ലക്ഷ്മി ഡിജിഗോ അക്കൗണ്ട് ഭാവിയില്‍ ബാങ്ക് ശാഖ സന്ദര്‍ശിച്ച് പൂര്‍ണ അക്കൗണ്ടാക്കി മാറ്റാം.
തിരുവനന്തപുരം: ലക്ഷ്മി വിലാസ് ബാങ്ക് തത്സമയം സേവിംഗ്‌സ് അക്കൗണ്ട് തുറക്കാന്‍ ലക്ഷ്മി ഡിജിഗോ എന്നു പേരില്‍ പുതിയ ഡിജിറ്റല്‍ സംവിധാനം തയ്യാറാക്കി. സേവിംഗ്‌സ് അക്കൗണ്ടിനൊപ്പം ഇന്റര്‍നെറ്റ്, മൊബൈല്‍ ബാങ്കിംഗ് സൗകര്യങ്ങള്‍ ഉള്‍പ്പെടെ മറ്റു സൗകര്യങ്ങളും ഈ പ്ലാറ്റ്ഫോമിൽ ലഭിക്കും.
കൊവിഡ്-19 ന്റെ പശ്ചാത്തലത്തിൽ ശാഖകളില്‍ പോകാതെ ഓണ്‍ലൈനില്‍ അക്കൗണ്ട് തുറക്കാനാണ് ഇടപാടുകാര്‍ ആഗ്രഹിക്കുന്നതെന്ന് ബാങ്ക് വ്യക്തമാക്കി. ഇതിനാലാണ് ലക്ഷ്മി വിലാസ് ബാങ്ക് വെബ്‌സൈറ്റിലൂടെ തത്സമയം അക്കൗണ്ട് തുറക്കാനുള്ള സൗകര്യമൊരുക്കിയിട്ടുള്ളത്. ലക്ഷ്മി ഡിജിഗോ അക്കൗണ്ട് ഭാവിയില്‍ ബാങ്ക് ശാഖ സന്ദര്‍ശിച്ച് പൂര്‍ണ അക്കൗണ്ടാക്കി മാറ്റാം.
റെഗുലര്‍ അക്കൗണ്ടില്‍ ലഭിക്കുന്ന സേവനങ്ങളായ ചെക്ക് ബുക്ക്, ഡെബിറ്റ് കാര്‍ഡ് തുടങ്ങിയവ ഈ രീതിയിൽ അക്കൗണ്ട് തുറക്കുന്ന വ്യക്തികൾക്കും ലഭിക്കും. ലക്ഷ്മി ഡിജിഗോ അക്കൗണ്ട് തുറന്നാലുടന്‍ ഇടപാടുകാര്‍ക്ക് അവരുടെ അക്കൗണ്ട് വഴി ഇടപാട് നടത്തുകയും ചെയ്യാം.