ചരക്ക് ഗതാഗതം, വരുമാനം എന്നിവ ഉയർത്താനും നാഷണൽ റെയിൽ പ്ലാൻ 2030 ൽ പദ്ധതികളുണ്ട്.
ദില്ലി: ഇന്ത്യൻ റെയിൽവെയുടെ നാഷണൽ റെയിൽ പ്ലാൻ 2030 യാഥാർത്ഥ്യമായാൽ യാത്രക്കാർക്ക് പിന്നീട് കൺഫേം ടിക്കറ്റ് എന്ന ആശങ്കയുണ്ടാകില്ലെന്ന് റെയിൽവേ. നാഷണൽ റെയിൽ പ്ലാൻ 2030 കരട് ഉടൻ തന്നെ തത്പ്പരകക്ഷികളിൽ നിന്നും പൊതുജനത്തിൽ നിന്നും അഭിപ്രായം രൂപീകരിക്കുന്നതിനായി പുറത്തിറക്കുമെന്നാണ് വിവരം.
ടിക്കറ്റ് ബുക്ക് ചെയ്യുന്ന എല്ലാവർക്കും യാത്രക്ക് അവസരം എന്നതാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിന് പുറമെ അടിസ്ഥാന സൗകര്യ വികസനം, വരുമാന വർധനവ് ഇവയെല്ലാം നാഷണൽ റെയിൽ പ്ലാനിന്റെ ലക്ഷ്യങ്ങളാണ്.
ചരക്ക് ഗതാഗതം, വരുമാനം എന്നിവ ഉയർത്താനും നാഷണൽ റെയിൽ പ്ലാൻ 2030 ൽ പദ്ധതികളുണ്ട്. 2030 ആകുമ്പോഴേക്കും നാല് ചരക്ക് ഗതാഗതപാതകൾ കൂടി നിർമ്മിക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം.