50 ലക്ഷം രൂപയുടെ മെഡിക്കൽ ഇൻഷുറൻസ്, ധനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം ഇങ്ങനെ

By Web Team  |  First Published Mar 26, 2020, 4:36 PM IST

കൊറോണ വൈറസ് ലോക്ക്ഡൗൺ മൂലം പാവപ്പെട്ടവരുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനായി ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പ്രഖ്യാപിച്ച 1.7 ലക്ഷം കോടി രൂപയുടെ ഗരീബ് കല്യാൺ പാക്കേജിന്റെ ഭാഗമാണിത്.


ദില്ലി: കൊറോണ വൈറസ് ബാധിച്ച സമ്പദ്‌വ്യവസ്ഥയ്ക്കായി 1.7 ലക്ഷം കോടി രൂപയുടെ സമഗ്ര പാക്കേജ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് പ്രഖ്യാപിച്ചത്.

ആരോഗ്യ പ്രവർത്തകർക്കായി സുപ്രധാന മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയും ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. 50 ലക്ഷം രൂപയുടെ വ്യക്തിഗത ആരോ​ഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ശുചികരണ തൊഴിലാളികൾ, ആശാ വർക്കർമാർ, പാരാമെഡിക്കൽ അം​ഗങ്ങൾ ഡോക്ടർമാർ, നഴ്‌സുമാർ എന്നിവരെ സർക്കാർ ഉൾപ്പെടുത്തും. എല്ലാ ആരോഗ്യ പ്രവർത്തകർക്കും പദ്ധതി ബാധകമാണ്. രണ്ട് ദശലക്ഷം ആരോഗ്യ പ്രവർത്തകർക്ക് ഈ പദ്ധതി പ്രയോജനപ്പെടുമെന്ന് മന്ത്രി വ്യക്തമാക്കി.

Latest Videos

undefined

കൊറോണ വൈറസ് ലോക്ക്ഡൗൺ മൂലം പാവപ്പെട്ടവരുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനായി ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പ്രഖ്യാപിച്ച 1.7 ലക്ഷം കോടി രൂപയുടെ ഗരീബ് കല്യാൺ പാക്കേജിന്റെ ഭാഗമാണിത്.

നേരിട്ടുള്ള കൈമാറ്റത്തിലൂടെ അടുത്ത മൂന്ന് മാസത്തേക്ക് വനിത ജൻ ധൻ അക്കൗണ്ട് ഉടമകൾക്ക് പ്രതിമാസം 500 രൂപ കേന്ദ്ര സർക്കാർ നൽകും. ഏകദേശം 20 കോടി അക്കൗണ്ട് ഉടമകൾക്ക് ഇത് ഗുണം ചെയ്യും.

click me!