വ്യാപാരികൾക്കായി യോനോ മെർചന്റ് ആപ്പ്; പുതിയ നീക്കവുമായി എസ്ബിഐ പേമെന്റ്സ്

By Web Team  |  First Published Feb 20, 2021, 11:23 PM IST

രാജ്യത്തെ ദശലക്ഷക്കണക്കിന് വ്യാപാരികളെ ലക്ഷ്യമിട്ടുള്ളതാണ് ഈ നിക്കം. 


മുംബൈ: എസ്ബിഐ പേമെന്റ്സ് രാജ്യത്തെ വ്യാപാരികൾക്കായി യോനോ മെർച്ചന്റ് ആപ്പ് എന്ന പുതിയ സംവിധാനം ഒരുക്കുന്നു. കുറഞ്ഞ നിരക്കിലുള്ള ഡിജിറ്റൽ പേമെന്റ്സിനുള്ള അടിസ്ഥാന സൗകര്യമാണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്കിന്റെ സബ്സിഡറി സ്ഥാപനം ഒരുക്കുന്നത്.

രാജ്യത്തെ ദശലക്ഷക്കണക്കിന് വ്യാപാരികളെ ലക്ഷ്യമിട്ടുള്ളതാണ് ഈ നിക്കം. മൊബൈൽ വഴിയുള്ള ഡിജിറ്റൽ പേമെന്റ്സാണ് ലക്ഷ്യമിടുന്നത്. അടുത്ത രണ്ട് വർഷം കൊണ്ട് 20 ദശലക്ഷം വ്യാപാരികളെ യോനോ മെർചന്റ് ആപ്പിന്റെ ഭാഗമാക്കുകയാണ് ലക്ഷ്യം.

Latest Videos

രാജ്യത്തെ മൂന്നാം തരം നഗരങ്ങളിലും നാലാം തരം നഗരങ്ങളിലും കിഴക്കൻ മേഖലയിലെ നഗരങ്ങളിലും സ്വാധീനം വർധിപ്പിക്കാൻ ഇതിലൂടെ സാധിക്കുമെന്നും ബാങ്ക് പ്രതീക്ഷിക്കുന്നുണ്ട്. മൂന്ന് വർഷം മുൻപാണ് യോനോ പ്ലാറ്റ്ഫോം ബാങ്ക് ആരംഭിച്ചത്. നിലവിൽ 35.8 ദശലക്ഷം രജിസ്റ്റേർഡ് ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്. 
 

click me!