഇതു പുറത്തിറക്കിയത്. ഇതോടെ എസ്ബിഐയുടെ ബ്രിട്ടണിലുള്ള ഉപഭോക്താക്കള്‍ക്ക് യുകെ മണി ട്രാന്‍സ്ഫറുകള്‍, പണമടക്കലുകള്‍, ഇന്ത്യയിലേക്കുള്ള പണമയക്കല്‍ തുടങ്ങിയവയെല്ലാം ആകര്‍ഷകമായ വിനിമയ നിരക്കില്‍ എല്ലാ ദിവസവും 24 മണിക്കൂറും നടത്താനാവും. 

Latest Videos

undefined

ആപ് ഉപയോഗിച്ച് ഓണ്‍ലൈനായി അക്കൗണ്ട് ആരംഭിക്കാനുള്ള സൗകര്യം ഉടന്‍ ലഭ്യമാക്കും. ആപ് സ്‌റ്റോറിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലും ഈ ആപ് ലഭ്യമാണ്. ഇന്ത്യയില്‍ വിജയം കൈവരിച്ച യോനോ ബ്രിട്ടണില്‍ അവതരിപ്പിക്കുന്നത് സാങ്കേതികവിദ്യാ രംഗത്തെ ബാങ്കിന്റെ ശേഷി തെളിയിക്കുന്ന നീക്കങ്ങളില്‍ ഒന്നാണെന്നും ഇതേക്കുറിച്ചു പ്രതികരിച്ചു കൊണ്ട് എസ്ബിഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍ പറഞ്ഞു. 

ബാങ്കിന്റെ യുകെ അക്കൗണ്ടും ഇന്ത്യയിലെ അക്കൗണ്ടും ഉള്ളവര്‍ക്ക് രണ്ട് അക്കൗണ്ടുകളും ഒരേ ആപു വഴി കൈകാര്യം ചെയ്യാനും സൗകര്യമുണ്ടാകും. വന്‍ തോതില്‍ ഇന്ത്യന്‍ പ്രവാസികളുള്ള യുകെയില്‍ സാങ്കേതികവിദ്യാ സൗകര്യങ്ങള്‍ നല്‍കുന്നതില്‍ എസ്ബിഐക്കുള്ള അതീവ താല്‍പര്യമാണ് ഇവിടെ ദൃശ്യമാകുന്നതെന്ന് യുകെ- ഇന്ത്യ ബിസിനസ് കൗണ്‍സില്‍ ഗ്രൂപ് സിഇഒ റിച്ചാര്‍ഡ് ഹെറാള്‍ഡ് പറഞ്ഞു.

click me!